ഗതിയില്‍ സ്ഥിര നിക്ഷേപത്തിന് സാധാരണ ഗതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് ബാങ്കുകള്‍ നല്കി വരുന്നത്. എന്നാല്‍ ഇതിനേക്കാളും നിരക്കുമായി മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപങ്ങള്‍ ബാങ്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിക്ഷേപ പലിശ നിരക്കുകള്‍ ഉയരുന്ന കാലത്ത് ഇത്തരം സ്കീമുകള്‍ തിരഞ്ഞു പിടിച്ച് നിക്ഷേപിച്ചാല്‍ നല്ല പലിശ സ്വന്തമാക്കാന്‍ സാധിക്കും.
മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേക നിക്ഷേപം ആരംഭിച്ച ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ്. ഇവയില്‍ എവിടെ ഉയര്‍ന്ന നിരക്ക് ലഭിക്കുമെന്ന് നോക്കാം.
എച്ച്ഡിഎഫ്സി ബാങ്ക്
2020 മേയ് മാസത്തിലാണ് മുതിര്‍ന്ന പൗരന്മാര്ക്കായി എച്ച്ഡിഎഫ്സി ബാങ്ക് പ്രത്യേക സ്ഥിര നിക്ഷേപമായ സീനിയര്‍ സിറ്റിസണ്‍ കെയര്‍ ആംഭിച്ചത്. കാലാവധി നീട്ടികൊണ്ടിരിക്കുന്ന പദ്ധതിയില്‍ 2023 മാര്‍ച്ച് വരെ നിക്ഷേപിക്കാം. സ്ഥിര നിക്ഷേപത്തിന് സാധാരണ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന 0.50 ശതമാനം അധിക നിരക്കിനൊപ്പം 0.25 ശതമാനം അധിക നിരക്കാണ് പദ്ധതി പ്രകാരം ലഭിക്കുക.
5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. ഈ കാലാവധിയില്‍ പൊതുജനങ്ങള്‍ക്ക് 5.75 ശതമാനമാണ് എച്ച്ഡിഎഫ്സിയിലെ പലിശ നിരക്ക്. സീനിയര്‍ സിറ്റിസണ്‍ കെയര്‍ പദ്ധതി പ്രകാരം 6.50 ശതമാനം പലിശ ലഭിക്കും. പുതിയ നിക്ഷേപത്തിനും പുതുക്കലിനും ഉയര്‍ന്ന പലിശ ലഭിക്കും.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്കിന്റെ പ്രത്യേക നിക്ഷേപ പദ്ധതി നമന്‍ സീനിയര്‍ സിറ്റിസണ്‍ ഡെപ്പോസിറ്റില്‍ 2022 ഒക്ടോബര്‍ 31 വരെ മാത്രമെ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനം അധിക നിരക്കാണ് ഐഡിബിഐ ബാങ്ക് അനുവദിക്കുന്നത്. മറ്റു ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 0.75 ശതമാനം അധിക നിരക്ക് ലഭിക്കും.
6.50 ശതമാനം വരെ നമന്‍ പദ്ധതിയില്‍ നിന്ന് ലഭിക്കും. ഒക്ടോബര്‍ 31ന് അവസാനിക്കുന്ന 500 ദിവസ കാലാവധിയുള്ള മറ്റൊരു പദ്ധതിയാണ് അമൃത് മഹോത്സവ് സ്ഥിര നിക്ഷേപം. മുതിര്‍ന്ന പൗരന്മാരുടെ കോളബിള്‍ നിക്ഷേപത്തിന് 6.6 ശതമാനം പലിശ ലഭിക്കും. കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കാത്ത നിക്ഷേപങ്ങള്‍ക്ക് 6.7 ശതമാനം പലിശ ലഭിക്കും.
എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്ക്കായി ആരംഭിച്ച പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് വീകെയര്‍ സ്ഥിര നിക്ഷേപം. 2022 മാര്‍ച്ച് 31 വരെ കാലാവധി നീട്ടിയിട്ടുണ്ട്. സാധാരണ മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന 0.50 ശതമാനം പലിശയ്ക്കൊപ്പം വീകെയര്‍ പദ്ധതിയുടെ ഭാഗമായി 0.30 ശതമാനം അധിക നിരക്ക് ബാങ്ക് നല്കുന്നു.
അഞ്ച് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ ഉയര്‍ന്ന നിരക്ക് ലഭിക്കുക. ഇതുപ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് 5 വര്‍ഷത്തിന് മുകളില്‍ കാലാവധിയുള്ള നിക്ഷേപത്തിന് 6.75 ശതമാനം പലിശ നിരക്ക് ലഭിക്കും.
എച്ച്ഡിഎഫ്സ് ബാങ്ക്, ഐഡിബിഐ ബാങ്ക്, എസ്ബിഐ എന്നിവയുടെ പലിശ നിരക്ക് പരിഗണിക്കുമ്പോള്‍ 5 വര്‍ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ഉയര്‍ന്ന നിരക്കിലുള്ള പലിശ നല്‍കുന്നത് എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപങ്ങളാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications