ഭവന വായ്പയെ ആശ്രയിക്കുന്നവര്‍ക്ക് കഴിഞ്ഞ 12 മാസ കാലയളവ് കഷ്ട കാലമെന്ന് തന്നെ പറയാം. റിപ്പോ നിരക്കില്‍ 250 അടിസ്ഥാന നിരക്ക് (2.50%) ആണ് വര്‍ധനവ് വരുത്തിയത്. റിപ്പോ നിരക്കിന്റെ പ്രഹരം ഏറ്റുവാങ്ങിയത് ഭവന വായ്പയെടുത്തവരാണ്. കോവിഡ് കാലത്ത് കുറഞ്ഞ നിരക്കില്‍ വായ്പയെടുത്തവര്‍ക്ക് പലിശ നിരക്കില്‍ 2.50 ശതമാനം വര്‍ധനവ് ഉണ്ടായി. ഈ പ്രഹരത്തില്‍ നിന്ന് ഇളവ് നേടാനുള്ള മാര്‍ഗമാണ് റീഫിനാന്‍സിംഗ്. നിലവില്‍ ഭവന വായ്പ റീഫിനാന്‍സിംഗിന് അനുയോജ്യമായ സമയമാണ്.
ഭവന വായ്പയിലെ വ്യത്യാസം
2022 ഏപ്രിലില്‍, റിപ്പോ നിരക്ക് വര്‍ധനവിന് മുന്‍പ് പൊതുമേഖലാ ബാങ്കില്‍ നിന്ന് 15 വര്‍ഷത്തേക്ക് 6.75 ശതമാനം നിരക്കില്‍ 50 ലക്ഷം രൂപ ഭവനവായ്പ എടുത്ത വ്യക്തിക്ക് പലിശ നിരക്കിലും തിരിച്ചടവിലും വന്ന മാറ്റം തിരിച്ചറിയാം.
2022 മേയ് മുതലുള്ള റിപ്പോ നിരക്ക് വര്‍ധനവ് കാരണം പലിശ നിരക്ക് 9.25 ശതമാനമായി ഉയര്‍ന്നു. ഈ രീതിയില്‍ വായ്പയെടുത്ത വ്യക്തി ഇഎംഐ ഉയര്‍ത്തിയില്ലെങ്കില്‍ വായ്പാ കാലാവധി ഏകദേശം ഏഴ് വര്‍ഷം (87 മാസം) ആണ് വര്‍ധിച്ചത്.

എസ്ബിഐ പലിശ നിരക്ക്
ഭവന വായ്പക്കാരെ സംബന്ധിച്ച് ആശ്വാസകരമായ വാര്‍ത്തയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുണ്ടായാരിക്കുന്നത്. മെയ് 17 മുതല്‍ പുതിയ ഭവന വായ്പയെടുക്കുന്നവര്‍ക്കുള്ള പലിശ നിരക്ക് എസ്ബിഐ 45 അടിസ്ഥാന നിരക്ക് കുറച്ചിട്ടുണ്ട്.വായ്പ പലിശ നിരക്കില്‍ 0.45 ശതമാനത്തിന്റെ നേട്ടം. 750 ഉം അതിന് മുകളിലും ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ക്ക് പുതിയ ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ 8.70 ശതമാനം പലിശയില്‍ വായപ ലഭിക്കും.
അതേസമയം എസ്ബിഐയില്‍ നിലവിലുള്ള ഭവനവായ്പ പലിശ നിരക്ക് 9.15 ശതമാനമാണ്. ഭവനവായ്പകള്‍ റീഫിനാന്‍സ് ചെയ്യുന്ന വായ്പക്കാര്‍ക്ക് ബാങ്ക് 20 അടിസ്ഥാന നിരക്കിന്റെ അധിക ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ 750 ഉം അതിന് മുകളിലും ക്രെഡിറ്റ് സ്കോര്‍ ഉള്ളവര്‍ വായ്പ റീഫിനാന്‍സിംഗിന് എസ്ബിഐ തിരഞ്ഞെടുത്താല്‍ 8.50 ശതമാനം പലിശയില്‍ വായ്പ ലഭിക്കും. ജൂണ്‍ 30 വരെയാണ് ഈ ഇളവ് ലഭിക്കുന്നത്.
റീഫിനാന്‍സിംഗ് എപ്പോള്‍
വായ്പ പലിശ നിരക്ക് 20-50 അടിസ്ഥാന നിരക്കെങ്കിലും അധികം ലഭിക്കുന്ന സമയമാണ് വായ്പ റീഫിനാന്‍സിംഗിന് തിരഞ്ഞെടുക്കേണ്ടത്. ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞ സമയത്ത് ഉയര്‍ന്ന പലിശയ്ക്ക് വാങ്ങിയ വായ്പ, കൃത്യമായ തിരിച്ചടവിലൂടെ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തിയ ശേഷം മികച്ച പലിശയിലേക്ക് മാറ്റാം. തിരിച്ചടവ് കാലാവധിയുടെ ആദ്യ 5 വര്‍ഷത്തിനുള്ളില്‍ ഭവന വായ്പ റീഫിനാന്‍സ് ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം.
ഇഎംഐയില്‍ പലിശ ഘടകം ഏറ്റവും കൂടിയ സമയമാണിത്. കാലാവധി അവസാനിക്കാറായ ഭവന വായ്പ ഇത്തരത്തില്‍ മാറ്റുന്നത് ഗുണം ചെയ്യില്ല. വായ്പ മാറ്റുന്നത് വഴി ലഭിക്കുന്ന സാമ്പത്തിക നേട്ടം കണക്കാക്കി വേണം തീരുമാനം എടുക്കാന്‍.
കുറഞ്ഞ പലിശ നിരക്ക് ആകര്‍ഷിക്കുമെങ്കിലും വായ്പ മാറ്റുന്നതിന് വരുന്ന ചെലവുകളെ പറ്റി അറിയണം. പഴയ വായ്പയുടെ പ്രീ പെയ്മെന്റ് ചാര്‍ജുകള്‍, പുതിയ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ്, ലീഗല്‍ ഫീ തുടങ്ങിയ അധിക ചെലവുകളുണ്ടാകും.
വായ്പാ കാലാവധി ദീര്ഘമായതാണെങ്കില് മാത്രമേ വായ്പാ കൈമാറ്റത്തിലൂടെയുള്ള പരമാവധി നേട്ടം ഉപഭോക്താവിന് ലഭിക്കുകയുള്ളൂ. ഇതോടൊപ്പം വായ്പ മാറ്റുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പറ്റി അറിയണം. പലിശയ്ക്ക് മാത്രം പ്രാധാന്യം നല്‍കാതെ ബാങ്കിന്റെ ട്രാക്ക് റെക്കോര്‍ഡ്, അവലോകനങ്ങള്‍, വിവരങ്ങളുടെ സുതാര്യത എന്നിവ പരിശോധിക്കണം. ദീര്‍ഘകാലത്തേക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കാല്‍ക്കുലേറ്റര്‍
9.1 ശതമാനം പലിശ നിരക്കില്‍ വായ്പ അടയ്ക്കുന്ന വ്യക്തിയുടെ ബാക്കിയുള്ള 20 ലക്ഷം രൂപ വായ്പ 8.50 ശതമാനം പലിശയില്‍ റീഫിനാന്‍സ് ചെയ്താലുള്ള ലാഭം പരിശോധിക്കാം. 20 ലക്ഷം രൂപ അടയക്കാന്‍ ബാക്കിയുണ്ടെങ്കില്‍ 20 വര്‍ഷത്തേക്ക് 8.50 ശതമാനം പലിശയില്‍ അടയ്ക്കുമ്പോള്‍ വായ്പയില്‍ 1,84,052 രൂപ ലാഭിക്കാന്‍ സാധിക്കും.
വായ്പ റീഫിനാന്‍സ് ചെയ്യുന്നതിനോടൊപ്പം തിരിച്ചടവ് കാലാവധി 15 വര്‍ഷമാക്കി ചുരുക്കിയാല്‍ 23 ലക്ഷം രൂപ ലാഭിക്കാം. നിലവിലെ 16,237 രൂപയുടെ ഇഎംഐ 19,695 രൂപയാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications