എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകളേ... ഈ സുപ്രധാന മാറ്റങ്ങളെ കുറിച്ച് അറിഞ്ഞോ? 2025 ജൂലൈ 15 മുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡിലെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മിനിമം കുടിശ്ശിക പേയ്‌മെന്റ് കണക്കുകൂട്ടൽ, പേയ്‌മെന്റ് സെറ്റിൽമെന്റ് ഓർഡർ, തിരഞ്ഞെടുത്ത എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളിലെ വിമാന അപകടങ്ങൾക്കുള്ള കോംപ്ലിമെന്ററി ഇൻഷുറൻസ് നിർത്തലാക്കൽ എന്നിവയിലാണ് ഈ പ്രധാന മാറ്റങ്ങൾ. ഈ മാറ്റങ്ങൾ എസ്ബിഐ കാർഡ് ഉടമകൾ തിരിച്ചറിയുക. ഓരോന്നും വിശദമായി നോക്കാം;
സൗജന്യ വിമാന അപകട ഇൻഷുറൻസ് നിർത്തലാക്കും...
തിരഞ്ഞെടുത്ത പ്രീമിയം എസ്‌ബിഐ ക്രെഡിറ്റ് കാർഡുകളിൽ നിലവിൽ വാഗ്ദാനം ചെയ്യുന്ന ഒരു കോടി രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ 2025 ജൂലൈ 15 മുതൽ എസ്‌ബിഐ കാർഡ് നിർത്തലാക്കും. ഈ മാറ്റം താഴെ കൊടുത്തിരിക്കുന്ന കാർഡുകൾക്ക് ബാധകമാണ്:
- എസ്‌ബിഐ കാർഡ് എലൈറ്റ്
- എസ്‌ബിഐ കാർഡ് മൈൽസ് എലൈറ്റ്
- എസ്‌ബിഐ കാർഡ് മൈൽസ് പ്രൈം
ഈ വകഭേദങ്ങളുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ജൂലൈ 15ന് ശേഷം ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കില്ല.
ഈ പ്രീമിയം കാർഡുകൾക്ക് പുറമേ എസ്‌ബിഐ കാർഡ് പ്രൈം, എസ്‌ബിഐ കാർഡ് പൾസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 50 ലക്ഷം രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷയും 2025 ജൂലൈ 15 മുതൽ നിർത്തലാക്കും.

ആഗസ്റ്റിൽ ഈ ആനുകൂല്യം അവസാനിക്കും...
2025 ഓഗസ്റ്റ് 11 മുതൽ തിരഞ്ഞെടുത്ത എസ്‌ബിഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾക്ക് നിലവിൽ വാഗ്ദാനം ചെയ്യുന്ന ഒരു കോടി രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കും. അതായത് യൂക്കോ ബാങ്ക് എസ്‌ബിഐ കാർഡ് എലൈറ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ കാർഡ് എലൈറ്റ്, പിഎസ്‌ബി എസ്‌ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്‌ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്‌ബിഐ സിഗ്നേച്ചർ കാർഡ്, അലഹബാദ് ബാങ്ക് എസ്‌ബിഐ കാർഡ് എലൈറ്റ് തുടങ്ങിയവയാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ. ഈ എസ്ബിഐ കോ-ബ്രാൻഡഡ് കാർഡ് ഉപയോഗിക്കുന്നവർക്കും ഈ ആനുകൂല്യം അവസാനിക്കും.
കൂടാതെ ഈ എസ്ബിഐ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളിൽ വാഗ്ദാനം ചെയ്യുന്ന 50 ലക്ഷം രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷയും പിൻവലിക്കപ്പെടും:
യുകോ ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്‌ബിഐ കാർഡ് പ്രൈം, പിഎസ്‌ബി എസ്‌ബിഐ കാർഡ് പ്രൈം, കെവിബി എസ്‌ബിഐ കാർഡ് പ്രൈം, കരൂർ വൈശ്യ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, കർണാടക ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, കർണാടക ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സിറ്റി യൂണിയൻ ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, അലഹബാദ് ബാങ്ക് എസ്‌ബിഐ കാർഡ് പ്രൈം, യുബിഐ എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ഒബിസി എസ്‌ബിഐ വിസ പ്ലാറ്റിനം കാർഡ്, ഫെഡറൽ ബാങ്ക് എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ബിഒഎം എസ്‌ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്.
മിനിമം കുടിശ്ശിക തുക (MAD) കണക്കുകൂട്ടൽ
2025 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിങ്ങളുടെ എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലെ മിനിമം തുക (MAD) താഴെ പറയുന്ന രീതിയിൽ കണക്കാക്കാം;
ജിഎസ്ടിയുടെ 100% + ഇഎംഐ തുകയുടെ 100% + ഫീസ്/ചാർജുകളുടെ 100% + ഫിനാൻസ് ചാർജുകളുടെ 100% + ഏതെങ്കിലും പരിധി കവിഞ്ഞ തുക (ബാധകമെങ്കിൽ) + ശേഷിക്കുന്ന കുടിശ്ശിക ബാലൻസിന്റെ 2%. ഈ ഫോർമാറ്റിൽ കണക്കാക്കാം.
പേയ്‌മെന്റ് സെറ്റിൽമെന്റ് ഓർഡർ
2025 ജൂലൈ 15 മുതൽ പേയ്‌മെന്റ് സെറ്റിൽമെന്റ് ഓർഡർ പുതിയ മാറ്റം വരുന്നു. അതായത് കാർഡ് ഉടമയുടെ കുടിശ്ശിക ബാലൻസിലേക്ക് ലഭിക്കുന്ന പേയ്‌മെന്റുകൾ 100% ജിഎസ്ടി, 100% ഇഎംഐ തുക, 100% ഫീസ്/ചാർജുകൾ, 100% ഫിനാൻസ് ചാർജുകൾ, ബാലൻസ് ട്രാൻസ്ഫറുകൾ, റീട്ടെയിൽ ചെലവുകൾ, ക്യാഷ് അഡ്വാൻസുകൾ എന്നിവയായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications