റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായി റിപ്പോ നിരക്കുകൾ കുറയ്ക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റം വരുത്തി. ഇപ്പോൾ ഇതാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. പുതിയ നിരക്കുകൾ 2025 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരും. പരിഷ്കരിച്ച പലിശ നിരക്കുകൾ എത്രയാണ്. നമുക്ക് വിശദായി നോക്കാം.
പുതുക്കിയ നിരക്ക്
2 വർഷം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് എസ്‌ബിഐ 5 ബേസിസ് പോയിന്റുകൾ (ബിപിഎസ്) കുറച്ചു. അതോടെ സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.45 ശതമാനത്തിൽ നിന്നും 6.40 ശതമാമായി കുറഞ്ഞു. അതേസമയം മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 6.90% ലഭിക്കും, നേരത്തെ ഇത് 6.95% ആയിരുന്നു.
| കാലാവധി | പലിശ നിരക്ക് - സാധാരണ പൗരന്മാർ | പലിശ നിരക്ക് - മുതിർന്ന പൗരന്മാർ |
| 7 ദിവസം മുതൽ 45 ദിവസം വരെ | 3.05% | 3.55% |
| 46 ദിവസം മുതൽ 179 ദിവസം വരെ | 4.9% | 5.4% |
| 180 ദിവസം മുതൽ 210 ദിവസം വരെ | 5.65% | 6.15% |
| 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ | 5.9% | 6.4% |
| 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ | 6.25% | 6.75% |
| 2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ | 6.4% | 6.9% |
| 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ | 6.3% | 6.8% |
| 5 വർഷം മുതൽ 10 വർഷം വരെ | 6.05% | 7.05% |
എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത, കൂടുതൽ മാറ്റവുമായി യോനോ എത്തുന്നു, പ്രത്യേകതകൾ അറിയാം
അമൃത് വൃഷ്ടി പദ്ധതി നിരക്കുകൾ പരിഷ്കരിച്ചു
444 ദിവസത്തെ കാലാവധിയുള്ള 'അമൃത് വൃഷ്ടി' എന്ന പ്രത്യേക കാലയളവ് എഫ്‌ഡി പദ്ധതി പ്രകാരം ബാങ്ക് നിരക്കുകൾ പരിഷ്കരിച്ചു. ജനറൽ നിക്ഷേപകർക്ക് ഈ പദ്ധതിയുടെ പലിശ നിരക്ക് 6.60% ൽ നിന്ന് 6.45% ആയി കുറച്ചു. അമൃത് വൃഷ്ടി എഫ്ഡിയിൽ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 6.95% പലിശ ലഭിക്കും. ഇത് നേരത്തെ 7.10 ശതമാനമായിരുന്നു. സൂപ്പർ സീനിയർ പൗരന്മാർക്ക് 7.05 ശതമാനം പലിശയാണ് ലഭിക്കുക. നേരത്തെ ഇത് 7.20 ശതമാവമായിരുന്നു.

എന്തുകൊണ്ടാണ് എഫ്ഡി നിരക്കുകൾ കുറയുന്നത്..?
നാല് മോണിറ്ററി പോളിസി മീറ്റിംഗുകളിലായി ആർബിഐ റിപ്പോ നിരക്ക് മൊത്തം 125 ബേസിസ് പോയിൻറ് കുറച്ചതോടെയാണ് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന്‍റെ പലിശ കുറച്ചത്. ആർബിഐ ബാങ്കുകൾക്ക് പണം വായ്പ നൽകുന്നതിനുള്ള നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ, ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ ഫണ്ടുകൾ ലഭിക്കുന്നു. ഇത് ഒടുവിൽ വായ്പാ നിരക്കുകൾ കുറയ്ക്കുന്നതിനും സ്ഥിര നിക്ഷേപങ്ങൾ പോലുള്ള നിക്ഷേപങ്ങളുടെ വരുമാനം കുറയ്ക്കുന്നതിനും കാരണമാകുന്നു.
ബാങ്ക് എഫ്ഡികൾ ഇപ്പോഴും സുരക്ഷിതമാണോ..?
പലിശ നിരക്കുകൾ കുറഞ്ഞിട്ടും ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ്. പ്രത്യേകിച്ച് യാഥാസ്ഥിതിക നിക്ഷേപകർക്കും വിരമിച്ചവർക്കും. ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) സംരക്ഷിക്കുന്നു, ഇത് ഓരോ ബാങ്കിലും ഒരു നിക്ഷേപകന് പ്രിൻസിപ്പലും പലിശയും ഉൾപ്പെടെ 5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നു.
മൂലധന സുരക്ഷ, വരുമാനം, ലിക്വിഡിറ്റി എന്നിവ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക്, എസ്‌ബിഐ പോലുള്ള വലിയ പൊതുമേഖലാ ബാങ്കുകളിൽ നിന്നുള്ള ബാങ്ക് എഫ്‌ഡികൾ - കുറഞ്ഞ പലിശ നിരക്ക് അന്തരീക്ഷത്തിൽ പോലും വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പായി തുടരുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications