ഉയര്‍ന്ന പലിശ നല്കുന്ന നിക്ഷേപങ്ങളുടെ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെ നിക്ഷേപകര്‍ക്ക് ഒരു അവസരം കൂടി നല്കി എസ്ബിഐ. രാജ്യത്തെ മുന്‍നിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളായ അമൃത് കലാശ്, വീകെയര്‍ സ്ഥിര നിക്ഷേപം എന്നീ നിക്ഷേപങ്ങളുടെ കാലാവധിയാണ് ഉയര്‍ത്തിയത്.
റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്താത്ത സാഹചര്യത്തിൽ പലിശ നിരക്കുകൾ കുറയുമെന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. എന്നാൽ നിക്ഷേപകർക്ക് ഒരു അവസരം കൂടി നൽകുകായാണ് എസ്ബിഐ. മുതിർന്ന പൗരന്മാർക്ക് എസ്ബിഐയിൽ മികച്ച പലിശ നൽകുന്ന പദ്ധതികളാണ് രണ്ടും. ഈ പദ്ധതികളുടെ കാലാവധിയും പലിശ നിരക്കും വിശദമായി നോക്കാം.
അമൃത് കലാശ്
400 ദിവസ കാലാവധിയുള്ള അമൃത് കലാശ് പദ്ധതിയില്‍ നിന്നാണ് എസ്ബിഐയില്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്നത്. റെഗുലര്‍ നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനവും ലഭിക്കും. പദ്ധതി 2023 ആഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്. 2023 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി ഏപ്രിലിലാണ് പുനരാരംഭിച്ചത്.

എസ്ബിഐ വീകെയര്‍
മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പലിശ നിരക്ക് നല്കുന്ന വീകെയര്‍ നിക്ഷേപ പദ്ധതിയുടെ കാലാവധിയും എസ്ബിഐ ഉയര്‍ത്തി. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്കാണ് വീകെയര്‍ പദ്ധതി പ്രകാരം അധിക പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കിനൊപ്പം വീകെയര്‍ പദ്ധതി 0.50 ശതമാനം പലിശ കൂടി നല്‍കും.
അതായത്, 5 മുതല്‍ 10 വര്‍ഷത്തേക്ക് റെഗുലര്‍ നിക്ഷേപകരേക്കാള്‍ 1 ശതമാനം പലിശ അധികമായി ലഭിക്കും. ഇതു പ്രകാരം 7.50 ശതമാനാണ് മുതിര്‍ന്ന പൗരന്മാര്ക്ക് 5-10 വര്‍ഷത്തേക്ക് ലഭിക്കുന്നത്.
എസ്ബിഐ പലിശ നിരക്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് എസ്ബിഐയില്‍ 3 ശതമാനം മുതില്‍ 6.50 ശതമാനം വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയും പലിശ ലഭിക്കും. 1 വര്‍ഷത്തില്‍ താഴെ കാലാവധിയില്‍ 5.75 ശതമാനം പലിശ ലഭിക്കും.
1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള കാലാവധിയില്‍ 6.80 ശതമാനവും 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശയും ലഭിക്കും. 3 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ.
എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി
മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് നല്കുന്ന നിക്ഷേപമാണ് എച്ച്ഡിഎഫ്സി ബാങ്ക് സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി. മുതിര്‍ന്ന പൗരന്മാര്ക്കുള്ള 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം 0.25 ശതമാനം അധിക പലിശ സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡി വഴി ലഭിക്കും. 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്കുള്ള നിക്ഷേപത്തിനാണ് ഈ നിരക്ക്. ആകെ 7.75 ശതമാനം പലിശ ലഭിക്കും. കാലാവധി ജൂലായ് 7 വരെയാണ്.
ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി
ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 0.10 ശതമാനം അധിക നിരക്കാണ് ഗോള്‍ഡന്‍ ഇയര്‍ എഫ്ഡി പ്രകാരം നല്‍കുന്നത്. 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പമാണിത്. 5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക്. 7.50 ശതമാനം പലിശ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications