പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് എവിടെ നിക്ഷേപിക്കണം, എങ്ങനെ നിക്ഷേപിക്കണം എന്നാണോ കൺഫ്യൂഷൻ? രാജ്യത്തെ ബാങ്കുകൾ നിരവധി നിക്ഷേപ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പലിശ നിരക്കും കാലാവധിയും നിക്ഷേപ രീതികളും വ്യത്യാസപ്പെടുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങളും വ്യത്യാസപ്പെടും. സ്ഥിര നിക്ഷേപങ്ങളോടാണ് പൊതുവേ നിക്ഷേപകർക്ക് താത്പര്യം. എന്നാൽ എഫ്.ഡികളിൽ തന്നെ ഒന്നിലധികം ഓപ്ഷനുകളുണ്ട്.
ഗ്രീൻ ഡെപ്പോസിറ്റുകളെ കുറിച്ച് കേൾക്കാത്തവരുണ്ടോ? ഇതും ഒരു തരം സ്ഥിര നിക്ഷേപമാണ്. എന്നാൽ റഗുലർ എഫ്.ഡിയിൽ നിന്ന് ധാരാളം മാറ്റങ്ങളുണ്ട്. ഏപ്രിൽ 11 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രീൻ ഡെപ്പോസിറ്റുകളെ കുറിച്ച് ഒരു കൂട്ടം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസരിച്ച് എസ്.ബി.ഐ പുതിയ പദ്ധതിയും ആരംഭിച്ചു.
അതായത് പരിസ്ഥിതി സംരക്ഷണ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിനായി എസ്.ബി.ഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ് എന്ന നിക്ഷേപ പദ്ധതി ബാങ്ക് ആരംഭിച്ചു. ഉയർന്ന പലിശ നിരക്കോടെ നിശ്ചിത കാലാവധിയിലേക്ക് നിക്ഷേപിക്കുന്ന സ്കീമുകളാണ് ഇത്. പ്രധാനമായും 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെ മൂന്ന് കാലയളവുകളിലേക്കാണ് ഈ ഗ്രീൻ ഡെപ്പോസിറ്റുകളിൽ നിക്ഷേപിക്കാൻ സാധിക്കുന്നത്.
എസ്.ബി.ഐ ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്
പരിസ്ഥിതി സൗഹൃദ സംരംഭങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഫണ്ട് സമാഹരിക്കുന്നതിനാണ് ഈ പദ്ധതി എസ്.ബി.ഐ ആരംഭിച്ചിരിക്കുന്നത്. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ സ്കീമിൽ നിക്ഷേപം നടത്താം. രാജ്യത്തെ പൗരൻമാർ, പ്രവാസികൾ എന്നിവർക്കും ഈ പദ്ധതിക്ക് കീഴിൽ നിക്ഷേപിക്കാൻ അർഹതയുണ്ട്. ഈ സ്കീം പ്രകാരം നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. എന്നാൽ പരമാവധി നിക്ഷേപ തുകക്ക് പരിധിയില്ല.
ഇവിടെ 3 കാലാവധികളിലായിട്ടാണ് നിക്ഷേപം നടത്തുന്നത്. അതായത് 1111 ദിവസം, 1777 ദിവസം, 2222 ദിവസം എന്നിങ്ങനെയാണ് കാലാവധി. ഈ നിക്ഷേപങ്ങളിലൂടെ സാമ്പത്തിക ആവശ്യം വന്നാൽ നിങ്ങൾക്ക് വായ്പ എടുക്കാൻ സാധിക്കും.

ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് എത്രയാണ്?
കാലാവധിക്ക് അനുസരിച്ചാണ് ഈ സ്കീമിൽ പലിശ ലഭിക്കുന്നത്. 1111 ദിവസത്തെ കാലാവധിയിൽ, പൊതുജനങ്ങൾക്ക് 6.65 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനവുമാണ്. 1777 ദിവസത്തെ കാലാവധിയിൽ, പൊതുജനങ്ങൾക്ക് 6.65 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനവും ലഭിക്കും. 2222 ദിവസത്തെ കാലാവധിയിൽ, പൊതുജനങ്ങൾക്ക് 6.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.4 ശതമാനവും വാഗ്ദാനം ചെയ്യുന്നു.
ഇവയെല്ലാം ദീർഘകാല നിക്ഷേപങ്ങളാണ്. സാധാരണയായി 10 വർഷം വരെയാണ് ഒരു എഫ്.ഡി സ്കീമിന്റെ കാലാവധി. ഇവിടെ 6 വർഷം വരെയാണ് നിക്ഷേപ സമയം വരുന്നത്. പലിശ നിരക്കും, സാമ്പത്തിക ആവശ്യവും അനുസരിച്ച് ഈ കാലാവധി തിരഞ്ഞെടുക്കാം.
കാലാവധിക്കു മുന്നേ പണം പിൻവലിക്കാനാവുമോ?
സാധാരണ നിക്ഷേപങ്ങളെ പോലെ ഈ സ്കീമിലും കാലാവധി പൂർത്തിയാവുന്നതിനു മുന്നേ പിൻവലിക്കാൻ സാധിക്കും.
ടി.ഡി.എസ് ബാധകമാണോ?
ആദായ നികുതി നിയമങ്ങൾ അനുസരിച്ച് ഈ സ്കീമിൽ ടി.ഡി.എസ് ബാധകമാണ്. എന്നാൽ ടി.ഡി.എസ് കുറയ്ക്കാതിരിക്കാൻ ഉപഭോക്താക്കൾക്ക് ഫോം 15G/ 15H എന്നിവ സമർപ്പിക്കാവുന്നതാണ്. ഇന്ത്യയിലുടനീളമുള്ള എസ്.ബി.ഐ ബ്രാഞ്ചുകളിലേക്ക് നിങ്ങളുടെ ഗ്രീൻ ഡെപ്പോസിറ്റ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications