രാജ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). നിക്ഷേപകർക്ക് ഏറ്റവും വിശ്വസ്ഥതയോടെ സമീപിക്കാവുന്ന എസ്.ബി.ഐ നിരവധി നിക്ഷേപ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകർക്ക് ഏറ്റവും ജനപ്രിയമായ സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകളും എസ്.ബി.ഐ ഉറപ്പാക്കുന്നു. സാധാരണ നിക്ഷേപകർക്കെന്ന പോലെ മുതിർന്ന പൗരൻമാർക്കും ആനുകൂല്യങ്ങളും മികച്ച പലിശ നിരക്കും എസ്.ബി.ഐ നൽകുന്നു.
എസ്.ബി.ഐ എല്ലാ തരം നിക്ഷേപകർക്കും വാഗ്ദാനം ചെയ്യുന്ന പ്രത്യേക എഫ്.ഡിയാണ് അമൃത് വൃഷ്ടി എഫ്.ഡി. ഇത് 444 ദിവസത്തെ കാലാവധിയിലേക്കാണ് നിക്ഷേപിക്കുന്നത്. ഈ സ്കീം പ്രകാരം മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നിരക്കും സാധാരണ നിക്ഷേപകർക്ക് 7.25 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. ഇതിനു പുറമേ 1 വർഷം, 3 വർഷം, 5 വർഷം എന്നീ കാലാവധിയുള്ള എഫ്.ഡി പദ്ധതികളും എസ്.ബി.ഐ നൽകുന്നു. ഈ കാലാവധിയിൽ 2 ലക്ഷം നിക്ഷേപിച്ചാൽ നിങ്ങളുടെ മെച്യൂരിറ്റി തുക എത്രയായിരിക്കും? അറിയാം..
സാധാരണയായി ഏതൊരു എഫ്.ഡിയുടേയും കാലാവധി ഏഴ് ദിവസം മുതൽ 10 വർഷം വരെയാണ്. ഈ കാലാവധിക്കുള്ളിൽ നിക്ഷേപം ഇരട്ടിയാക്കാൻ സാധിക്കും. എസ്.ബി.ഐ നിക്ഷേപങ്ങൾക്ക് നോമിനേഷൻ സൗകര്യം ലഭിക്കും. ഇതൊരു മികച്ച നേട്ടമാണ്. നിക്ഷേപകർക്ക് മെച്യൂരിറ്റി പണം ശേഖരിക്കുന്നതിന് കുടുംബാംഗങ്ങളെയോ പങ്കാളികളെയോ നാമനിർദ്ദേശം ചെയ്യാൻ അനുവദിക്കുന്നു.
പലിശ നിരക്കുകൾ....
10,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപമുള്ള മുതിർന്ന പൗരന്മാർക്ക് മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് 0.50 ശതമാനം ഉയർന്ന വരുമാനം ലഭിക്കും.
എസ്.ബി.ഐ 1 വർഷത്തെ എഫ്.ഡി പലിശ നിരക്കുകൾ
മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ എഫ്.ഡിക്ക് എസ്.ബി.ഐ 7.30 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ നിക്ഷേപകർക്ക് 6.80 ശതമാനം റിട്ടേൺ ലഭിക്കും.

എസ്.ബി.ഐ 3 വർഷത്തെ എഫ്.ഡി പലിശ നിരക്കുകൾ
3 വർഷത്തെ എഫ്.ഡിയിലൂടെ മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം പലിശയും സാധാരണ നിക്ഷേപകർക്കും 6.7 ശതമാനവും പലിശ നിരക്കുമാണ് എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്നത്.
എസ്.ബി.ഐ 5 വർഷത്തെ എഫ്.ഡി പലിശ നിരക്കുകൾ
എസ്.ബി.ഐ നൽകുന്ന 5 വർഷത്തെ എഫ്.ഡിക്ക് മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനവും സാധാരണ നിക്ഷേപകർക്ക് 6.50 ശതമാനവും പലിശ ഉറപ്പാക്കുന്നു.
സാധാരണ നിക്ഷേപകർ 2 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റി എത്ര?
1 വർഷം മുതൽ 5 വർഷത്തേക്ക് എസ്.ബി.ഐയിൽ നിക്ഷേപിച്ചാൽ എത്ര രൂപ മെച്യൂരിറ്റി കിട്ടും? ഒരു വർഷത്തേക്ക് 2 ലക്ഷം നിക്ഷേപിച്ചാൽ, ലഭിക്കുന്ന മെച്യൂരിറ്റി തുക 2,13,951 രൂപയാണ്. മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 2,44,479 രൂപയും അഞ്ച് വർഷത്തിനുള്ളിൽ 2,76,084 രൂപയും ലഭിക്കും.
മുതിർന്ന പൗരൻമാർ 2 ലക്ഷം നിക്ഷേപിച്ചാൽ മെച്യൂരിറ്റി എത്ര?
1 വർഷം മുതൽ 5 വർഷത്തേക്ക് എസ്.ബി.ഐയിൽ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ നിക്ഷേപത്തിലൂടെ 2,15,005 രൂപ ലഭിക്കും. മൂന്ന് വർഷം കൊണ്ട് 2,48,109 രൂപയും 5 വർഷം കൊണ്ട് 2,89,990 രൂപയും ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications