റിസർവ് ബാങ്ക് പണപ്പെരുപ്പം തടയാൻ നടത്തി. റിപ്പോ നിരക്ക് വർധനവിന്റെ നേട്ടം ലഭിച്ചത് നിക്ഷേപകർക്കാണ്. ഇതിൽ തന്നെ മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ലഭിച്ചു. അധിക നിരക്ക് ലഭിക്കുന്നതിനാൽ റിപ്പോ നിരക്ക് വർധനവിനൊപ്പം മുതിർന്ന പൗരന്മാരുടെ പലിശ നിരക്ക് മികച്ച നിലയിലെത്തി.
പൊതുമേഖലാ ബാങ്കുകൾ പോലും ഇന്നത്തെ സാഹചര്യത്തിൽ 8 ശതമാനം പലിശയും 8.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് നൽകുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും ഏത് കാലയളവിൽ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് നിക്ഷേപം ഇരട്ടിയാക്കാമെന്നുമാണ് നോക്കുന്നത്.
പലിശ നിരക്കുകൾ
എസ്ബിഐയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നത് 5 വർഷം മുതൽ 10 വർഷ കാലയളവിലേക്കാണ്. 2023 ഫെബ്രുവരി 15 മുതല്‍ എസ്ബിഐയിലെ 5 വര്‍ഷത്തിനും 10 വര്‍ഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കുള്ള 0.50 ശതമാനം അധിക നിരക്കും എസ്ബിഐ വീകെയര്‍ നിക്ഷേപത്തിന്റെ ഭാഗമായി ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കും ചേര്‍ന്നതാണിത്.
മറ്റു കാലയളവുകളിലും മികച്ച പലിശ ലഭിക്കും. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന 7.50 ശതമാനം പലിശ ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.30 ശതമാനവും പലിശ ലഭിക്കും. എസ്ബിഐ ആരംഭിച്ച 400 ദിവസത്തെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലാശിന് 7.6 ശതമാനം പലിശ ലഭിക്കും.
എസ്ബിഐ സർവോത്തം നിക്ഷേപം
എസ്ബിഐ സര്‍വോത്തം നിക്ഷേപ പദ്ധതി ഒരു നോണ്‍ കോളബിള്‍ സ്ഥിര നിക്ഷേപമാണ്. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കില്ല. 15 ലക്ഷത്തിന് മുകളില്‍ 2 കോടി വരെയുള്ള നിക്ഷേപങ്ങളും 2 കോടിക്ക് മുകളിൽ 5 കോടി വരെയുള്ള ബൾക്ക് നിക്ഷേപങ്ങളുമാണ് സർവോത്തം നിക്ഷേപ പദ്ധതിക്ക് കീഴിൽ വരുന്നത്.
ഈ പദ്ധതിക്ക് കീഴിലാണ് നിക്ഷേപകർക്ക് 7.90 ശതമാനം പലിശ നൽകുന്നത്. സര്‍വോത്തം പദ്ധതിക്ക് കീഴിലെ പലിശ നിരക്ക് ഫെബ്രുവരി 17-നാണ് പുതുക്കിയത്.
15 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നൊരാള്‍ക്ക് പറ്റിയ നിക്ഷേപമാണ് എസ്ബിഐ എസ്ബിഐ സര്‍വോത്തം പദ്ധതി നൽകുന്നത്. നല്‍കുന്നുണ്ട്. മുതിർന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 2 വര്‍ഷത്തേക്ക് 7.9 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.4 ശതമാനം പലിശ ലഭിക്കും.
സര്‍വോത്തം പദ്ധതിക്ക് കീഴില്‍ 1 വര്‍ഷ സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും. സാധാരണ നിക്ഷേപകര്‍ക്ക് 7.1 ശതമാനമാണ് പലിശ. സർവോത്തം പദ്ധതി പ്രകാരം സ്വീകരിക്കുന്ന 2 കോടിക്കും 5 കോടിക്കും ഇടയിലുള്ള ബള്‍ക്ക് ഡെപ്പോസിറ്റിന് മുതിര്‍ന്ന പൗരന്മാര്ക്ക് 1 വർഷത്തേക്ക് 7.55 ശതമാനം പലിശയും രണ്ട് വർഷത്തേക്ക് 7.40 ശതമാനം പലിശയും ലഭിക്കും.
കാൽക്കുലേറ്റർ
പുതിയ പലിശ നിരക്ക് വര്‍ധനവോടെ എസ്ബിഐയിലെ നിക്ഷേപം ഇരട്ടിയാകാനുള്ള സമയ പരിധി വീണ്ടും കുറഞ്ഞു. നിലവിലെ പലിശ നിരക്ക് പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 10 വര്‍ഷ കാലയളവിലേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പണം ഇരട്ടിയാക്കാം. ഉദാഹരണമായി 60 വയസ് കഴിഞ്ഞൊരാള്‍ 50,000 രൂപ 10 വര്‍ഷത്തേക്ക് എസ്ബിഐയില്‍ സ്ഥിര നിക്ഷേപമിട്ടാല്‍ കാലാവധിയില്‍ 1,05,117 രൂപ തിരികെ ലഭിക്കും. 1 ലക്ഷം നിക്ഷേപിക്കുന്ന വ്യക്തിക്ക് കാലാവധിയില്‍ 2,10,234 രൂപ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
