2022 മെയ് മുതൽ ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ അഞ്ച് തവണകളായി റിപ്പോ നിരക്ക് വർധിപ്പിച്ചതാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വർധനവ് വരുത്താൻ ബാങ്കുകളെ നിർബന്ധിപ്പിച്ചത്. എന്നാൽ ഏപ്രിലിൽ നടന്ന ആർബിഐ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വർധനവിന് താൽക്കാലിക വിരാമം വന്നിട്ടുണ്ട്.
ഇതോടെ ഇനിയും പലിശ നിരക്ക് വർധനവ് കാത്തിരുന്നവർ ആശയകുഴപ്പത്തിലായിട്ടുണ്ട്. 2022 മെയ് മുതൽ റിപ്പോ നിരക്കിൽ 250 അടിസ്ഥാന നിരക്ക് വർധനവ് വന്നതോടെ ബാങ്ക് നിക്ഷേപ പലിശ നിരക്ക് 7.50 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്.
രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ തന്നെ ഈ പലിശ നിരക്ക് നൽകുന്നുണ്ട്. ഇന്ന് സ്ഥിര നിക്ഷേപമിടാൻ ഏറ്റവും സുരക്ഷിതമായ ബാങ്കുകൾ ഇവയാണെന്ന് പറയാം. ആർബിഐ സിസ്റ്റമാറ്റിക്കൽ ഇംപോർട്ടൻസ് ബാങ്കുകളായി തിരഞ്ഞെടുത്തതോടെ ഇവ രാജ്യത്ത് തകരാൻ പാടില്ലാത്ത ബാങ്കുകളായി ആർബിഐ കണക്കാക്കുന്നത്. ഇതിനാൽ നിക്ഷേപം സുരക്ഷിതമായിരിക്കും. ഈ ബാങ്കുകളുടെ പലിശ നിരക്ക് അറിയാം.

എസ്ബിഐ പലിശ നിരക്ക്
2 കോടിക്ക് താഴെയുള്ള 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ സാധാരണ നിക്ഷേപകർക്ക് എസ്ബിഐ 3 ശതമാനം മുതല്‍ 7.10 ശതമാനം വരെ പലിശ നൽകും. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാന വരെയാണ് പലിശ നിരക്ക്. 400 ദിവസത്തേക്കാണ് ഉയർന്ന നിരക്ക് ലഭിക്കുന്നത്. ഫെബ്രുവരി 15 മുതലാണ് ഈ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപത്തിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ സാധാരണ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് അധിക പലിശ നിരക്ക് 0.50 ശതമാനത്തിന്റെ അധിക നിരക്കുണ്ട്.
7 ദിവസം മുതൽ 10 വർഷം വരെ 3.5 ശതമാനം മുതൽ 7.6 ശതമാനം വരെ പലിശ ലഭിക്കും. 5 മാസം മുതല്‍ 18 മാസത്തില്‍ കുറവ് കാലയളവിലേക്കാണ് ഉയര്‍ന്ന പലിശയായ 7.10 ശതമാനം ലഭിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിൽ വന്നു.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സാധാരണ നിക്ഷേപകർക്കുള്ള സ്ഥിര നിക്ഷേപത്തിന് 3 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് പലിശ നിരക്ക്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള പലിശ നിരക്കാണിത്. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.60 ശതമാനം വരെ പലിശ നേടാം. ഫെബ്രുവരി 24 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിൽ നിന്ന് ലഭിക്കുന്ന 7 ദിവസം മുതൽ 10 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 3.50 ശതമാനം മുതൽ 7.20 ശതമനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 7.95 ശതമാനം വരെ പലിശ ലഭിക്കും.
നികുതി
സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം നികുതി ബാധകമാണ്. ' ഇന്‍കം ഫ്രം അദര്‍ സോഴ്സ്' എന്ന ഭാഗത്തിലാണ് സ്ഥിര നിക്ഷേപത്തിലെ പലിശ വരുമാനം ചേര്‍ക്കുന്നത്. ഇത് നികുതിദായകന്റെ സ്ലാബ് നിരക്ക് അനുസരിച്ച് നികുതി കണക്കാക്കും. ഉയര്‍ന്ന നികുതി സ്ലാബില്‍ ഉള്‍പ്പെടുന്നൊരാളാണെങ്കില്‍ 30 ശതമാനം നികുതിയും സെസും സര്‍ചാര്‍ജും അടക്കം നല്‍കേണ്ടി വരും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
