അപകട സാധ്യതയില്ലാതെ നിക്ഷേപിക്കാൻ സാധിക്കുന്ന ഓപ്ഷനാണ് സ്ഥിര നിക്ഷേപങ്ങൾ. എല്ലാ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഓരോ ബാങ്കുകളും വ്യത്യസ്ത പലിശ നിരക്കാണ് നൽകുന്നത്. കാലാവധി മാറുന്നതിന് അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസം വരും. ഏതൊരു നിക്ഷേപകനും പലിശ വരുമാനത്തിനാണ് സാധാരണയായി പ്രാധാന്യം നൽകുന്നത്.
മുതിർന്ന പൗരൻമാർ കൂടുതലായി നിക്ഷേപിക്കുന്നതും എഫ്.ഡി സ്കീമുകളിലാണ്. കാരണം എഫ്.ഡിയിലൂടെ സ്ഥിരമായ വരുമാനം ഉറപ്പാക്കാം. റിട്ടയർമെന്റ് കാലത്ത് പ്രതിമാസം ഒരു നിശ്ചിത തുക വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപങ്ങൾ ഉചിതമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കാണ് എസ്.ബി.ഐ. ദീർഘകാല എഫ്.ഡി സ്കീമുകളും ഹ്രസ്വകാല എഫ്.ഡി സ്കീമുകളും എസ്.ബി.ഐ വാഗ്ദാനം ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് എപ്പോഴും ഉയർന്ന പലിശ നിരക്കും ഉറപ്പാക്കാം.
മുതിർന്ന പൗരന്മാർക്കും സാധാരണ പൗരന്മാർക്കും 5 വർഷത്തിനുള്ളിൽ 5 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ വരുമാനം ലഭിക്കും? സാധാരണ എഫ്.ഡികളുടെ കാലാവധി ഏഴ് ദിവസം മുതൽ 10 വർഷം വരെയാണ്. എസ്.ബി.ഐ അത്തരത്തിൽ 10 വർഷം വരെ കാലാവധി നൽകുന്നു.
എസ്.ബി.ഐ എഫ്.ഡി പലിശ നിരക്ക്....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും വിവിധ എഫ്.ഡി വാഗ്ദാനം ചെയ്യുന്നു. ഇവിടെ ഒരു വർഷത്തെ കാലാവധിയുള്ള എഫ്.ഡി മുതിർന്ന പൗരൻമാർക്ക് 7.30 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, സാധാരണ നിക്ഷേപകർക്ക് 6.80 ശതമാനം പലിശനിരക്ക് ലഭിക്കും.
മൂന്ന് വർഷത്തെ കാലാവധിയുള്ള എഫ്.ഡിയിൽ മുതിർന്ന പൗരന്മാർക്ക് എസ്.ബി.ഐ 7.25 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, മറ്റുള്ളവർക്ക് 6.75 ശതമാനം പലിശനിരക്ക് ലഭിക്കും.
അഞ്ച് വർഷത്തെ കാലാവധിയിൽ എസ്.ബി.ഐ മുതിർന്ന പൗരന്മാർക്ക് 7.50 ശതമാനം പലിശനിരക്ക് നൽകുന്നു. ഇതേ കാലാവധിയിൽ സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്നത് 6.50 ശതമാനം പലിശയാണ്.

1,3,5 വർഷങ്ങളിൽ 5 ലക്ഷം നിക്ഷേപിച്ചാൽ വരുമാനം എത്ര? (സാധാരണ നിക്ഷേപകർ)
എസ്.ബി.ഐ എഫ്.ഡിയിൽ സാധാരണക്കാർ 5 ലക്ഷം നിക്ഷേപിച്ചാൽ 1 വർഷം, 3 വർഷം, 5 വർഷം എന്നീ കാലാവധിയിൽ എത്ര രൂപ നേട്ടം ലഭിക്കും. ഒരു വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ പലിശ മാത്രം 34,877 രൂപ ഉറപ്പാക്കാം. അതായത് കാലാവധി പൂർത്തിയാകുമ്പോൾ 5,34,877 രൂപ ലഭിക്കും.
ഇതേ നിക്ഷേപം മൂന്ന് വർഷത്തേ കാലാവധിയിൽ നിങ്ങൾക്ക് 6,11,196 രൂപ മെച്യൂരിറ്റിയായി ലഭിക്കും. ഇവിടെ പലിശ മാത്രം 1,11,196 രൂപ ലഭിക്കും. ഇനി 5 ലക്ഷം അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ പലിശ മാത്രം 1,90,210 രൂപ ലഭിക്കും. അതായത് മെച്യൂരിറ്റി തുകയായി 6,90,210 രൂപ ലഭിക്കും.
1,3,5 വർഷങ്ങളിൽ 5 ലക്ഷം നിക്ഷേപിച്ചാൽ വരുമാനം എത്ര? (മുതിർന്ന പൗരൻമാർ)
ഒരു വർഷ എസ്.ബി.ഐ എഫ്‌ഡിയിൽ മുതിർന്ന പൗരൻമാർ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 5,37,511 രൂപ ലഭിക്കും. പലിശ മാത്രം 37,511 രൂപയാണ് നേടുക. എന്നാൽ ഇതേ നിക്ഷേപം മൂന്ന് വർഷത്തെ കാലാവധിയിൽ മെച്യൂരിറ്റി തുകയായി 6,20,273 രൂപ ലഭിക്കും. ഇവിടെ പലിശ മാത്രം 1,20,273 രൂപയാണ് ലഭിക്കുന്നത്. അഞ്ച് വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ 7,24,974 രൂപ മെച്യൂരിറ്റി തുക ലഭിക്കും. അതായത് പലിശ മാത്രം 2,24,974 രൂപയാവും.
എസ്.ബി.ഐ എഫ്.ഡിയിൽ നിങ്ങൾക്ക് മറ്റൊരാളെ നാമനിർദ്ദേശം ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതായത് നിക്ഷേപകർക്ക് മെച്യൂരിറ്റി പണം സ്വീകരിക്കുന്നതിന് കുടുംബാംഗങ്ങളെയോ പങ്കാളിയെയോ ഇത്തരത്തിൽ നോമിനേറ്റ് ചെയ്യാം എന്നർത്ഥം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications