ചെറിയ നിക്ഷേപത്തിലൂടെ വലിയ തുക സമ്പാദിക്കണമെന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. അത്തരത്തിൽ തുച്ഛമായ നിക്ഷേപത്തിലൂടെ ലക്ഷപ്രഭുക്കളാവാൻ ഏറ്റവും ഉചിതമായ മാർഗം റിക്കറിംഗ് ഡെപ്പോസിറ്റ് അഥവാ ആർ.ഡി സ്കീമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐ അവതരിപ്പിക്കുന്ന മികച്ച സ്കീമാണ് എസ്.ബി.ഐ ഹർ ഘർ ലഖ്പതി പദ്ധതി. ഇത് ഒരു ആർ.ഡി സ്കീമാണ്.
എസ്.ബി.ഐ ഹർ ഘർ ലഖ്പതി...
ഈ പദ്ധതിയിൽ നിശ്ചിത പ്രതിമാസ തുകകൾ നിക്ഷേപിക്കുന്നതിലൂടെ കാലാവധി പൂർത്തിയാകുമ്പോൾ ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ വലിയ തുക ലക്ഷ്യമിട്ട് നിക്ഷേപിക്കാൻ ഹർ ഘർ ലഖ്പതി പദ്ധതി മികച്ച തിരഞ്ഞെടുപ്പായിരിക്കും.
എസ്.ബി.ഐ ഹർ ഘർ ലഖ്പതി പദ്ധതിയിൽ 3 മുതൽ 10 വർഷം വരെ കാലയളവിൽ നിക്ഷേപിക്കാം. ഈ സ്കീമിൽ 10 വയസിനു മുകളിലുള്ളവർക്കും അതേസമയം മുതിർന്ന പൗരന്മാർക്കും അപേക്ഷിക്കാം. പ്രായപൂർത്തിയാവാത്ത അപേക്ഷകനാണെങ്കിൽ മാതാപിതാക്കൾക്ക് ആ കുട്ടിയുടെ പേരിൽ ഒരു ആർഡി അക്കൗണ്ട് തുറക്കാൻ കഴിയും. എല്ലാ മാസവും മുടങ്ങാതെ നിക്ഷേപിച്ചാൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും.
എസ്.ബി.ഐ ഹർ ഘർ ലഖ്പതി സ്കീമിൻ്റെ പലിശ നിരക്ക്...
എസ്.ബി.ഐ ഹർ ഘർ ലഖ്പതി സ്കീമിൻ്റെ പലിശ നിരക്ക് ഏതൊരു നിക്ഷേപകനെയും ആകർഷിക്കുന്നു. എന്നാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപ കാലാവധിക്ക് അനുസരിച്ച് പദ്ധതിയുടെ പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. സാധാരണ പൗരൻമാർക്കും മുതിർന്ന പൗരൻമാർക്കും ലഭിക്കുന്ന പലിശ നിരക്കിനെ കുറിച്ച് വിശദമായി നോക്കാം;

സാധാരണ പൗരൻമാർക്ക്...
- 3 അല്ലെങ്കിൽ 4 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുമ്പോൾ 6.75 ശതമാനം പലിശ ഉറപ്പാക്കാം.
- 5 മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
മുതിർന്ന പൗരന്മാർക്ക്...
- 3 അല്ലെങ്കിൽ 4 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന് ലഭിക്കുന്നത് 7.25% പലിശയാണ്.
- 5 മുതൽ 10 വർഷം വരെയുള്ള കാലാവധിക്ക് 7.00 ശതമാനം പലിശ ഉറപ്പാക്കാം.
ഈ സ്കീം പ്രകാരം 3, 4, 5 വർഷങ്ങളിലായി 6.5 ലക്ഷം രൂപ 8.2 ലക്ഷം രൂപ എന്നീ സാമ്പത്തിക ലക്ഷ്യത്തിലേക്ക് ഉയരാൻ സാധാരണ പൗരന്മാർക്ക് ഓരോ മാസവും എത്ര തുക നിക്ഷേപിക്കേണ്ടി വരും? കണക്കുകൾ പരിശോധിക്കാം....
സാധാരണ പൗരൻമാർക്ക് 6.5 ലക്ഷം ലഭിക്കാൻ എത്ര രൂപ നിക്ഷേപിക്കണം?
- 3 വർഷത്തെ കാലാവധിയിൽ ഇവിടെ നിക്ഷേപിക്കാൻ ആരംഭിച്ചാൽ നിങ്ങൾ പ്രതിമാസം 16,257.93 രൂപ നിക്ഷപിക്കേണ്ടി വരും. കാലാവധി പൂർത്തിയാവുമ്പോൾ 6.5 ലക്ഷം എന്ന നേട്ടവും ഉറപ്പാക്കാം.
- 4 വർഷത്തിനുള്ളിൽ 6.5 ലക്ഷം മെച്യൂരിറ്റി തുകയായി ലഭിക്കണമെങ്കിൽ സാധാരണ പൗരൻമാർ ഇവിടെ എല്ലാ മാസവും 11,776.72 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.
- 5 വർഷത്തിനുള്ളിൽ 6.5 ലക്ഷം രൂപ മെച്യൂരിറ്റിയായി ലഭിക്കുവാൻ നിങ്ങൾക്ക് എല്ലാ മാസവും 9,156.11 രൂപ നിക്ഷേപിക്കേണ്ടി വരും.
സാധാരണ പൗരൻമാർക്ക് 8.2 ലക്ഷം ലഭിക്കാൻ എത്ര രൂപ നിക്ഷേപിക്കണം?
- 3 വർഷത്തെ കാലാവധിയിൽ എല്ലാ മാസവും ഏകദേശം 20,510.01 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 8.2 ലക്ഷം രൂപ സമ്പാദിക്കാം.
- എല്ലാ മാസവും ഏകദേശം 14,856.79 രൂപ നിക്ഷേപിച്ചാൽ 4 വർഷത്തിനുള്ളിൽ 8.2 ലക്ഷം രൂപ ഉറപ്പാക്കാം.
- ഒരു സാധാരണ പൗരൻ പ്രതിമാസം ഏകദേശം 11,550.79 രൂപ നിക്ഷേപിച്ചാൽ 5 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ 8.2 ലക്ഷം രൂപ സമ്പാദിക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
