പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തുന്നുണ്ട്. ഇതില്‍ പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് സ്വകാര്യ ബാങ്കുകളിലാണ് പലിശ നിരക്ക് അല്പം ഉയര്‍ന്നു നില്‍ക്കുന്നത്. എന്നാല്‍ സുരക്ഷയ്ക്ക് അല്പം കൂടി പ്രാധാന്യം നല്കുന്ന മുതിർന്ന പൗരന്മാർ പൊതുമേഖലാ ബാങ്കുകളെയാണ് ആശ്രയിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പലിശ നിരക്ക് പരിശോധിച്ചാല്‍ 6.9 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കും. എസ്ബിഐ ജീവനക്കാര്‍, എസ്ബിഐ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് ഇതിനൊപ്പം 1 ശതമാനം അധിക നിരക്കും ലഭിക്കും. പലിശ നിരക്കും എത്ര രൂപ ലഭിക്കുമെന്നും വിശദമായി പരിശോധിക്കാം.
ഉയർന്ന പലിശ നിരക്ക്
ഒരു വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് പൊതു വിഭാഗത്തിന് 6.1 ശതമാനം പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 6.6 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷത്തേക്കും പൊതുവിഭാഗത്തിന് 6.1 ശതമാനം പലിശയാണ് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് വീകെയര്‍ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 0.30 ശതമാനം അധിക നിരക്കും ചേര്‍ത്ത് 6.9 ശതമാനം പലിശ ലഭിക്കും. മറ്റ് കാലയളവിലെ പലിശ നിരക്ക് പരിശോധിക്കാം.
എസ്ബിഐ പലിശ നിരക്ക്
എല്ലാ കാലയളവിലേക്കും എസ്ബിഐ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നൽകുന്നുണ്ട്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. 3 ശതമാനം മുതല്‍ 6.25 ശതമാനം പൊതു വിഭാഗത്തിനും 3.50 ശതമനം മുതല്‍ 6.90 ശതമാനം വരെ മുതിര്‍ന്ന പൗരന്മാര്ക്കും പലിശ ലഭിക്കും.
* 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ- 6.10%
* 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ- 6.25%
* 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ 6.10%
എഫ്ഡി കാൽക്കുലേറ്റർ
1 വർഷത്തേക്കും 5 വർഷത്തേക്കും 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിർന്ന പൗരന് ലഭിക്കുന്ന പലിശ നിരക്ക് എഫ്ഡി കാൽക്കുലേറ്റവർ വഴി പരിശോധിക്കാം. 1 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന് പലിശയായി 33,826 രൂപ നേടാന്‍ സാധിക്കും.
6.6 ശതമാനം പലിശ നിരക്കില്‍ കാലാവധിയില്‍ 5,33,826 രൂപ നേടാനാകും. 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 2,03,921 രൂപയാണ് പലിശയായി ലഭിക്കുക. 5 വര്‍ഷത്തിന് ശേഷം 7,03,921 രൂപ ലഭിക്കും.
മറ്റു പൊതുമേഖലാ ബാങ്കുകൾ
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ പലിശ നിരക്ക് പ്രകാരം 800 ദിവസത്തേക്ക് പൊതുവിഭാഗത്തിന് 7.3 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്കോടെ 7.8 ശതമാനം പലിശയും സ്ഥിര നിക്ഷേപത്തിന് ലഭിക്കും.
800 ദിവസത്തേക്ക് 7.8 ശതമാനം പലിശ നിരക്കിൽ 2 ലക്ഷം നിക്ഷേപിച്ചാല്‍ മുതിർന്ന പൗരന്മാർക്ക് 34,191 രൂപ പലിശയായി ലഭിക്കും. 7 ദിവസം മുതല്‍ 120 ദിവസത്തേക്കാണ് നിക്ഷേപം സ്വീകരിക്കുന്നത്. 3 ശതമാനം മുതല്‍ 7.30 ശതമാനം വരെ പലിശ ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 3.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാര്ക്ക് 7.50 ശതമനം വരെ പലിശ ലഭിക്കും. കാനറ ബാങ്ക് 3.25 ശതമാനം മുതൽ 7 ശതമാനം വരെ പലിശ നൽകും.മുതിര്‍ന്ന പൗരന്മാര്ക്കാണ് 7.5 ശതമാനം പലിശ ലഭിക്കുക.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications