അപകടസാധ്യത കുറഞ്ഞ നിക്ഷേപ ഓപ്ഷനുകളാണ് മുതിർന്ന പൗരന്മാർ തിരയാറുള്ളത്. സുരക്ഷതവും ഉയർന്ന പലിശ നിരക്കും നൽകുന്നതിനാൽ അവർക്കിടയിൽ സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) മികച്ച ഓപ്ഷനായി മാറിയിട്ടുണ്ട്. ഈ നോൺ-മാർക്കറ്റ്-ലിങ്ക്ഡ് സ്കീമുകൾ, റിട്ടയർമെന്റ് സമയത്ത് ഉറപ്പുള്ള വരുമാനം വാഗ്‌ദാനം ചെയ്യുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിർന്ന പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള സ്ഥിര നിക്ഷേപങ്ങളുടെ വലിയൊരു ശ്രേണി തന്നെയുണ്ട്. ആകർഷകമായ പലിശ നിരക്കുകളിലൂടെയും വഴക്കമുള്ള കാലാവധികളിലൂടെയും ഈ എഫ്ഡികൾ ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നു. മുതിർന്ന പൗരന്മാർക്ക് വ്യത്യസ്ത കാലയളവിലെ എഫ്‌ഡികൾക്ക് എസ്ബിഐ നൽകുന്ന പലിശ നിരക്കും നിക്ഷേപ തുകകളിലെ വരുമാനവും എത്രയെന്ന് നോക്കാം.
എസ്ബിഐ റെഗുലർ, സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകൾ
എസ്ബിഐ എഫ്ഡികളുടെ വരുമാനം നിക്ഷേപിച്ച തുക, പലിശ നിരക്ക്, നിക്ഷേപത്തിന്റെ കാലാവധി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എസ്ബിഐ 1, 3, 5, 7, 10 വർഷം കാലാവധിയുള്ള സാധാരണ എഫ്ഡികൾക്കു പുറമേ മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ ഒന്നിലധികം സ്ഥിര നിക്ഷേപ പദ്ധതികൾ ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എസ്ബിഐയുടെ പ്രത്യേക എഫ്ഡി സ്കീമുളായി അമൃത് കലാഷ്, അമൃത് വൃഷ്ടി, ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് എന്നിവയും ഉയർന്ന പലിശ നിരക്കുകളും പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നു. അമൃത് വൃഷ്ടി സ്കീം, പ്രത്യേകിച്ച്, 444 ദിവസത്തേക്ക് 7.75% പലിശ നിരക്ക് നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള എസ്ബിഐയുടെ എഫ്ഡി ഓപ്ഷനുകളിൽ ഏറ്റവും മികച്ചതാണിത്.

അമൃത് വൃഷ്ടി പ്രത്യേക എഫ്ഡി (444 ദിവസം)
ഈ എഫ്ഡി സ്കീമിൽ 9,89,898 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ പലിശ ഇനത്തിൽ ലഭിക്കുന്ന 96,881 രൂപ ഉൾപ്പെടെ മൊത്തം കയ്യിൽ കിട്ടുക 10,86,779 രൂപയാണ്. 8,78,787 രൂപ നിക്ഷേപിച്ചാൽ പലിശയായി കിട്ടുക 86,007 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 9,64,794 രൂപയാണ്. 6,56,565 രൂപ നിക്ഷേപിച്ചാൽ പലിശയായി കിട്ടുന്ന 64,258 രൂപ അടക്കം 7,20,823 രൂപ കാലാവധി പൂർത്തിയാകുമ്പോൾ നേടാം.
1 വർഷത്തെ എഫ്ഡി
ഈ സ്കീമിൽ 9,89,898 രൂപ നിക്ഷേപിച്ചാൽ പലിശയായി കിട്ടുക 74,265 രൂപയാണ്. 1 വർഷം കഴിയുമ്പോഴുള്ള മെച്യൂരിറ്റി തുക 10,64,163 രൂപയാണ്. 8,78,787 രൂപ നിക്ഷേപിച്ചാൽ പലിശയായി 65,929 രൂപയും കാലാവധി പൂർത്തിയാകുമ്പോഴുള്ള മെച്യൂരിറ്റി തുക 9,44,716 രൂപയുമാണ്. 6,56,565 രൂപ നിക്ഷേപിച്ചാൽ പലിശയായി കിട്ടുന്നത് 49,257 രൂപയാണ്. 1 വർഷം കഴിയുമ്പോഴുള്ള മൊത്ത വരുമാനം 7,05,822 രൂപയാണ്.
3 വർഷത്തെ എഫ്ഡി
ഈ സ്കീമിൽ 3 വർഷത്തേക്ക് 9,89,898 രൂപ നിക്ഷേപിച്ചാൽ പലിശയായി 2,38,117 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 12,28,015 രൂപയും കയ്യിൽ കിട്ടും. 8,78,787 രൂപ നിക്ഷേപിച്ചാൽ 2,11,390 രൂപ പലിശയടക്കം 10,90,177 രൂപയായിരിക്കും മെച്യൂരിറ്റി തുക. 6,56,565 രൂപ നിക്ഷേപിച്ചാൽ പലിശയായി 1,57,935 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 8,14,500 രൂപയും നേടിയെടുക്കാം.
5 വർഷത്തെ എഫ്ഡി
5 വർഷ എഫ്ഡിയിൽ 9,89,898 രൂപ നിക്ഷേപിച്ചാൽ പലിശയായി 4,45,403 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 14,35,301 രൂപയും ലഭിക്കും. 8,78,787 രൂപ നിക്ഷേപിച്ചാൽ പലിശയായി 3,95,408 രൂപയും കാലാവധി പൂർത്തിയാകുമ്പോൾ 12,74,195 രൂപയും കയ്യിൽ കിട്ടും. 6,56,565 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ പലിശയായി കിട്ടുക 2,95,420 രൂപയാണ്. കാലാവധി പൂർത്തിയാകുമ്പോഴുള്ള മെച്യൂരിറ്റി തുക 9,51,985 രൂപയാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications