അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയിന്റായി ആർബിഐ ഈയിടെ കുറച്ചിരുന്നു. തുടർച്ചയായ രണ്ടാമത്തെ പലിശ കുറക്കലായിരുന്നു നടന്നത്. ഇതിനു മുന്നേ ഫെബ്രുവരിയിൽ പലിശ കുറച്ചിരുന്നു. നിലവിലെ വെട്ടിക്കുറക്കലിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ നിരക്കുകൾ 0.25% കുറച്ചു. ഇന്ന് മുതൽ അതായത് ഏപ്രിൽ 15 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഇത് എസ്ബിഐ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസകരമായ വാർത്തയാണ്.
ബാങ്കിന്റെ ഇബിഎൽആർ (എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ബേസ്ഡ് ലെൻഡിംഗ് റേറ്റ്), നിലവിൽ 8.90% ആണ്. അത് ഇന്ന് മുതൽ 8.65% ആയി പരിഷ്കരിച്ചു. ബാങ്ക് അതിന്റെ RLLR (റെപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ്) പരിഷ്കരിച്ചു. ഇത് നിലവിലുള്ള 8.50% ൽ നിന്ന് ഇന്ന് മുതൽ 8.25% എന്ന നിരക്കിലേക്ക് കുറച്ചു. ഇതിൽ CRP (ക്രെഡിറ്റ് റിസ്ക് പ്രീമിയം) ഉൾപ്പെടുന്നില്ല.
2025 ഏപ്രിൽ 7 മുതൽ 9 വരെയായിരുന്നു ആർബിഐ മോണിറ്ററി പോളിസി യോഗം നടന്നിരുന്നത്. തുടർച്ചയായ രണ്ടാം തവണയാണ് പലിശ നിരക്ക് ആർബിഐ കുറക്കുന്നത്. ഇത്തവണയും ആർബിഐ റിപ്പോ നിരക്കുകൾ 25 ബിപിഎസ് കുറച്ചു. നിലവിൽ, റിപ്പോ നിരക്ക് 6.25 ശതമാനമാണ്. പലിശ നിരക്ക് കുറയുന്നതോടെ വായ്പകൾ എടുക്കുന്നവർക്ക് ഇഎംഐ ഭാരം കുറയുന്നു. ഫ്ലോട്ടിംഗ് പലിശ നിരക്ക് വായ്പ തിരഞ്ഞെടുത്തവർക്കാണ് ഈ നേട്ടം ഉറപ്പാക്കാൻ സാധിക്കുന്നത്.
രാജ്യത്തിൻ്റെ സാമ്പത്തിക രംഗത്തെ ഉയർത്തിക്കൊണ്ടു വരേണ്ട സാഹചര്യങ്ങളിൽ റിപ്പോ നിരക്ക് കുറക്കേണ്ടി വരാറുണ്ട്. മിക്ക ഇന്ത്യൻ ബാങ്കുകളും പലിശ നിരക്കുകൾ നിർണ്ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി റിപ്പോ നിരക്കിനെ കണക്കാക്കുന്നു. അതിനാൽ റിപ്പോ നിരക്കുകൾ കുറച്ചാൽ അതിൻ്റെ നേട്ടം ഫലപ്രദമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് വായ്പാ പലിശ നിരക്കുകൾ കുറച്ചു കൊണ്ടാണ്.

എന്നാൽ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുകയോ നിരക്ക് ഉയരുകയോ ചെയ്താൽ എന്ത് സംഭവിക്കും? റീട്ടെയിൽ, ഭവന, ഫ്ലോട്ടിംഗ് പലിശ നിരക്ക് വായ്പകളുടെ കാര്യത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടായേക്കും. കാരണം EBLR റിപ്പോ നിരക്കുമായി ബന്ധിപ്പെട്ടിരിക്കുന്നു, അതിനാൽ ബാങ്കുകൾ അവരുടെ അപകടസാധ്യതകളും ചെലവുകളും നികത്താൻ ഒരു നിശ്ചിത നിരക്ക് ചേർക്കുന്നു.
റിപ്പോ നിരക്കുകളിൽ മാറ്റമില്ലെങ്കിൽ വായ്പകളുടെ ഇഎംഐ തവണകളും മാറ്റമില്ലാതെ തുടരും. അതേസമയം റിപ്പോ നിരക്കുകൾ ഉയരുകയുെ കുറക്കുകയോ ചെയ്താൽ ആർബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പകളുള്ളവരുടെ ഇഎംഐ തുക വർദ്ധിക്കുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്തേക്കാം. നിരക്കിലെ മാറ്റം വായ്പക്കാരെ നേരിട്ട് തന്നെ ബാധിക്കും.
"അടിസ്ഥാന പലിശ നിരക്കിൽ (REPO) മാറ്റം വന്നാൽ, ഭവന വായ്പകളുടെ പലിശ നിരക്കിലും കാര്യമായ മാറ്റം വരും. എന്നാൽ റിപ്പോ നിരക്കിലെ വർദ്ധനവ് ഭവന വായ്പകളുടെ പലിശ നിരക്കിൽ വലിയ വർദ്ധനവിന് കാരണമാകും." എസ്‌ബിഐയുടെ വെബ്‌സൈറ്റിൽ റിപ്പോ നിരക്കിലെ മാറ്റത്തെ കുറിച്ച് പരാമർശിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
MCLR നിരക്ക് (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ്) അല്ലെങ്കിൽ ബാങ്ക് അതിന്റെ ഉപഭോക്താക്കൾക്ക് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക്, മാറ്റമില്ലാതെ തുടരുന്നു. എസ്‌ബിഐയുടെ ഒരു വർഷത്തെ MCLR 9 ശതമാനമാണ്. എന്നാൽ മൂന്ന് വർഷത്തെ MCLR 9.10 ശതമാനമാണ്. ഈ മാറ്റങ്ങളും ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
