ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളോടുള്ള താത്പര്യം വർദ്ധിച്ചുവരുന്നു. ഡിജിറ്റൽ പേയ്മെന്റുകൾക്കായി സർക്കാരും ഒരുപോലെ പിന്തുണക്കുന്നുണ്ട്. എസ്‌ബിഐ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ അവരുടെ ക്രെഡിറ്റ് കാർഡ് ഓഫറുകളിലൂടെ ഡിജിറ്റൽ പേയ്മെന്റ് മേഖലയെ കൂടുതൽ ശക്തമാക്കുന്നു. ഈ കാർഡുകൾ ഓൺലൈൻ ഷോപ്പിംഗിനും പേയ്‌മെൻ്റുകൾക്കും വേണ്ടി രൂപപ്പെടുത്തിയതാണ്. നിരവധി ഓഫറുകളാണ് ഇത്തരം കാർഡുകളിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഈ ബാങ്കുകൾ നൽകുന്ന വിവിധ ക്രെഡിറ്റ് കാർഡുകളെ കുറിച്ച് നോക്കാം....

1) എസ്.ബി.ഐ യുടെ SimplyClICK കാർഡ്
എസ്.ബി.ഐ വാഗ്ദാനം ചെയ്യുന്ന ഒരു എക്സ്ക്ലൂസീവ് ക്രെഡിറ്റ് കാർഡാണിത്. അന്തർദേശീയ ഉപയോഗത്തിനായി തയ്യാറാക്കിയ ഈ ക്രെഡിറ്റ് കാർഡ് വിവിധ യാത്രകൾക്കും ദിവസേനയുള്ള പർച്ചേസുകൾക്കും പണരഹിത ഇടപാടുകൾ നടത്തുന്നു. മാത്രമല്ല നിങ്ങൾക്ക് ഇതിലൂടെ 500 രൂപ മൂല്യമുള്ള ആമസോൺ ഗിഫ്റ്റ് കാർഡ് ലഭിക്കും. ഇതിന്റെ കോൺടാക്റ്റ്‌ലെസ് പേയ്‌മെൻ്റ് ഫീച്ചറും ആഗോള തലത്തിലെ സ്വീകാര്യതയും ഈ ക്രെഡിറ്റ് കാർഡിന്റെ സവിശേഷതയാണ്. വിവിധ റിവാർഡ് പോയിന്റുകളും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും.
പങ്കാളികളായ ബ്രാൻഡുകളിൽ നിന്ന് ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ 10X റിവാർഡ് പോയിൻ്റുകളും മറ്റ് ഓൺലൈൻ ചെലവുകളിൽ 5X റിവാർഡ് പോയിന്റും ലഭിക്കും. കൂടാതെ 1% ഇന്ധന സർചാർജ് ഒഴിവാക്കലും ഈ ഓഫറിൽ ഉൾപ്പെടുന്നു. നിങ്ങൾ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ വാർഷിക ഫീസ് ഒഴിവാക്കുമെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.
2)എച്ച്.ഡി.എഫ്.സി ബാങ്ക് MoneyBack+ ക്രെഡിറ്റ് കാർഡ്
ക്യാഷ് പോയിൻ്റുകളും കിടിലൻ ഡിസ്കൗണ്ടും നേടാൻ ആഗ്രഹമുണ്ടെങ്കിൽ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ MoneyBack+ ക്രെഡിറ്റ് കാർഡാണ്. ഈ കാർഡുപയോഗിച്ച് വർഷത്തിൽ 50,000 രൂപ ചെലവഴിച്ചാൽ കാർഡ് പുതുക്കുന്നതിനുള്ള ഫീസായ 500 രൂപ ഒഴിവാക്കും. മറ്റു നിരവധി ഓഫറുകളും മണിബാക്ക് + ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. പങ്കാളികളായ ബ്രാൻഡുകളിൽ നിന്നുള്ള പർച്ചേസുകൾക്ക് 10x ക്യാഷ് പോയിൻ്റുകളും, 150 രൂപയ്ക്ക് മറ്റു പർച്ചേസുകൾ നടത്തിയാൽ 2 ക്യാഷ് പോയിൻ്റുകളും വാഗ്ദാനം ചെയ്യുന്നു.
കാർഡ് ഉടമകൾക്ക് പ്രതിവർഷം 2,000 രൂപ വിലമതിക്കുന്ന സമ്മാന വൗച്ചറുകൾക്ക് അർഹതയുണ്ട്. സ്മാർട്ട് ഇ.എം.ഐ ഫീച്ചർ, 1% ഇന്ധന സർചാർജ് ഒഴിവാക്കൽ, എക്സ്ക്ലൂസീവ് ഡൈനിംഗ് ഓഫറുകൾ എന്നിവ ഈ കാർഡിലൂടെ ആസ്വദിക്കാം. മാത്രമല്ല ഇതിനൊപ്പം റുപേ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് യു.പി.ഐ ഇടപാടുകളിൽ അധിക പോയിൻ്റുകളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പേയ്‌മെൻ്റുകൾക്ക് ഡിവാർഡുകളും ലഭിക്കും.
3)ആക്സിസ് ബാങ്കിൻ്റെ MAGNUS ക്രെഡിറ്റ് കാർഡ്
സാമ്പത്തികമായി ഉന്നതിയിലുള്ള ഉപയോക്താക്കൾക്കായി തയ്യാറാക്കിയ ക്രെഡിറ്റ് കാർഡാണിത്. ഇതിലൂടെ ആഢംബര ആനുകൂല്യങ്ങൾ ലഭിക്കും. കോംപ്ലിമെൻ്ററി ഫ്ലൈറ്റ് ടിക്കറ്റുകൾ, എയർപോർട്ട് കൺസേർജ് സേവനങ്ങൾ, 12,500 രൂപ വിലമതിക്കുന്ന വലിയ ബ്രാൻഡുകൾക്കുള്ള വൗച്ചറുകൾ എന്നീ ഓഫറുകളാണ് പ്രധാന ആകർഷണം. 2024 മെയ് 1 മുതൽ, ചെലവ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം നൽകും, എന്നാൽ പുതിയ കാർഡ് ഉടമകൾക്ക് താൽക്കാലികമായി ഇളവ് നൽകിയിട്ടുണ്ട്.
ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ചുകളിലേക്ക് നാല് അതിഥികളെ വരെ സൗജന്യമായി പ്രവേശിക്കാൻ സാധിക്കും. മുൻഗണനാ പാസ് വഴിയുള്ള അന്താരാഷ്‌ട്ര ലോഞ്ച് ആക്‌സസ്, ഒബ്‌റോയ് & ട്രൈഡൻ്റ് ഹോട്ടലുകളിലെ ഡിസ്കൗണ്ടുകൾ, ഡൈനിംഗ് ഓപ്ഷനുകൾ എന്നിവ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, പ്രതിവർഷം 25 ലക്ഷം രൂപ ചെലവഴിച്ചാൽ ഈ കാർഡിന്റെ വാർഷിക ഫീസായ 12,500 രൂപ ഒഴിവാക്കുകയും 1% ഇന്ധന സർചാർജ് ഒഴിവാക്കുകയും ചെയ്യുന്നു.
ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വർദ്ധനവുണ്ടാവാൻ നിരവധി കാരണങ്ങളുണ്ട്. എസ്‌ബിഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്ക് എന്നിവയിൽ നിന്നുള്ള കാർഡുകൾ ഉപഭോക്താക്കളുടെ ഡിജിറ്റൽ ജീവിതശൈലിയും ചെലവ് രീതികളും പരിശോധിച്ചാൽ റിവാർഡുകളും വിവിധ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റൽ പേയ്‌മെൻ്റുകളിലേക്കുള്ള ഈ താത്പര്യം ഇടപാടുകൾ സുഗമവും കൂടുതൽ സുരക്ഷിതവുമാക്കുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications