വേഗത്തിൽ പണക്കാരനാവുക എന്നാലോചിച്ച് നിക്ഷപിക്കുന്നവര് ധാരളമാണ്. അതിനായി എവിടെ നിക്ഷേപിക്കണം എന്നറിയേണ്ടത് പ്രധാനമാണ്. ഏത് നിക്ഷേപം വേഗത്തിൽ ഇരട്ടിയാകും എന്ന് ആലോചിച്ചാൽ കൃത്യമായ ഉത്തരം ലഭിക്കുന്നില്ലെങ്കിൽ വിഷമിക്കേണ്ട. എത്ര കാലം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാം എന്ന് മനസിലാക്കാന്‍ ഉപയോഗിക്കുന്ന സാമ്പത്തിക ടൂളാണ് റൂള്‍ 72.
നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തെ 72 കൊണ്ട് ഹരിച്ചാല്‍ എത്ര കാലം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്ന് കണ്ടെത്താം. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, പിപിഎഫ് എന്നിവ ഇരട്ടിയാകാൻ ആവശ്യമായ കാലയളവ് കണ്ടെത്താം.
സ്ഥിര നിക്ഷേപം ഇരട്ടിയാകാന്‍
ബാങ്കുകള്‍ സാധാരണയായി 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ബാങ്കുകള്‍ അനുസരിച്ച് പലിശ നിരക്കും വ്യത്യാസപ്പെടും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ 7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം പലിശ നല്‍കും. എചച്ച്ഡിഎഫ്സി 3 ശതമാനം മുതല്‍ 7.25 ശതമാനം പലിശ നല്‍കും.

ഉദാഹരണമായി 1 ലക്ഷം രൂപ 7 ശതമാനം പലിശ നിരക്കില്‍ സ്ഥിര നിക്ഷേപിട്ടാല് 10 വര്‍ഷമാണ് പണം ഇരട്ടിക്കാന്‍ വേണ്ടത്. 72/7 പ്രകാരം 10.28 വര്‍ഷത്തിന് ശേഷം നിക്ഷേപം 2 ലക്ഷം രൂപയായി പിന്‍വലിക്കാന്‍ സാധിക്കും.
7.50 ശതമാനം പലിശ നിരക്കില്‍ എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപത്തില്‍ 10 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് നിക്ഷേപം ഇരട്ടിയായാണ് തിരികെ ലഭിക്കുന്നത്. 1 ലക്ഷം രൂപ 10 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിടുന്നൊരാള്ക്ക് കാലാവധിയെത്തുമ്പോള്‍ 2.10 ലക്ഷം രൂപയായി മാറും.
പിപിഎഫ് ഇരട്ടിയാകാന്‍
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന് 7.10 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. 2020 ഏപ്രിലിലാണ് അവസാനമായി പലിശ നിരക്ക് പുതുക്കിയത്. 7.10 ശതമാനം പലിശ നിരക്കില്‍ 10 വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകാം. റൂള്‍ 72 പ്രകാരം 72/7.1 കണക്കാക്കിയാൽ 10.14 വര്‍ഷമാണ് ഇരട്ടിയാകാന്‍ ആവശ്യമായി വരുന്ന സമയം. പിപിഎഫ് നിക്ഷേപത്തിന്റെ കാലാവധി 15 വര്‍ഷമാണ്. വര്‍ഷത്തില്‍ 1.50 ലക്ഷം വീതം നിക്ഷേപിക്കുമ്പോള്‍ 40,68,209 രൂപ കാലാവധിയില്‍ ലഭിക്കും.
ഇക്വിറ്റിയിൽ ഇരട്ടിയാകാൻ
കൃത്യമായ റിട്ടേൺ കണക്കാക്കാൻ സാധിക്കാത്ത ഇക്വിറ്റി നിക്ഷേപങ്ങളിൽ റൂൾ 72 കണക്കാക്കാൻ പ്രയാസമുണ്ട്. നിഫ്റ്റിയുടെ റിട്ടേൺ പരിഗണിക്കുകയാണെങ്കിൽ കഴിഞ്ഞ വർഷം 13.5 ശതമാനം റിട്ടേണാണ് നൽകിയത്. അഞ്ച് വർഷത്തിനുള്ളിൽ 80 ശതമാനമാണ് റിട്ടേൺ. അതിനാൽ ഇക്വിറ്റികളിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയായെന്ന് അനുമാമിക്കാം.
റൂൾ 72 പ്രകാരം 72/13.5 കണക്കാക്കിയാൽ 5.33 വർഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. ഓരോ ഓഹരികളുടെ പ്രകടനം അനുസരിച്ചാണ് വിപണിയിലെ നിക്ഷേപം വളരുന്നത് എന്നതിനാൽ റൂൾ 72 പൂർണമായും പ്രയോഗിക്കാൻ സാധിക്കില്ല.
മ്യൂച്വൽ ഫണ്ടിൽ ഇരട്ടിയാകാം
അച്ചടക്കത്തോടെ നിക്ഷേപിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ സമ്പന്നനാകാനുള്ള മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. മ്യൂച്വൽ ഫണ്ടുകൾക്ക് ഏകദേശം 12-15 ശതമാനം റിട്ടേൺ ദീർഘകാലത്തേക്ക് നൽകാൻ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. അതിനാൽ, റൂൾ 72 പ്രകാരം മ്യൂച്വൽ ഫണ്ടുകളിലെ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ആറ് വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് കണക്കാക്കാം. റൂൾ 72 പ്രയോഗിച്ചാൽ 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുന്ന ഫണ്ടിൽ 6 വർഷം (72/12) കൊണ്ട് നിക്ഷേപം ഇരട്ടിയാകും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications