വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഭവന വായ്പകൾ ഒരു ആശ്വാസമാണ്. എങ്കിലും വായ്പകളിലെ പ്രതിസന്ധികൾ പലർക്കും വ്യത്യസ്ത രീതിയിൽ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കായ എസ്ബിഐ പൊതുവേ കുറഞ്ഞ പലിശ നിരക്കാണ് ഭവന വായ്പകൾക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആഗസ്റ്റ് 1 മുതൽ വായ്പാ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പുതിയ നിരക്കുകൾ വായ്പക്കാരുടെ ഇഎംഐ പേയ്‌മെന്റുകളെ ബാധിക്കുമോ?
എസ്‌ബിഐ ഭവന വായ്പയുടെ ഉയർന്ന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 8.70 ശതമാനമായി ഉയർത്തി. മറ്റു ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളേക്കാൾ പൊതുമേഖലാ ബാങ്കുകൾ താരതമ്യേന കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യാറുള്ളത്. ഇത്തവണ ആർബിഐ പണനയ യോഗത്തിൽ അടിസ്ഥാന നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ അത് 5.55% നിരക്കിൽ തന്നെ നിൽക്കുന്നു. അതിനാലാണ് ഭവനവായ്പ നിരക്കുകളുടെ ഉയർന്ന പലിശ നിരക്ക് വർദ്ധിപ്പിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.

എസ്ബിഐ ഭവന വായ്പ നിരക്കുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരമുള്ള നിലവിലെ ഭവനവായ്പ പലിശ നിരക്കുകൾ
1. ഭവന വായ്പ (ടേം ലോൺ): 7.50% മുതൽ 8.70% വരെ
2. ഹോം ലോൺ മാക്സ്‌ഗെയിൻ (OD): 7.75% മുതൽ 8.95% വരെ
3. ടോപ്പ് അപ്പ് ലോൺ: 8% മുതൽ 10.75% വരെ
4. ടോപ്പ് അപ്പ് (OD) ലോൺ: 8.25% മുതൽ 9.45% വരെ
5. പ്രോപ്പർട്ടി ഈടിൽ വായ്പ (P-LAP): 9.20% മുതൽ 10.75% വരെ
6. റിവേഴ്സ് മോർട്ട്ഗേജ് ലോൺ: 10.55%
7. യോനോ ഇൻസ്റ്റാ ഹോം ടോപ്പ്-അപ്പ് ലോൺ: 8.35%
പലിശ നിരക്ക് പരിഷ്കരിച്ചെങ്കിലും ഓരോ വ്യക്തികളുടെ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കി ഈ ഭവനവായ്പകളുടെ പലിശ നിരക്കിൽ മാറ്റം വരുമെന്ന് ബാങ്ക് അറിയിച്ചു.
പലിശ നിരക്കിലെ വായ്പക്കാരെ ബാധിക്കുമോ?
എസ്‌ബിഐ ഭവനവായ്പ പലിശ നിരക്കുകൾ ഉയർത്തിയാൽ അത് ഉയർന്ന പലിശ നിരക്കിൽ വായ്പ എടുക്കുന്നവരെ നേരിട്ട് ബാധിക്കും. അതായത് പലിശ നിരക്ക് ഉയരുമ്പോൾ പ്രതിമാസ ഇഎംഐ തുകയും വർദ്ധിക്കും.
ഉദാഹരണത്തിന്; നിങ്ങൾ 8.70% പലിശ നിരക്കിൽ 20 വർഷത്തെ കാലാവധിയിൽ 50 ലക്ഷം ഭവനവായ്പ എടുക്കുകയാണെങ്കിൽ, നിങ്ങൾ അടക്കേണ്ട പ്രതിമാസ ഇഎംഐ തുക 44,026 രൂപയായിരിക്കും. 20 വർഷത്തെ കാലയളവിന്റെ അവസാനത്തിൽ, മുതലിന് പുറമേ 55,66,275 രൂപ മൊത്തം പലിശയും നിങ്ങൾ നൽകും. അതായത് നിങ്ങൾ മൊത്തം അടക്കുന്നത് 1,05,66,275 രൂപയായിരിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ വായ്പാ തുകയും ഇരട്ടിയിലധികം തിരിച്ചടവ് വേണ്ടി വരുന്നു.
സാധാരണക്കാർ കഷ്ടപ്പെട്ട് ഒരു വീട് പണിയാൻ ശ്രമിക്കുമ്പോൾ പകുതിയിലേറെയും പലിശയിലേക്കാണ് അടക്കേണ്ടി വരുന്നത് എന്നത് ദുഖകരമാണ്. എന്നാൽ ഭവന വായ്പകൾ ഫ്ലെക്സിബിൾ ആയതിനാൽ വായ്പ നേരത്തെ ക്ലോസ് ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. അങ്ങനെയെങ്കിലും ഭീമമായ തുക അടക്കേണ്ടി വരുന്നത് ഒഴിവാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications