വിദ്യാഭ്യാസ വായ്പയിൽ പുതിയ മാറ്റങ്ങൾ വരുത്തി എസ്ബിഐ. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ തുടർ പഠനത്തിന് പോകുന്നവർക്ക് നൽകുന്ന വായ്പയാണ് ഒറ്റയടിക്ക് എസ് ബി ഐ ₹50 ലക്ഷം ആക്കി വർധിപ്പിച്ചിരിക്കുന്നത്. ₹7.5 ലക്ഷം മാത്രമായിരുന്നു ഈടില്ലാത്ത വായ്പകൾക്കുള്ള എസ് ബി ഐയുടെ മുൻകാല പരമാവധി പരിധി. ഇതാണ് ഇപ്പോൾ ബാങ്ക് തിരുത്തിയിരിക്കുന്നത്. ഈ പുതിയ മാറ്റം ആഗോള തലത്തിൽ അംഗീകാരമുള്ള പ്രമുഖ അന്തർദേശീയ സർവകലാശാലകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് വലിയ സാമ്പത്തിക പിന്തുണ നൽകുന്നതാണ്. കൂടാതെ, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കാൻ പദ്ധതിയിടുന്ന വിദ്യാർത്ഥികൾക്ക് സ്കോളർ ലോണുകൾ ഈടില്ലാതെ തന്നെ ലഭ്യമാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.
പുതിയ പരിഷ്കാരത്തിന്റെ പ്രാധാന്യം
"വിദേശ പഠന വായ്പയ്ക്ക് ആവശ്യമായ ഈട് എന്ന ഘടകം സാമ്പത്തിക സ്ഥിതി കുറഞ്ഞ കുടുംബങ്ങൾക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ എസ്.ബി.ഐ.യുടെ പുതിയ പരിഷ്കാരം ഈ തടസ്സം കുറയ്ക്കുകയും ആഗോള തലത്തിലേക്ക് വിദ്യാഭ്യാസത്തെ ഉയർത്താൻ സാധിക്കുകയും ചെയ്യും', എന്നാണ് എസ്‌ബിഐന്റെ ഈ തീരുമാനത്തെ കുറിച്ച് കേവൽ ഭാനുശാലി പറയുന്നത്.
എൻ.ബി.എഫ്.സി. (NBFC) പോലുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും വലിയ മൂല്യമുള്ള ഈട് വേണ്ടാത്ത വായ്പകൾ നൽകുന്നുണ്ടെങ്കിലും, വിദ്യാർത്ഥികൾ അംഗീകൃത്യം അല്ലാത്ത കോഴ്സുകൾ അല്ലെങ്കിൽ താഴ്ന്ന റാങ്ക് നേടിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന സന്ദർഭം ഈ സാഹചര്യങ്ങളിൽ ഉണ്ടായിരുന്നു. കൂടുതൽ പരിശോധനകൾ, ഉയർന്ന പലിശ നിരക്കുകൾ എന്നിവയും ഇവിടെ വിദ്യാർത്ഥികളെ വേട്ടയാടുമായിരുന്നു.
SBI എഡ്യൂക്കേഷൻ ലോണിന്റെ ഗുണങ്ങൾ
ഈട് ഇല്ലാത്ത വായ്പ:
₹50 ലക്ഷം വരെ ഈട് ഇല്ലാതെ വായ്പ ലഭിക്കും.
മുൻ പരിധിയായ ₹7.5 ലക്ഷത്തിൽ നിന്ന് ഇതൊരു വലിയ വർധനവാണ്.
മാർജിൻ മണി നിർബന്ധം:
വായ്പ ലഭിക്കുന്നതിനൊപ്പം വിദ്യാർത്ഥികൾക്ക് പഠിക്കാനും മറ്റു താമസത്തിനുമൊക്കെ വരുന്ന തുക മാർജിൻ മണി ആയി കുടുംബം അല്ലെങ്കിൽ വിദ്യാർത്ഥി നൽകേണ്ടതാണ്.

മാർജിൻ മണി വിദ്യാഭ്യാസ വായ്പകളിൽ ഒരു പ്രധാന ഘടകമാണ്, പ്രത്യേകിച്ച് ഉയർന്ന തുക വായ്പക്കായി അപേക്ഷിക്കുമ്പോൾ.
ഉദാഹരണം: പഠന ചെലവ് ₹10 ലക്ഷം ആണെങ്കിൽ, ഒരു ബാങ്ക് 90% വരെ വായ്പ നൽകുന്നുണ്ടെങ്കിൽ, ബാക്കി 10% മാർജിൻ മണിയായി വിദ്യാർത്ഥിയുടെ കുടുംബം നൽകണം. അതായത് ₹1 ലക്ഷം.
മാർജിൻ മണി സാധാരണയായി ലോണിന്റെ 10% മുതൽ 25% വരെ ആയിരിക്കും, ഏത് കോഴ്സ് തിരഞ്ഞെടുക്കുന്നു, സ്ഥാപനം ഏതാണ്, എന്നിവ ആശ്രയിച്ചിരിക്കും ഇതിന്റെ കണക്കുകൾ.
പരിപൂർണ്ണ ചെലവുകൾ ധനസഹായം:
ട്യൂഷൻ ഫീസ്, താമസ ചെലവുകൾ, യാത്ര, കോഴ്സുമായി ബന്ധപ്പെട്ട പഠന ഉപകരണങ്ങൾ വാങ്ങൽ എന്നിവയ്ക്ക് വരെ ചേർത്ത് ഈ വായ്പ ലഭിക്കും.
വ്യാപകമായ ലോൺ ഓപ്ഷനുകൾ:
SBI Global Ed-Vantage പദ്ധതിയിൽ വിദേശ പഠനത്തിനുള്ള പ്രത്യേക വായ്പ ലഭ്യമാണ്.
ഇന്ത്യയിലെ ഉന്നത കോളേജുകൾക്കുള്ള വായ്പ SBI Scholar Loan സ്കീമിലൂടെ നൽകുന്നു.
അനുകൂല പലിശ നിരക്കുകൾ:
പെൺകുട്ടികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും.
SBI Rinn Raksha (വായ്പ ഇൻഷുറൻസ്) എടുക്കുന്നവർക്ക് പലിശ നിരക്കിൽ കൂടുതൽ ഇളവ് ലഭിക്കും.
NBFC വായ്പകളുടെ സ്വഭാവം
എൻ.ബി.എഫ്.സി. (NBFC) കമ്പനികളും ഈട് വേണ്ടാത്ത ഇത്തരം വായ്പകൾ നൽകാറുണ്ട്.
Non-STEM കോഴ്സുകൾ അഥവാ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതം എന്നിവ ഒഴികെയുള്ള കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് NBFC വായ്പകൾ നൽകാറുള്ളത്. പക്ഷെ ഇത്തരത്തിൽ ലോണുകൾ എടുക്കുമ്പോൾ ഉയർന്ന പലിശ നിരക്കുകൾ നേരിടേണ്ടി വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
