എസ്ബിഐ ഉപയോക്താവാണോ? ചെക്ക് ഇടപാടുകള്‍ ബാങ്കില്‍ പോകാതെ റദ്ദ് ചെയ്യാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്നറിയേണ്ടേ?

നിങ്ങള്‍ ഒരു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താവ് ആണെങ്കില്‍ ബാങ്കില്‍ നേരിട്ട് ചെല്ലാതെ തന്നെ നിങ്ങള്‍ക്ക് ചെക്ക് ഇടപാടുകള്‍ റദ്ദ് ചെയ്യുവാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ചെക്ക് ഇടപാടുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ ഒരു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താവ് ആണെങ്കില്‍ ബാങ്കില്‍ നേരിട്ട് ചെല്ലാതെ തന്നെ നിങ്ങള്‍ക്ക് ചെക്ക് ഇടപാടുകള്‍ റദ്ദ് ചെയ്യുവാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ചെക്ക് ഇടപാടുകള്‍ അവസാനിപ്പിക്കുവാന്‍ സാധിക്കുന്ന സംവിധാനമാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ എസ്ബിഐയിലൂടെയും എസ്ബിഐ യോനോ അല്ലെങ്കില്‍ എസ്ബിഐ യോനോ ലൈറ്റ് അപ്ലിക്കേഷന്‍ വഴിയോ ചെക്ക് ഇടപാടുകള്‍ റദ്ദ് ചെയ്യാം.

ഓണ്‍ലൈന്‍ ആയി ചെക്ക് ഇടപാടുകള്‍ റദ്ദ് ചെയ്യാം

ഓണ്‍ലൈന്‍ ആയി ചെക്ക് ഇടപാടുകള്‍ റദ്ദ് ചെയ്യാം

ഓണ്‍ലൈന്‍ എസ്ബിഐയിലൂടെയാണ് ചെക്ക് ഇടപാട് റദ്ദ് ചെയ്യുാവന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കുമായി നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ ചെക്ക് ഇടപാട് റദ്ദ് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാകണമെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ബാങ്ക് അയക്കുന്ന ഒടിപി നമ്പര്‍ ഉപയോക്താവ് നല്‍കേണ്ടതുണ്ട്.

എന്തുകൊണ്ട് ചെക്ക് ഇടപാട് റദ്ദ് ചെയ്യേണ്ടി വരുന്നു?

എന്തുകൊണ്ട് ചെക്ക് ഇടപാട് റദ്ദ് ചെയ്യേണ്ടി വരുന്നു?

പല കാരണങ്ങള്‍ കൊണ്ടും ആരംഭിച്ച ചെക്ക് ഇടപാടുകള്‍ പണ കൈമാറ്റം നടക്കുന്നതിന് മുമ്പ് തന്നെ റദ്ദ് ചെയ്യേണ്ട സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടായേക്കാം. ഉദാഹരണത്തിന് നിങ്ങള്‍ തെറ്റായ തുകയ്ക്കാണ് ചെക്ക് ഇഷ്യൂ ചെയ്തിരിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ ചെക്ക് ഇഷ്യൂ ചെയ്തതിന് ശേഷം ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്ന സാഹചര്യത്തിലും ചെക്ക് ഇടപാടും റദ്ദ് ചെയ്യേണ്ടത് ആവശ്യമായി വന്നേക്കാം. നിങ്ങള്‍ ഒരു എസ്ബിഐ ഉപയോക്താവ് ആണ് എങ്കില്‍ താഴെ പറയും പ്രകാരം എളുപ്പമുള്ള ചില പ്രക്രിയകളിലൂടെ ഓണ്‍ലൈനായി ചെക്ക് റിക്വറ്റ് പേയ്‌മെന്റ് നിങ്ങള്‍ക്ക് അവസാനിപ്പിക്കാവുന്നതാണ്.

എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ചെക്ക് ഇടപാട് എങ്ങനെ റദ്ദ് ചെയ്യാം?

എസ്ബിഐ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ചെക്ക് ഇടപാട് എങ്ങനെ റദ്ദ് ചെയ്യാം?

  • onlinesbi.com ല്‍ ലോഗ് ഇന്‍ ചെയ്യുക.
  • ഇ സെര്‍വീസസ് വിഭാഗത്തിലെ സ്‌റ്റോപ്പ് ചെക്ക് പെയ്‌മെന്റ് ഓപ്ഷന്‍ തെരഞ്ഞടുക്കുക
  • ചെക്ക് പുറത്തിറക്കിയിരിക്കുന്ന തുക തെരഞ്ഞെടുക്കുക
  • അതിന് ശേഷം സ്റ്റാര്‍ട്ട് ചെക്ക് നമ്പര്‍, എന്‍ഡ് ചെക്ക് നമ്പര്‍ എന്നിവ നല്‍കാന്‍ പോര്‍ട്ടല്‍ ഉപയോക്താവിനോട് ആവശ്യപ്പെടും.
  • ഏത് വിഭാഗത്തിലുള്ള ചെക്ക് ആണെന്നത് തെരഞ്ഞടുക്കുക
  • ചെക്ക് ഇടപാട് റദ്ദ് ചെയ്യുന്നതിനുള്ള കാരണം തെരഞ്ഞെടുക്കുക. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്നതില്‍ നിന്നും അനുയോജ്യമായത് ഉപയോക്താവിന് തെരഞ്ഞെടുക്കാം.
  • ഈ സേവനത്തിനായി എസ്ബിഐ ഈടാക്കുന്ന ചാര്‍ജ് സ്‌ക്രീനില്‍ കാണാവുന്നതാണ്. ഈ തുക നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ബാങ്ക് പ്രത്യേകം കിഴിയ്ക്കുകയാണ് ചെയ്യുക.
  • സബ്മിറ്റ്് ബട്ടണ്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
  • ചെക്ക് ഇടപാട് റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ റഫറന്‍സ് നമ്പറും മറ്റ് പ്രധാനപ്പെട്ട വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സന്ദേശം ഉപയോക്താവിന്റെ സ്‌ക്രീനില്‍ ദൃശ്യമാകും.
 എസ്ബിഐ യോനോ ഉപയോഗിച്ച് ചെക്ക് ഇടപാട് എങ്ങനെ റദ്ദ് ചെയ്യാം?

എസ്ബിഐ യോനോ ഉപയോഗിച്ച് ചെക്ക് ഇടപാട് എങ്ങനെ റദ്ദ് ചെയ്യാം?

  • ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് എസ്ബിഐ യോനോ അപ്ലിക്കേഷനില്‍ ലോഗ് ഇന്‍ ചെയ്യാം.
  • റിക്വസ്റ്റ്‌സ് ക്ലിക്ക് ചെയ്ത് യഥാക്രമം ചെക്ക് ബുക്ക്, സ്‌റ്റോപ്പ് ചെക്ക് എന്നിവ തെരഞ്ഞെടുക്കാം.
  • ഡ്രോപ്ഡൗണില്‍ നിന്നും അക്കൗണ്ട് നമ്പര്‍ തെരഞ്ഞെടുക്കാം.
  • സ്റ്റാര്‍ട്ട് ചെക്ക് നമ്പറും എന്‍ഡ് ചെക്ക് നമ്പറും നല്‍കുക.
  • ഏത് വിഭാഗമാണെന്ന് തെരഞ്ഞെടുക്കുക
  • റദ്ദ് ചെയ്യുന്നതിനുള്ള കാരണം തെരഞ്ഞെടുക്കുക.
  • സബ്മിറ്റ് ക്ലിക്ക് ചെയ്യുക
  • മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ നല്‍കുക. ചെക്ക് ഇടപാട് റദ്ദായിക്കഴിഞ്ഞിരിക്കും.
ബാങ്കില്‍ ചെന്ന് നേരിട്ട് ചെക്ക് ഇടപാട് റദ്ദ് ചെയ്യാം

ബാങ്കില്‍ ചെന്ന് നേരിട്ട് ചെക്ക് ഇടപാട് റദ്ദ് ചെയ്യാം

എഴുതി തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കുന്നതിലൂടെയും ചെക്ക് ഇടപാട് റദ്ദ് ചെയ്യുവാന്‍ ഉപയോക്താവിന് സാധിക്കും. ഇതിനായി അക്കൗണ്ട് ഉടമയില്‍ നിന്നും ഒരു നിശ്ചിത തുക ചാര്‍ജായി ഈടാക്കും.

Read more about: sbi
English summary

SBI customers can cancel cheque payment through online; here is how? explained in detail| എസ്ബിഐ ഉപയോക്താവാണോ? ചെക്ക് ഇടപാടുകള്‍ ബാങ്കില്‍ പോകാതെ റദ്ദ് ചെയ്യാന്‍ സാധിക്കുമല്ലോ! എങ്ങനെയെന്നറിയേണ്ടേ?

SBI customers can cancel cheque payment through online; here is how? explained in detail
Story first published: Sunday, June 20, 2021, 9:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X