ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡ് പോയിന്റുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ എസ്ബിഐ കാര്‍ഡ്സ് മാറ്റം വരുത്തി. എത്ര പോയിന്റുകള്‍ ഉപയോഗപ്പെടുത്താം, കാലാവധി എന്നിവ സംബന്ധിച്ച നിബന്ധനകള്‍ ഏപ്രില്‍ 1 മുതല്‍ മാറും.

ഷോപ്പിംഗ്, ബില്‍ അടയ്ക്കല്‍, ടിക്കറ്റ് ബുക്കിംഗ് ഇടപാടുകളില്‍ നിന്നുള്ള പോയിന്റുകള്‍, ഉപഭോക്താക്കള്‍ സാധാരണയായി സ്റ്റേറ്റ്മെന്റ് ക്രെഡിറ്റാക്കുന്നു. അതായത് പോയിന്റുകളുടെ മൂല്യം ബില്ലില്‍ നിന്ന് കുറച്ച് ബാക്കി തുക തിരിച്ചടയ്ക്കുന്നു.
പുതിയ നിയമപ്രകാരം, 60,000 റിവാര്‍ഡ് പോയിന്റ് മാത്രമേ സ്റ്റേറ്റ്മെന്റ് ക്രെഡിറ്റാക്കാനാകൂ.
മുന്‍പ് കൂടുതല്‍ പോയിന്റുകള്‍ ബില്ലില്‍ കുറയ്ക്കാമായിരുന്നു. കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് നടത്തുന്നവരെ മാറ്റം ബാധിക്കും.
റിവാര്‍ഡ് പോയിന്റുകള്‍ 4,000 ഗണത്തില്‍ മാത്രമേ റിഡീം ചെയ്യാനാകൂ എന്നതാണ് മറ്റൊരു പ്രധാന പരിഷ്ക്കരണം. അതായത് 1,000, 2,000, 3,500 പോലുള്ള സംഖ്യകളില്‍ റിഡീം ചെയ്യാന്‍ സാധിക്കില്ല. 4,000, 8,000, 12,000 എന്നിങ്ങനെ 4,000ന്റെ ഗുണിതങ്ങളില്‍ മാത്രമേ പോയിന്റുകള്‍ ഉപയോഗിക്കാന്‍ കഴിയൂ.
ഉദാഹരണത്തിന്, 6,500 പോയിന്റ് ഉണ്ടായാല്‍ 4,000 പോയിന്റ് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ബാക്കിയുള്ള 2,500 പോയിന്റ് പിന്നീട് കൂടുതല്‍ പോയിന്റ് ലഭിച്ച ശേഷം മാത്രം ഉപയോഗിക്കാം. ഇത് ചെറിയ ബാലന്‍സ് ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.
പുതിയ ഈ രണ്ട് നിബന്ധനകള്‍ Air India SBI Signature Card, PhonePe SBI Card PURPLE, PhonePe SBI Card SELECT BLACK കാര്‍ഡുകള്‍ക്ക് ബാധകമല്ല. ഈ കാര്‍ഡുടമകള്‍ക്ക് നിലവിലെ നിയമങ്ങള്‍ തന്നെ ബാധകമാകും.
നേരത്തെ വന്ന മാറ്റങ്ങള്‍
2026 ജനുവരി 15 മുതല്‍ ചില നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു. അവ ചുവടെ:
- ക്യാഷ്ബാക്ക് ഓഫറുകളിലൂടെ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, ക്യാഷ്ബാക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത തീയതി മുതല്‍ 90 ദിവസത്തിനകം ഉപയോഗിക്കണം. അല്ലാത്തപക്ഷം പോയിന്റുകള്‍ റദ്ദാക്കപ്പെടും.
- ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് ഓഫറുകളിലൂടെ ലഭിക്കുന്ന പോയിന്റുകള്‍, ഓഫര്‍ അവസാനിച്ച മാസത്തിന്റെ അവസാന തീയതി മുതല്‍ 120 ദിവസത്തിനകം ഉപയോഗിക്കണം.
- ഈ നിബന്ധനകള്‍ 2026 ജനുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഉപഭോക്താക്കള്‍ക്ക് ഗുണമോ നഷ്ടമോ?
ഈ മാറ്റങ്ങളില്‍ റിവാര്‍ഡ് പോയിന്റിന്റെ മൂല്യം കുറച്ചിട്ടില്ല. എന്നാല്‍ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമായിട്ടുണ്ട്. ഒരു മാസത്തില്‍ 60,000 പോയിന്റ് മാത്രം ഉപയോഗിക്കാനാകുന്നത് വലിയ ബാലന്‍സ് ഉള്ളവരെ സംബന്ധിച്ച് നഷ്ടമാണ്. 4,000 എന്ന ഗണത്തില്‍ മാത്രം റിഡീം ചെയ്യേണ്ടത് ചെറിയ ബാലന്‍സ് ഉള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കും. 90 ദിവസം, 120 ദിവസം എന്നീ മാനദണ്ഡങ്ങള്‍ പോയിന്റ് നഷ്ടമാകാന്‍ ഇടയാക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications