ഇന്ത്യക്കാർക്കിടയിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് ബാങ്ക് സ്ഥിര നിക്ഷേപം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കർശന നിയന്ത്രണവും ചാഞ്ചാട്ടമില്ലാതെ നിക്ഷേപിച്ച തുകയ്ക്ക് ഉറപ്പുള്ള റിട്ടേണും സ്ഥിര നിക്ഷേപങ്ങളെ ആകർഷകമാക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് അധിക നിരക്കുകൾ നൽകുന്നതും കൂടുതൽ നിക്ഷേപങ്ങൾ ബാങ്ക് എഫ്ഡികളിലെത്താൻ കാരണമാണ്.
242 മില്യൺ നിക്ഷേപങ്ങളിൽ നിന്നായി 103 ട്രില്യൺ രൂപ സ്ഥിര നിക്ഷേപമായുണ്ടെന്നാണ് കണക്ക്. സ്ഥിര നിക്ഷേപമിടുന്നവരിൽ കൂടുതലും പരിഗണിക്കുന്നത് പൊതുമേഖലാ ബാങ്കുകളും മുൻനിര സ്വകാര്യ ബാങ്കുകളുമാണ്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് പോലുള്ള മുൻനിര ബാങ്കുകളിലാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്.
രാജ്ത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ മാന്യമായ പലിശ നിരക്ക് നിലവിൽ ലഭിക്കുന്നുണ്ട്. എസ്ബിഐയിൽ സ്ഥിര നിക്ഷേപമിടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഏകദേശം എത്ര റിട്ടേൺ ലഭിക്കുമെന്ന് അറിഞ്ഞിരിക്കണം. 1, 2, 3, 5, 10 വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ചാൽ എസ്ബിഐ എത്ര ശതമാനം പലിശ നൽകുമെന്ന് നോക്കാം.

എസ്ബിഐ പലിശ നിരക്ക്
2023 ഫെബ്രുവരി 15 നാണ് എസ്ബിഐ അവസാനമായി സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കിയത്. 7 ദിവസം മുതൽ 10 വർഷത്തേക്ക് 3 ശതമാനം മുതൽ 7.10 ശതമാനം പലിശയാണ് എസ്ബിഐ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്.
1 വർഷം മുതൽ 2 വർഷത്തിൽ താഴെ കാലാവധിയയിൽ 6.80 ശതമാനം പലിശ എസ്ബിഐ നൽകുന്നു. 2 വർഷം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയിൽ 7 ശതമാനം പലിശയാണ് എസ്ബിഐയിൽ നിന്ന് ലഭിക്കുക. 3 വർഷം മുതൽ 10 വർഷത്തേക്ക് 6.50 ശതമാനം പലിശ ലഭിക്കും.
5 വർഷം മുതൽ 10 വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് വീകെയർ സ്ഥിര നിക്ഷേപത്തിന്റെ ഭാഗമായി 7.50 ശതമാനം പലിശ ലഭിക്കും. സാധാരണ ലഭിക്കുന്ന 0.50 ശതമാനം പ്രീമിയം നിരക്കിനൊപ്പം വീകെയറിന്റെ ഭാഗമായി 0.50 ശതമാനം അധിക നിരക്കും ലഭിക്കുന്നതോടെ റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 1 ശതമാനം അധിക നിരക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കും. മറ്റെല്ലാ കാലാവധിയിലും മുതിർന്ന പൗരന്മാർക്ക് റെഗുലർ നിക്ഷേപകർക്ക് ലഭിക്കുന്നതിനേക്കാൾ 0.50 ശതമാനം അധിക പലിശ ലഭിക്കും.
റെഗുലർ നിക്ഷേപകർക്കുള്ള റിട്ടേൺ
ഒരു വർഷ കാലയളവിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5.75 ശതമാനം പലിശ നിരക്കിൽ 5,29,376 രൂപ കാലാവധിയിൽ പിൻവലിക്കാം. 2 വർഷ കാലയളവിൽ 5 ലക്ഷം നിക്ഷേപിച്ചാൽ 6.80 ശതമാനം പലിശ ലഭിക്കുമ്പോൾ 5,72,187 രൂപ ലഭിക്കും.
7 ശതമാനം പലിശ ലഭിക്കുന്ന 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കാലാവധിയിൽ 6,15,720 രൂപ പിൻവലിക്കാം. 5 വർഷത്തേക്ക് 5 ലക്ഷം രൂപ സ്ഥിര നിക്ഷേപമിട്ടാൽ 6,90,210 രൂപ കാലാവധിയിൽ ലഭിക്കും. നിക്ഷേപം 10 വർഷത്തേക്കാണെങ്കിൽ 5 ലക്ഷം രൂപ 9,52,779 രൂപയായി വളരും.
മുതിർന്ന പൗരന്മാർക്കുള്ള റിട്ടേൺ
0.50 ശതമാനം അധിക നിരക്ക് ലഭിക്കുമെന്നതിനാൽ മുതിർന്ന പൗരന്മാർക്ക് അധിക റിട്ടേൺ ഉറപ്പാണ്. 1 വർഷ കാലത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5,31,990 രൂപ ലഭിക്കും. 2 വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 5,77,837 രൂപ ലഭിക്കും.
3 വർഷത്തേക്ക് 5 ലക്ഷം രൂപയുടെ നിക്ഷേപിച്ചാൽ 6,24,858 രൂപയും 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 7,07,389 രൂപയും കാലാവധിയിൽ ലഭിക്കും. 10 വർഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധിയിൽ ഇരട്ടിയായി 10,51,175 രൂപ ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
