ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതിയായാണ് സ്ഥിര നിക്ഷേപങ്ങളെ വിലയിരുത്തുന്നത്. കാരണം വിപണിയിലെ ചാഞ്ചാട്ടങ്ങൾ സ്ഥിര നിക്ഷേപത്തെ ബാധിക്കില്ല. സുരക്ഷിതവും ഉറപ്പായ വരുമാനവും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. അതോടൊപ്പം മൂന്ന് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്കീമിന്‍റെ ജനുവരി-മാർച്ച് പാദത്തിലെ പലിശ നിരക്ക് 10 ബേസിസ് പോയിന്‍റും കേന്ദ്രസർക്കാർ ഉയർത്തി.

എസ്ബിഐ എഫ്ഡി നിരക്കുകൾ
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ. മിക്കവാറും എല്ലാ ടേം ഡെപ്പോസിറ്റുകളുടെയും പലിശ നിരക്ക് ബാങ്ക് ഉയർത്തി. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബിപിഎസ് വർദ്ധിപ്പിച്ചു.ഇതോടെ നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശ ലഭിക്കും. 2 കോടിയിൽ താഴെയുള്ള എഫ്ഡികൾക്കാണ് ഈ പലിശ.
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 3.50 മുതൽ 7 ശതമാനം വരെ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി ലഭിക്കും.
മൂന്ന് വർഷത്തെ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾ
3 വർഷത്തെ പോസ്റ്റോഫീസ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 7 ശതമാനത്തിൽ നിന്നും 7.10 ശതമാനമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത്. 2024 ജനുവരി 1 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിലാണ്.
പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളുടെ പുതിയ നിരക്കുകൾ
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമുകൾ ബാങ്ക് എഫ്ഡികൾക്ക് സമാനമാണ്. പോസ്റ്റ് ഓഫീസുകൾ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളിൽ ഒരു വർഷത്തെ ടേം ഡെപ്പോസിറ്റ് ഇപ്പോൾ 6.9 ശതമാനവും രണ്ട് വർഷത്തേക്ക് 7 ശതമാനവും പലിശ ലഭിക്കും. മൂന്ന് വർഷത്തേയും അഞ്ച് വർഷത്തേയും ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് യഥാക്രമം 7.1 ശതമാനവും 7.5 ശതമാനവുമാണ്.
മറ്റ് ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും പരിശോധിക്കാം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
2 കോടി രൂപയിൽ താഴെയുള്ള നിശ്ചിത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള എഫ്ഡികളിൽ 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു. നിരക്കുകൾ ഡിസംബർ 27 മുതൽ പ്രാബല്യത്തിലാണ്.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റിൽ നിന്ന് 125 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചു. അതോടെ 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർന്നു. സാധാരണ ഉപഭോക്താക്കൾക്ക് 4.25 ശതമാനം മുതൽ 7.55 ശതമാനം വരെ നിക്ഷേപകർക്ക് പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ബാങ്ക് ഓഫ് ബറോഡ നൽകുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
