ദീർഘകാല നിക്ഷേപം നടത്തുന്നൊരാൾക്ക് മികച്ച സാധ്യതകൾ തുറന്നിടുന്നൊരു ഇടമാണ് മ്യൂച്വൽ ഫണ്ടുകൾ. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കുന്നതിലെ സങ്കീർണതകളിലേക്ക് കടക്കാതെ തന്നെ വിപണിയുമായി ബന്ധപ്പെട്ട നേട്ടങ്ങൾ സ്വന്തമാക്കാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ സാധിക്കും.
വിപണിയിൽ നിരവധി വിഭാഗങ്ങളിലായി വ്യത്യസ്ത മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉണ്ട്. ദീർഘകാലത്തേക്ക് ഇക്വിറ്റിയിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്നൊരു ഫണ്ടാണ് കോൺട്രാ ഫണ്ട്. 5 വർഷത്തെ പ്രകടനം നോക്കിയാൽ നിക്ഷേപം ഇരട്ടിയാക്കിയ എസ്ബിഐ ഫണ്ടിനെ കുറിച്ചും കോൺട്രാ ഫണ്ടിനെ പറ്റിയുമാണ് ഈ ലേഖനം.
എന്താണ് കോൺട്ര ഫണ്ട്
കോൺട്രാ ഫണ്ട് എന്നത് ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടാണ്. ഹ്രസ്വകാലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാത്ത കമ്പനികളെ തിരഞ്ഞെടുത്ത് നിക്ഷേിക്കുന്നതാണ് കോൺട്രാ ഫണ്ടുകളുടെ രീതി. കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങി ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാക്കുന്ന നിക്ഷേപ തന്ത്രമാണ് കോൺട്ര ഫണ്ടിൽ ഫണ്ട് മാനേജർമാർ പിന്തുടരുന്നത്. ഭാവിയിൽ മികച്ച വരുമാനം നേടുന്നതിന് സാധ്യതയുള്ള ഓഹരികളെ ഇന്ന് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കുന്നതാണ് ഈ രീതി.
എസ്ബിഐ കോൺട്രാ ഫണ്ട്, കൊട്ടക് ഇന്ത്യ ഇക്യു കോൺട്രാ ഫണ്ട്, ഇൻവെസ്‌കോ ഇന്ത്യ കോൺട്രാ ഫണ്ട് എന്നിങ്ങനെ മൂന്ന് കോൺട്രാ ഫണ്ടുകൾ മാത്രമെ വിപണിയിലുള്ളൂ. ൺട്രാ ഫണ്ടുകളിലെ നിക്ഷേപങ്ങൾ മികച്ച പ്രകടനം നടത്താൻ സമയമെടുക്കും. ഇതിനാൽ ദീർഘകാലത്തേക്ക നിക്ഷേപിക്കുന്നവർക്ക് മാത്രമെ കോൺട്രാ ഫണ്ടുകൾ ഗുണകരമാവുകയുള്ളൂ.

എസ്ബിഐ കോൺട്ര ഫണ്ട്
2013 ജനുവരി രണ്ടിന് എസ്ബിഐ മ്യൂച്വൽ ഫണ്ട് പുറത്തിറക്കിയൊരു സ്കീമാണ് എസ്ബിഐ കോണ്‍ട്ര ഫണ്ട്. ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 8,340 കോടി രൂപയാണ്. ഡയറക്ട് പ്ലാനിന്റെ മാര്‍ച്ച് 27നുള്ള നെറ്റ് അസറ്റ് വാല്യു 237.56 രൂപയാണ്. 0.91 ശതമാനമാണ് ചെലവ് അനുപാതം. ഇത് കാറ്റഗറി ശരാശരിയേക്കാള്‍ കൂടുതലാണ്.
ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയാണ്. എസ്‌ഐപി നിക്ഷേപകര്‍ക്ക് 500 രൂപ മുതല്‍ നിക്ഷേപിക്കാം. 365 ദിവസത്തിന് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും.
പ്രകടനം
എസ്‌ഐപി നിക്ഷേപകര്‍ക്ക് 5 വര്‍ഷത്തിനിടെ 22.84 ശതമാനം റിട്ടേണ്‍ നല്‍കിയ ഫണ്ടാണ് എസ്ബിഐ കോണ്‍ട്ര ഫണ്ട്. 5,000 രൂപയുടെ പ്രതിമാസ നിക്ഷേപം വഴി 5.28 ലക്ഷം രൂപ നേടാനായി. 3 ലക്ഷം രൂപയാണ് ആകെ നിക്ഷേപിച്ചത്. ഒറ്റത്തവണ നിക്ഷേപം നടത്തിയ വ്യക്തിക്ക് ലഭിച്ച വാര്‍ഷിക റിട്ടേണ്‍ 15.25 ശതമാനാണ്. 1 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ച വ്യക്തിക്ക് 2,03,394 രൂപ 5 വര്‍ഷം കൊണ്ട് നേടാനായി.
മൂന്ന് വര്‍ഷത്തിനിടെ എസ്‌ഐപി നിക്ഷേപകര്‍ക്ക് 28.24 ശതമാനം റിട്ടേണാണ് എസ്ബിഐ കോണ്‍ട്രാ ഫണ്ട് നല്‍കിയത്. 5,000 രൂപയുടെ പ്രതിമാസ എസ്‌ഐപി വഴി 2.70 ലക്ഷം രൂപ നേടാനായി. 1.80 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ നിക്ഷേപിച്ചത്. ഒറ്റത്തവണ നിക്ഷേപത്തിന് 45.42 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കിയ ഫണ്ടില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 3,07,492 രൂപയാണ് ലഭിച്ചത്.
ഒരു വര്‍ഷത്തിനിടെ 13.81 ശതമാനം റിട്ടേണാണ് ലഭിച്ചത്. 1 ലക്ഷംനിക്ഷേപിച്ചൊരാള്‍ക്ക് 1.13 ലക്ഷം രൂപ ലഭിച്ചു. എസ്‌ഐപി നിക്ഷേപകര്‍ക്ക് 1 വര്‍ഷത്തിനിടെ 9.55 ശതമാനം റിട്ടേണ്‍ ലഭിച്ചു. 60,000 രൂപയുട നിക്ഷേപത്തില്‍ നിന്ന് 63,043 രൂപ നേടാനായി.
പോർട്ട്ഫോളിയോ
എസ്‌ബിഐ കോൺട്രാ ഫണ്ടിന്റെ പോർട്ട്‌ഫോളിയോയിൽ 86.23 ശതമാനം ഇക്വിറ്റി നിക്ഷേപമാണ്. 70 ഓഹരികളിൽ ഈ ഇക്വിറ്റി സ്കീമിന് നിക്ഷേപമുണ്ട്. ഗെയിൽ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവയാണ് പ്രധാന നിക്ഷേപമുള്ള 5 ഓഹരികൾ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications