പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി ഉപയോക്താക്കളുടെ പാന്‍ ആധാറുമായി
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഭാവിയില്‍ ഉണ്ടാകാനിടയുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനായി ഉപയോക്താക്കളുടെ പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് എസ്ബിഐയുടെ നിര്‍ദേശം.

എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വിവരം ബാങ്ക് ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണെന്നും ട്വീറ്റില്‍ പറയുന്നു. പാന്‍ ആധാര്‍ ലിങ്കിംഗ് നടത്താത്ത ഉപയോക്താക്കളുടെ പാന്‍ പ്രവര്‍ത്തന രഹിതമായാണ് കണക്കാക്കുക. ഇത് തുടര്‍ന്നുള്ള ചില പ്രത്യേക ബാങ്കിടപാടുകള്‍ തടസ്സപ്പെടാന്‍ കാരണമാകും. പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 2021 ജൂണ്‍ 30 വരെയാണ് ബാങ്ക് അനുവദിച്ചിരിക്കുന്നത്.
കോവിഡ് സാഹചര്യം കാരണം ഉപയോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് പാന്‍ ആധാര്‍ ലിങ്കിംഗിന് അനുവദിച്ചിരിക്കുന്ന കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണെന്ന് മന്ത്രാലയം വ്യക്തിമാക്കി.
2017 മുതല്‍ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സര്‍ക്കാര്‍ പലപ്പോഴായി നീട്ടി നല്കിക്കൊണ്ടിരിക്കുകയാണ്.
ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍, ബാങ്ക് അക്കൗണ്ടുകളില്‍ പണ നിക്ഷേപം നടത്തുവാന്‍, ഡീ മാറ്റ് അക്കൗണ്ട് ആരംഭിക്കുവാന്‍, സെക്യൂരിറ്റി ഇടപാടുകള്‍ നടത്തുവാന്‍, സ്ഥാവര സ്വത്തുകളുടെ ഇടപാടുകള്‍ നടത്തുവാന്‍ തുടങ്ങി നിരവധി സുപ്രധാനമായ സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നടത്തുന്നതിനായി ഉപയോക്താവിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാന്‍ കാര്‍ഡ് ഇല്ലാത്തപക്ഷം മേല്‍പ്പറഞ്ഞ ഇടപാടുകളൊന്നും തന്നെ നടത്തുവാന്‍ സാധിക്കുകയില്ല.
വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആധാര്‍. മറ്റൊരു തിരിച്ചറിയല്‍ രേഖയും അടിസ്ഥാനമാക്കി ആധാര്‍ ലഭ്യമാവുകയില്ല. പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നത് നികുതി നിര്‍വ്വഹണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കണക്കാക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications