ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് പുതിയ പദ്ധതി അവതരിപ്പിച്ചു. 'എസ്.ബി.ഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന സുപ്രീം' എന്നാണ് ഈ പദ്ധതിയുടെ പേര്. ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷുറൻസ് സേവിംഗ്സ് പ്ലാനാണ്. ഈ പ്ലാനിലൂടെ ലൈഫ് കവറേജും ഉറപ്പുള്ള പേ-ഔട്ടുകളും നൽകുന്നു. ആരോഗ്യ പരിരക്ഷക്കൊപ്പം സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഈ സ്കീം സഹായിക്കുന്നു.
നിലവിൽ എല്ലാത്തിനും വിലക്കയറ്റം വർദ്ധിക്കുന്നുണ്ട്. സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ ഭാവിയിൽ സാരമായി ബാധിക്കും. അതിനാൽ നിങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഈ സ്കീമിലൂടെ സാധിക്കും. എസ്.ബി.ഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന സുപ്രീം നിങ്ങൾക്ക് അനുസൃതമായ ഒരു ലൈഫ് ഇൻഷുറൻസ് പ്ലാൻ നൽകുന്നു. ഈ സ്കീം ലൈഫ് കവറിൻ്റെ സുരക്ഷയ്‌ക്കൊപ്പം ഗ്യാരണ്ടീഡ് വരുമാനം നൽകുന്നുമുണ്ട്.
പ്രീമിയം പേയ്‌മെൻ്റ് ടേംസ്, പോളിസി കാലവധി, വരുമാനം ലഭിക്കുന്ന രീതി എന്നിവയിൽ ഫ്ലക്സിബിളിറ്റിയുണ്ട്. പോളിസി ഹോൾഡർക്ക് ഉറപ്പുള്ള വരുമാനം ലഭിക്കും, കൂടാതെ പേയ്‌മെൻ്റ് കാലാവധിയുടെ അവസാനത്തിൽ അടച്ച മൊത്തം പ്രീമിയത്തിൻ്റെ 110% റിട്ടേൺ നൽകുമെന്നും ഈ സ്കീം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി പ്രധാനമായും ദീർഘകാല സാമ്പത്തിക സ്ഥിരത നൽകാനും വ്യക്തികൾക്കും കുടുംബങ്ങൾക്കും ഒരു സുരക്ഷാ വലയായി പ്രവർത്തിക്കാനും ലക്ഷ്യമിടുന്നു.

ആർക്കെല്ലാം ഈ സ്കീമിന്റെ ആനുകൂല്യം ഉറപ്പാക്കാം..?
ഈ സ്കീമിലൂടെ എല്ലാ പ്രായക്കാർക്കും ഇതിന്റെ ഭാഗമാവാൻ സാധിക്കും. വ്യത്യസ്‌ത പ്രായത്തിലുള്ള വിവിധ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ തരത്തിലാണ് ഈ സ്കീം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഉയർന്ന പ്രീമിയം തുകകൾക്ക് മെച്ചപ്പെടുത്തിയ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു, കൂടാതെ എസ്.ബി.ഐ ലൈഫ് - ആക്‌സിഡൻ്റ് ബെനിഫിറ്റ് റൈഡർ വഴി അധിക പരിരക്ഷയ്ക്കുള്ള ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.
എസ്.ബി.ഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന സുപ്രീമിന്റെ പ്രധാന സവിശേഷതകൾ...
1) സമഗ്രമായ കവറേജ്: പോളിസി ടേമിലുടനീളം ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
2) ഫ്ലക്സിബിളിറ്റി: ഈ സ്കീമിൽ നിങ്ങൾക്ക് പ്രീമിയം പേയ്മെന്റുകൾ കസ്റ്റമൈസ് ചെയ്യാം, ഒപ്പം പോളിസി ടേംസ്, പേയ്മെന്റ് ഇടവേളകൾ എന്നിവക്കും ഫ്ലക്സിബിളിറ്റിയുണ്ട്.
3) അധിക പരിരക്ഷ: ഇതിൽ ആക്‌സിഡൻ്റ് ബെനിഫിറ്റ് റൈഡർ എന്ന ഓപ്ഷൻ ചേർക്കാൻ സാധിക്കും
4) ഉറപ്പുള്ള വരുമാനം നൽകുന്നു: ഇത് പ്രീമിയം പോളിസികൾക്കാണ് ഈ ആനുകൂല്യം
5) മെച്യുരിറ്റി ആനുകൂല്യം: ഇവിടെ ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു, ഒപ്പം ലംപ്സം തുക ഉറപ്പാക്കി കൊണ്ട് അവസാന പേയ്മെന്റ് കാലയളവിൽ അടച്ച മൊത്തം പ്രീമിയത്തിന്റെ 110% റിട്ടേണും നൽകും.
6) മരണപ്പെട്ടാൽ ആനുകൂല്യം: പോളിസി കാലയളവിൽ ഇൻഷ്വർ ചെയ്തയാൾ മരണപ്പെട്ടാൽ നോമിനിക്ക് ഈ സാമ്പത്തിക സഹായം നൽകുന്നു.
എസ്.ബി.ഐ ലൈഫ് - സ്മാർട്ട് പ്ലാറ്റിന സുപ്രീം, ഉപഭോക്താക്കൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും സാമ്പത്തിക സ്വാതന്ത്ര്യവും മനസ്സമാധാനവും ഉറപ്പാക്കുന്നു. മാത്രമല്ല കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനൊപ്പം വ്യക്തികൾക്ക് അവരുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കാനും ഈ സ്കീമിലൂടെ സാധിക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
