രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപഭോക്താക്കൾക്കായി പുതിയൊരു സ്കീം ആംഭിച്ചിട്ടുണ്ട്. ഈ സ്കീമിലൂടെ ആളുകൾക്ക് എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കാനും ലക്ഷങ്ങളുടെ ഫണ്ട് ശേഖരിക്കാനും കഴിയും. എസ്ബിഐയുടെ ഹർ ഘർ ലഖ്പതി പദ്ധതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എസ്ബിഐയുടെ ഈ സ്കീം ഒരു റിക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആർഡി സ്കീമാണ്. ഈ സ്കീമിൽ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളും വളരെ ആകർഷകമാണ്.
3 മുതൽ 10 വർഷം വരെ കാലയളവിൽ എസ്ബിഐയുടെ ഹർ ഘർ ലഖ്പതി പദ്ധതിയിൽ നിക്ഷേപിക്കാം. ഈ സ്കീമിൽ എല്ലാ മാസവും ചെറിയൊരു തുക മുടങ്ങാതെ നിക്ഷേപിക്കണം. കാലാവധി പൂർത്തിയാകുമ്പോൾ പണം പലിശ സഹിതം തിരികെ നൽകും. 10 വയസിനു മുകളിലുള്ളവർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം. അതേസമയം, മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയിൽ അപേക്ഷിക്കാം.

പദ്ധതി കാലാവധി
12 മാസം മുതൽ 120 മാസം വരെ (1 മുതൽ 10 വർഷം വരെ) കാലാവധിയിൽ ഈ സ്കീം നിക്ഷേപ ഓപ്ഷൻ നൽകുന്നുണ്ട്. ജോയിന്റ് അക്കൗണ്ടുകൾക്കും 10 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനുമുള്ള സൗകര്യം സ്കീം നൽകുന്നുണ്ട്. ഒരു അക്കൗണ്ട് തുറക്കുന്നത് വളരെ ലളിതമാണ്. ഒരു എസ്ബിഐ ബ്രാഞ്ച് സന്ദർശിക്കുക അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുക. വിവാഹങ്ങൾ, വീട് വാങ്ങൽ തുടങ്ങിയ വ്യക്തിഗത ലക്ഷ്യങ്ങൾക്ക് ഉപഭോക്താക്കൾക്ക് ഈ സ്കീമിലെ സമ്പാദ്യം പ്രയോജനപ്പെടുത്താം.
പലിശ നിരക്ക്
ഹർ ഘർ ലഖ്പതി സ്കീമിന്റെ പലിശ നിരക്കുകളെക്കുറിച്ച് പറയുകയാണെങ്കിൽ, മെച്യൂരിറ്റി കാലയളവ് അനുസരിച്ച് ഈ സ്കീമിന് വ്യത്യസ്ത പലിശ നിരക്കുകൾ ഉണ്ട്. സാധാരണ പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് 6.75 ശതമാനമാണ്. അതേസമയം, മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.25 ശതമാനമാണ്. എസ്ബിഐയിലെ ഒരു ജീവനക്കാരൻ ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ 8 ശതമാനം വരെ പലിശ ലഭിക്കും.
ദിവസവും 80 രൂപ മാറ്റിവച്ച് എങ്ങനെ ലക്ഷാധിപതിയാകാം
ദിവസവും 80 രൂപ വരെ മാറ്റിവച്ചാൽ, ഒരു മാസം 2500 രൂപ ലാഭിക്കാം. ഈ 2500 രൂപ എല്ലാ മാസവും ഹർ ഘർ ലഖ്പതി സ്കീമിൽ നിക്ഷേപിക്കുക. 3 വർഷത്തെ മെച്യൂരിറ്റി കാലയളവിൽ ഒരു ലക്ഷം രൂപയുടെ ഫണ്ട് സ്വരൂപിക്കാനാകും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications