ഉത്സവകാലം ആഘോഷമാക്കാൻ എസ്ബിഐ കാർഡും! വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഓഫറുകൾ നിറയുമ്പോൾ, ഉപഭോക്താക്കൾക്കായി 'ഖുഷിയാൻ അൺലിമിറ്റഡ്' എന്ന പുതിയ കാമ്പെയ്‌ൻ അവതരിപ്പിച്ചു കൊണ്ട് എസ്ബിഐ കാർഡ് എത്തിയിരിക്കുന്നു.
നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഈ പ്രത്യേക ഓഫറുകൾ ആരംഭിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2,900-ലധികം നഗരങ്ങളിലായി 1,250-ഓളം വ്യാപാരികളുടെ ഉൽപ്പന്നങ്ങളിൽ നിന്നും സേവനങ്ങളിൽ നിന്നും മികച്ച ആനുകൂല്യങ്ങൾ നേടാനുള്ള അവസരമൊരുക്കുന്നു.
വലിയ നഗരങ്ങൾക്ക് പുറമെ ടയർ-2, ടയർ-3 നഗരങ്ങളിലെ ഉപഭോക്താക്കൾക്കും ഈ ഓഫറുകൾ ലഭ്യമാക്കും. ക്യാഷ്ബാക്ക്, ഇൻസ്റ്റൻ്റ് കിഴിവുകൾ, ആകർഷകമായ ഓഫറുകൾ എന്നിവയെല്ലാം എസ്ബിഐ കാർഡിന്റെ ഈ ഉത്സവകാല കാമ്പെയ്നിൽ ഉൾപ്പെടുന്നു. ഈ ഓഫറുകൾ ഓൺലൈൻ, ഓഫ്‌ലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് താരതമ്യേന കുറഞ്ഞ വിലയിൽ തന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇതിലൂടെ സാധിക്കും.
എന്തെല്ലാമാണ് പുതിയ കാമ്പെയിനിലൂടെ എസ്ബിഐ കാർഡ് ലക്ഷ്യമിടുന്നത്? മാത്രമല്ല ഏതെല്ലാം ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ ലഭിക്കും? വിശദമായി അറിയാം;
ഓഫറുകൾ ഏതെല്ലാം വിഭാഗത്തിന്?
കൺസ്യൂമർ ഡ്യൂറബിൾസ്, മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഫാഷൻ, ഫർണിച്ചർ, ആഭരണങ്ങൾ, ഇ-കൊമേഴ്‌സ്, പലചരക്ക് സാധനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾക്കാണ് എസ്ബിഐ കാർഡിൻ്റെ പുതിയ ഉത്സവകാല ഓഫറുകൾ ബാധകമാകുന്നത്. നിരവധി ബ്രാൻഡുകളുമായി സഹകരിച്ചാണ് എസ്‌ബിഐ കാർഡ് ഈ കാമ്പെയിൻ അവതരിപ്പിച്ചിരിക്കുന്നത്. അതിനാൽ നിരവധി ഇഎംഐ ഓഫറുകളും ഇതിൽ ഉൾപ്പെടും. അത് സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ അവശ്യ ഉൽപ്പന്നങ്ങൾ വാങ്ങാൻ അനുവദിക്കുന്നു.

പ്രധാനപ്പെട്ട ഓഫറുകൾ
- ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ആമസോണിൽ, നിങ്ങൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് കിഴിവ് ലഭിക്കും. ഇത് സെപ്റ്റംബർ 13 മുതൽ ലഭ്യമാണ്.
- ഈ കാർഡ് വഴി ആപ്പിൾ ഉൽപ്പന്നങ്ങൾ പർച്ചേസ് ചെയ്താൽ ഡിസംബർ 27 വരെ 6,000 രൂപ ഇൻസ്റ്റൻ്റ് കിഴിവ് നേടാം
- ബജാജ് ഓട്ടോ വഴി നിങ്ങൾ 30,000 രൂപ പർച്ചേസ് നടത്തിയാൽ ഇടപാടിന് 10 ശതമാനം കിഴിവ് ലഭിക്കും.
- ഫാഷൻ ഫാക്ടറിയിൽ കുറഞ്ഞത് 4,000 രൂപ വരെ പർച്ചേസ് ചെയ്താൽ ഇടപാടിന് 5 ശതമാനം ഇൻസ്റ്റൻ്റ് കിഴിവ് ഉണ്ട്.
5 വർഷത്തേക്ക് പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ വരുമാനം നേടാം: എൽഐസിയുടെ കിടിലൻ സ്കീം
- ഹയറിൽ 25 ശതമാനം വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ഉറപ്പാക്കാം. ഇത് ഇഎംഐ ഇടപാടുകൾക്ക് മാത്രമായിരിക്കും ലഭിക്കുന്നത്.
- എച്ച്പി ഉൽപ്പന്നങ്ങളിൽ ഒരു കാർഡിന് 15,000 രൂപ വരെ കിഴിവ് നേടാം. ഈ ഓഫറും ഇഎംഐ ഇടപാടുകൾക്ക് മാത്രമാണ് ലഭിക്കുന്നത്. ഒക്ടോബർ 31 വരെ ഈ ഓഫർ ലഭ്യമാണ്.
ഈ പ്രധാന ഓഫറുകളെല്ലാം നിശ്ചിത കാലത്തേക്ക് മാത്രമാണ്. നിലവിലെ സാഹചര്യത്തിൽ പർച്ചേസുകളുടെ എണ്ണം വർദ്ധിക്കും. അതിനാൽ എസ്ബിഐ കാർഡിൻ്റെ ഈ പുതിയ കാമ്പെയിൻ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരവും ഉപകാരപ്രദവുമാകുന്നു. ഇഎംഐ ഓഫറുകളും നൽകുന്നതിനാൽ എല്ലാ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്കും നേട്ടം ലഭിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications