നിങ്ങൾ ഒരു എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ? എങ്കിൽ ഈ നിയമങ്ങളിൽ മാറ്റം വരുന്നു. അതായത് 2025 ജൂലൈ 15 മുതൽ എസ്ബിഐയുടെ വിവിധ ക്രെഡിറ്റ് കാർഡുകളിലാണ് സുപ്രധാന മാറ്റങ്ങൾ വരുന്നത്. നിങ്ങൾ എസ്‌ബിഐ എലൈറ്റ്, പ്രൈം, പൾസ്, ഐആർസിടിസി അല്ലെങ്കിൽ മറ്റ് കോ-ബ്രാൻഡഡ് കാർഡുകൾ കൈവശമുള്ളവർക്കാണ് പുതിയ മാറ്റങ്ങൾ നിർണ്ണായകമാവുന്നത്.
ഓരോ മാറ്റങ്ങളെ കുറിച്ചും വിശദമായി അറിയാം. എസ്‌ബിഐ കാർഡ് പേയ്‌മെന്റ് സംവിധാനത്തിലെ മാറ്റം, മറ്റു ആനുകൂല്യങ്ങൾ നിർത്തലാക്കൽ എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോന്നും പരിശോധിക്കാം;
ക്രെഡിറ്റ് കാർഡിന്റെ പേയ്മെൻ്റ് സംവിധാനത്തിലെ മാറ്റം
ജൂലൈ 15 മുതൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ മിനിമം തുക കുടിശ്ശിക (MAD) കണക്കാക്കുന്ന രീതിയിൽ വ്യത്യാസം വരും. ഇവ കൂടുതൽ കർശനമായി കണക്കാക്കും. MAD കണക്കുകൂട്ടുന്നതിനുള്ള ഫോർമാറ്റ് അറിയാം;
100% GST + 100% EMI തുക + 100% ഫീസ്/ചാർജുകൾ + 100% ഫിനാൻസ് ചാർജുകൾ + ഓവർലിമിറ്റ് തുക (എന്തെങ്കിലും ഉണ്ടെങ്കിൽ) + ബാക്കി ബാക്കി തുകയുടെ 2%.
ഇതിനർത്ഥം ഇനി മുതൽ നിങ്ങൾ കൂടുതൽ തുക നൽകേണ്ടിവരും. അല്ലെങ്കിൽ കുടിശ്ശിക വർദ്ധിച്ചുകൊണ്ടിരിക്കും.

പേയ്‌മെന്റ് സെറ്റിൽമെന്റ് പ്രക്രിയയും മാറുന്നു
2025 ജൂലൈ 15 മുതൽ പേയ്‌മെന്റ് സെറ്റിൽമെന്റ് പ്രക്രിയയിലും മാറ്റം വരുന്നു. അതായത് പേയ്മെൻ്റ് നടത്തിയാൽ ആദ്യം ജിഎസ്ടിയിലേക്ക് പോകും, തുടർന്ന് ഇഎംഐ, ചാർജുകൾ, ഫിനാൻസ് ചാർജുകൾ, ബാലൻസ് ട്രാൻസ്ഫർ, തുടർന്ന് റീട്ടെയിൽ ചെലവുകൾ, ഒടുവിൽ ക്യാഷ് അഡ്വാൻസ് എന്നിങ്ങനെയാണ് ഈ ക്രമീകരണം. അതായത് നിങ്ങൾ കുടിശ്ശിക കൃത്യമായി അടച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ ശേഷിക്കുന്ന പേയ്‌മെന്റുകൾ അതിൽ ക്രമീകരിക്കപ്പെടുകയും യഥാർത്ഥ ചെലവിന്റെ തുകയനുസരിച്ച് പലിശ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
സൗജന്യ വിമാന അപകട പരിരക്ഷ നഷ്ടമാവും
പല കാർഡുകളിലും ഇതുവരെ ലഭ്യമായിരുന്ന 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള വിമാന അപകട ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കുന്നു. ഈ മാറ്റങ്ങൾ 2025 ഓഗസ്റ്റ് 11 മുതൽ പ്രാബല്യത്തിൽ വരും.
2025 ഓഗസ്റ്റ് 11 മുതൽ യൂക്കോ ബാങ്ക് എസ്ബിഐ കാർഡ് എലൈറ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ കാർഡ് എലൈറ്റ്, പിഎസ്ബി എസ്ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്ബിഐ സിഗ്നേച്ചർ കാർഡ്, അലഹബാദ് ബാങ്ക് എസ്ബിഐ കാർഡ് എലൈറ്റ് എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു കോടി രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കും.
യൂക്കോ ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ കാർഡ് പ്രൈം, പിഎസ്‌ബി എസ്ബിഐ കാർഡ് പ്രൈം, കെവിബി എസ്ബിഐ കാർഡ് പ്രൈം, കരൂർ വൈശ്യ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, കർണാടക ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, കർണാടക ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സിറ്റി യൂണിയൻ ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, അലഹബാദ് ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, യുബിഐ എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ഒബിസി എസ്‌ബിഐ വിസ പ്ലാറ്റിനം കാർഡ്, ഫെഡറൽ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ബിഒഎം എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എന്നിവ നിലവിൽ വാഗ്ദാനം ചെയ്യുന്ന 50 ലക്ഷം രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷയും നിർത്തലാക്കപ്പെടും. നേരത്തെ മാർച്ച്, ഏപ്രിൽ മാസങ്ങളിലും ചില കാർഡുകളുടെ ആനുകൂല്യങ്ങൾ ഒഴിവാക്കിയിരുന്നു.
യാത്ര എസ്‌ബിഐ ക്രെഡിറ്റ് കാർഡ് വിതരണം നിർത്തലാക്കി
2025 ഏപ്രിൽ 1 മുതൽ ക്ലബ് വിസ്താര എസ്‌ബിഐ കാർഡ്, ക്ലബ് വിസ്താര എസ്‌ബിഐ കാർഡ് പ്രൈം എന്നിവയിലെ സൗജന്യ ടിക്കറ്റുകൾ നിർത്തലാക്കി. ഒപ്പം ഈ കാർഡുകളുടെ പുതുക്കൽ ഫീസും ഒഴിവാക്കിയിട്ടുണ്ട്. 2025 മാർച്ച് 11 മുതൽ ഇത്തിഹാദ് ഗസ്റ്റ് എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളും ഇത്തിഹാദ് ഗസ്റ്റ് പ്രീമിയർ എസ്‌ബിഐ കാർഡുകളും പൂർണ്ണമായും നിർത്തലാക്കി.
നിങ്ങളുടെ തീരുമാനം എന്താണ്?
നിങ്ങൾ ഈ കാർഡുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിലവിൽ ഏതെല്ലാം ആനുകൂല്യങ്ങൾ ലഭ്യമാകുന്നു എന്ന് പരിശോധിക്കുക. വിമാന അപകട ഇൻഷുറൻസ് പോലുള്ള സവിശേഷതകൾ ഇപ്പോൾ അവസാനിക്കുകയാണ്. അതിനാൽ കാർഡ് അപ്ഗ്രേഡ് ചെയ്യുന്നതിനെ കുറിച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും ഓപ്ഷനുകൾ പരിഗണിക്കുകയോ ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
