മ്യൂച്വൽ ഫണ്ടിനെ ഭയത്തോടെ കാണേണ്ട സമയമൊക്കെ കഴിഞ്ഞു. നിക്ഷേപത്തിനായി ഒരുങ്ങുന്നൊരാൾക്ക് തിരഞ്ഞെടുക്കാൻ മികച്ച ആദായം നൽകുന്ന നിരവധി ഫണ്ടുകൾ ഇന്നുണ്ട്. റിസ്ക് എടുക്കാനുള്ള ശേഷി അനുസരിച്ച് മികച്ച ആദായം നേടാൻ മ്യൂച്വൽ സഹായിക്കും. എന്നാൽ റിസ്കുള്ളതിനാൽ നഷ്ടമാണെന്ന് കരുതേണ്ട.
ദീർഘകാലത്തേക്ക് എസ്ഐപി വഴി നിക്ഷേപം നടത്തുമ്പോൾ മികച്ച ആദായം നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ 3 വർഷം കൊണ്ട് നിക്ഷേപകന് 34 ശതമാനത്തോളം വാർഷിക ആദായം നൽകിയ ഫണ്ടാണ് ചുവടെ വിശദീകരിക്കുന്നത്.
എസ്ബിഐ കോണ്‍ട്രാ ഫണ്ട്
എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഹൗസ് 1999 ജൂലായ് 14ന് അവതരിപ്പിച്ച ഇക്വിറ്റി ഫണ്ടാണ് എസ്ബിഐ കോണ്‍ട്രാ ഫണ്ട്. വാല്യു റിസര്‍ച്ച് 4 സ്റ്റാര്‍ റേറ്റിംഗും ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിഗും നൽകിയിട്ടുണ്ട്. എസ്ബിഐ കോണ്‍ട്രാ ഫണ്ട് ഡയറക്ട് പ്ലാന്‍ ഗ്രോത്ത് ഓപ്ഷനില്‍, 4670 കോടി രൂപയാണ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി. 25 ജൂണ്‍ പ്രകാരമുള്ള നെറ്റ് അസറ്റ് വാല്യൂ 220.13 രൂപയാണ്.
ആദായം
നിക്ഷേപം ആരംഭിച്ചത് മുതൽ 14.65 ശതമാനം വാര്‍ഷിക ആദായം എസ്ബിഐ കോണ്‍ട്രാ ഫണ്ട് നല്‍കി. ഒറ്റത്തവണ നിക്ഷേപത്തിന് 1 വര്‍ഷത്തില്‍ 15.32 ശതമാനം ആദായം ഫണ്ട് നല്‍കി. രണ്ട് വര്‍ഷത്തേക്ക് 46.45 ശതമാനവും മൂന്ന് വര്‍ഷത്തേക്ക് 27.76 ശതമാനവും അഞ്ച് വര്‍ഷത്തേക്ക് 14.29 ശതമാനവും ഫണ്ട് നല്‍കി.
എസ്‌ഐപി വഴി നിക്ഷേപിച്ചൊരാള്‍ക്ക് 1 വര്‍ഷം കൊണ്ട് 13.25 ശതമാനം ആദായം ഫണ്ടിൽ നിന്ന് ലഭിച്ചു. രണ്ട് വര്‍ഷം കൊണ്ട് 30.69 ശതമാനമാണ് ഫണ്ട് തിരികെ നൽകിയ ആദായം. മാസം 10,000 രൂപ എസ്ഐപി നിക്ഷേപിച്ചൊരാൾക്ക് 2 വര്‍ഷം കൊണ്ട് 80,683 രൂപ ലാഭം ലഭിച്ചു.
മൂന്ന് വര്‍ഷം മുന്‍പ് 10,000 രൂപ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് നിക്ഷേപം 5.86 ലക്ഷമായാണ് വളര്‍ന്നത്. 34.41 ശതമാനമാണ് മൂന്ന് വർഷത്തെ വാർഷിക ആദായം. 22.05 ശതമാനമാണ് അഞ്ച് വർഷത്തെ വാർഷിക നിരക്ക്. 10,000 രൂപ മാസം എസ്‌ഐപി ചെയ്യുന്നൊരാള്‍ക്ക് 5 വര്‍ഷം കൊണ്ട് നിക്ഷേപം 10,36 ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ പറ്റി.
കുറഞ്ഞ തുകയിൽ നിക്ഷേപം
500 രൂപയിൽ എസ്‌ഐപി നിക്ഷേപം ആരംഭിക്കാന്‍ പറ്റിയ ഫണ്ടാണിത്. 5,000 രൂപയാണ് ഒറ്റത്തവണ നിക്ഷേപത്തിന് ആവശ്യം. അധിക നിക്ഷേപത്തിന് 1000 രൂപ ചുരുങ്ങിയത്. വേണം. ലോക് ഇന്‍ പിരിയഡ് ഇല്ല. 1 വര്‍ഷത്തിനുള്ളില്‍ വില്പന നടത്തിയാല്‍ 1 ശതമാനം ചാർജ് ഈടാക്കും. 1.27 ശതമാനമാണ് ഫണ്ടിന്റെ എക്‌സ്‌പെന്‍സ് നിരക്ക്. അതേസമയം ഈ വിഭാഗത്തിലുള്ള ഫണ്ടുകളുടെ ശരാശരി ചെലവ് നിരക്ക് 0.92 ശതമാനമാണ്. ഉയർന്ന റിസ്കുള്ള ഫണ്ടാണിത്.
പോര്‍ട്ട്‌ഫോളിയോ
ഫണ്ടിന്റെ പ്രധാന നിക്ഷേപങ്ങള്‍ ഇന്ത്യന്‍ ഇക്വിറ്റികളിലാണ്. 75.57 ശതമാനവും ആഭ്യന്തര ഓഹരികളിലാണ് എസ്ബിഐ കോൺട്ര ഫണ്ട് നിക്ഷേപിച്ചത്. ഇതില്‍ 30.18 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലും 10.74 ശതമാനം മി്ഡ്കാപ് ഓഹരികളിലും 22.12 ശതമാനം സ്‌മോള്‍ കാപ് ഓഹരികളിലുമാണ്.
എനര്‍ജി, ടെക്‌നോളജി, ഓട്ടോമൊബൈല്‍, ഹെല്‍ത്ത് കെയര്‍, മെറ്റല്‍ ആന്‍ഡ് മൈനിംഗ്, കെമിക്കല്‍ എന്നിങ്ങനെയാണ് ഇക്വിറ്റി നിക്ഷേപമുള്ള മേഖലകള്‍. 8.5 ശതമാനം നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഗെയില്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഐടിസി, എന്‍എച്ച്പിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്. എന്നിവയാണ് പ്രധാന നിക്ഷേപമുള്ള 10 ഓഹരികള്‍
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications