സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ (എഫ്ഡി) പലിശനിരക്ക് 20 ബേസിസ് പോയിൻറുകൾ (ബിപിഎസ്) കുറച്ചു. പുതിയ എസ്ബിഐ എഫ്ഡി പലിശനിരക്ക് മെയ് 12 മുതൽ പ്രാബല്യത്തിൽ വരും. 3 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ ബാങ്ക് നിലനിർത്തി. എന്നാൽ ബാങ്കിലെ മതിയായ പണലഭ്യത കണക്കിലെടുത്ത് എസ്‌ബിഐ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 3 വർഷം വരെ കാലാവധിയിൽ 20 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്.
പുതിയ നിരക്ക്
നിർദ്ദിഷ്ട പലിശ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമാകും. ഏറ്റവും പുതിയ പുതുക്കലിന് ശേഷം, 7 ദിവസം മുതൽ 45 ദിവസം വരെയുള്ള എസ്‌ബിഐ എഫ്ഡിക്ക് ഇപ്പോൾ 3.3 ശതമാനം ലഭിക്കും. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 4.3 ശതമാനം പലിശയാണ് ലഭിക്കുക. 180 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് 4.8 ശതമാനം ലഭിക്കും. 1 വർഷം മുതൽ 3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപത്തിന് 5.5% പലിശ ലഭിക്കും.
മാറ്റമില്ല
3 വർഷം മുതൽ 10 വർഷവും വരെ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 5.7 ശതമാനമായി തന്നെ തുടരും. കാരണം ബാങ്ക് ഈ നിക്ഷേപങ്ങളിൽ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
പലിശ നിരക്കുകൾ ഇങ്ങനെ
- 7 ദിവസം മുതൽ 45 ദിവസം വരെ - 3.3%
- 46 ദിവസം മുതൽ 179 ദിവസം വരെ - 4.3%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.8%
- 211 ദിവസം മുതൽ 1 വർഷം വരെ - 4.8%
- 1 വർഷം മുതൽ 2 വർഷം വരെ - 5.5%
- 2 വർഷം മുതൽ 3 വർഷം വരെ - 5.5%
- 3 വർഷം മുതൽ 5 വർഷം വരെ - 5.7%
- 5 വർഷം മുതൽ 10 വർഷം വരെ - 5.7%
മുതിർന്ന പൗരന്മാർക്ക്
മുതിർന്ന പൗരന്മാർക്കുള്ള എസ്‌ബിഐയുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കും മെയ് 12 മുതൽ പ്രാബല്യത്തിൽ വരും. മുതിർന്ന പൗരന്മാർക്ക് എസ്‌ബിഐ എല്ലാ കാലാവധികളിലും 50 ബിപിഎസ് അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ പുനരവലോകനത്തിനുശേഷം, മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ 3.8% മുതൽ 6,5% വരെ പലിശ ലഭിക്കും.
മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്
- 7 ദിവസം മുതൽ 45 ദിവസം വരെ - 3.8%
- 46 ദിവസം മുതൽ 179 ദിവസം വരെ - 4.8%
- 180 ദിവസം മുതൽ 210 ദിവസം വരെ - 5.3%
- 211 ദിവസം മുതൽ 1 വർഷം വരെ - 5.3%
- 1 വർഷം മുതൽ 2 വർഷം വരെ - 6%
- 2 വർഷം മുതൽ 3 വർഷം വരെ - 6%
- 3 വർഷം മുതൽ 5 വർഷം വരെ - 6.2%
- 5 വർഷം മുതൽ 10 വർഷം വരെ - 6.5%
എസ്‌ബിഐ വീകെയർ ഡെപ്പോസിറ്റ്
മുതിർന്ന പൗരന്മാർക്കായി എസ്‌ബിഐ ഉയർന്ന പലിശ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്‌ബിഐ വീ കെയർ ഡെപ്പോസിറ്റ്. ഈ പുതിയ ഉൽപ്പന്നത്തിന് കീഴിൽ, മുതിർന്ന പൗരന്മാരുടെ റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്ക് 5 വർഷവും അതിനുമുകളിലും കാലാവധിയുള്ളവർക്ക് 30 ബിപിഎസ് പലിശ അധികമായി നൽകുമെന്ന് ബാങ്ക് അറിയിച്ചു.
കഴിഞ്ഞ മാസം
മാർച്ചിൽ, എസ്‌ബിഐ എഫ്ഡികളുടെ പലിശ നിരക്ക് 20-50 ബിപിഎസ് കുറച്ചിരുന്നു. 2020 മാർച്ച് 28 മുതലാണ് നിരക്ക് പ്രാബല്യത്തിൽ വന്നത്. മാർച്ചിൽ രണ്ട് തവണ പലിശ നിരക്ക് കുറച്ചിരുന്നു. മാർച്ച് 10 നും ബാങ്ക് എഫ്ഡികളുടെ പലിശ നിരക്ക് കുറച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
