നിശ്ചിത ലക്ഷ്യങ്ങൾക്കായി എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് ആവശ്യ സമയത്ത് സാമ്പത്തിക ലാഭമുണ്ടാക്കാൻ അനുയോജ്യമായ മാർഗമാണ്. ദീർഘകാലത്തേക്കുള്ള ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് എസ്ഐപി പോലെ അനുയോജ്യമായൊരു നിക്ഷേപം വേറെയില്ല. മക്കളുടെ ഉന്നതവിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം പോലുള്ള വലിയ സാമ്പത്തിക ചെലവുകൾക്ക് ഇത്തരത്തിൽ തുക കണ്ടെത്താനാകും.
പ്രത്യേക ലക്ഷ്യങ്ങൾക്കായി നിക്ഷേപിക്കുന്നവരാണെങ്കിൽ അതാത് ലക്ഷ്യങ്ങൾക്കുള്ള ഫണ്ടുകളുണ്ടോയെന്ന് പരിശോധിക്കണം. മക്കൾക്കായുള്ള നിക്ഷേപത്തിന് ചിൽഡ്രസ് ഫണ്ടുകൾ തിരഞ്ഞെടുക്കാം. ഇക്കൂട്ടത്തിൽപ്പെടുന്ന എസ്ബിഐ മാഗ്നം ചിൽഡ്രൻസ് ബെനിഫിറ്റ് ഫണ്ട് മൂന്ന് വർഷത്തിനിടെ മൂന്നിരട്ടി റിട്ടേൺ നൽകിയൊരു ഫണ്ടാണ്.
എസ്ബിഐ മാഗ്നം ചിൽഡ്രൻസ് ബെനിഫിറ്റ് ഫണ്ട്
ചിൽഡ്രൻസ് ഫണ്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന എസ്ബിഐ മാഗ്നം ചിൽഡ്രൻസ് ബെനിഫിറ്റ് ഫണ്ട് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ഒരു ഓപ്പൺ-എൻഡഡ് ഫണ്ടാണ്. സ്കീമിന് ലോക്ഇൻ പിരിയഡുണ്ട്. കുറഞ്ഞത് അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ കുട്ടിക്ക് പ്രായപൂർത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം എന്നത് അനുസരിച്ച് ഫണ്ട് ലോക്ക്-ഇൻ ചെയ്യപ്പെടും. വിവിധ വിപണി മൂല്യമുള്ള കമ്പനികളുടെ ഇക്വിറ്റി, ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടമുണ്ടാക്കാനാണ് ഫണ്ടിന്റെ ശ്രമം.

0.94 ശതമാനമാണ് ഡയറക്ട് പ്ലാനിലെ ചെലവ് അനുപാതം. ഒക്ടോബര്‍ അഞ്ചിനുള്ള നെറ്റ് അസറ്റ് വാല്യു 30.25 രൂപയാണ്. റെഗുലര്‍ പ്ലാനില്‍ 2.16 മടങ്ങാണ് ചെലവ് അനുപാതം. 29 രൂപയാണ് നെറ്റ്അസറ്റ് വാല്യു. 364 ദിവസത്തിനുള്ളിൽ യൂണിറ്റുകൾ വിൽപ്പന നടത്തിയാൽ 3 ശതമാനം എക്സിറ്റ് ലോഡുണ്ട്. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപമായി ആവശ്യമായി വരുന്നത്. 500 രൂപ മുതൽ എസ്ഐപി ആരംഭിക്കാം.
പോർട്ട്ഫോളിയോ
2023 ഓഗസ്റ്റ് 31 നുള്ള കണക്ക് പ്രകാരം ഫണ്ടിന്റെ അസറ്റ് അണ്ടർ മാനേജ്‌മെന്റ് (എയുഎം) 1,182.26 കോടി രൂപയാണ്. ഫിനാൻഷ്യൽ സർവീസ്, കെമിക്കൽ, എഫ്എംസിജി, ഐടി എന്നി സെക്ടറുകളിലെ 29 കമ്പനികളിലാണ് നിക്ഷേപം. 82.87 ശതമാനം നിക്ഷേപം ഇക്വിറ്റിയിലും 0.85 ശതമാനം നിക്ഷേപം ഡെറ്റിലുമാണ്. മറ്റ് അസറ്റ് ക്ലാസുകളില്‍ 16.28 ശതമാനം നിക്ഷേപമുണ്ട്.
ആല്‍ഫബെറ്റ് ഐന്‍സിയിലാണ് ഫണ്ടിന് പ്രധാന നിക്ഷേപം. ഡോല്‍ഡ ഡയറി, ഡിവിസ് ലബോറട്ടറസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആര്‍ചെന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്, ഏഥര്‍ ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി എഎംസി, ജുപീറ്റര്‍ ലൈഫ് ലൈന്‍ ഹോസ്പ്പിറ്റല്‍സ്, കോഫോര്‍ജ് എന്നിവയാണ് പ്രധാന നിക്ഷേപം.
ഫണ്ട് പ്രകടനം
2020 സെപ്റ്റംബര്‍ 29 നാണ് എസ്ബിഐ മാഗ്നം ചില്‍ഡ്രന്‍സ് ബെനഫിറ്റി ഫണ്ട് ആരംഭിച്ചത്. ഇക്കാലം മുതല്‍ 44.39 ശതമാനത്തിന്റെ വാര്‍ഷിക റിട്ടേണ്‍ ഫണ്ട് നല്‍കി. എന്‍എഫ്ഒ (ന്യു ഫണ്ട് ഓഫര്‍) സമയത്ത് 10 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 30.10 ലക്ഷം രൂപയാകും ഇന്നത്തെ സമ്പാദ്യം.
10,000 രൂപ പ്രതിമാസം എസ്‌ഐപി വഴി നിക്ഷേപിച്ചൊരാള്‍ക്ക് 3.60 ലക്ഷത്തിന്റെ നിക്ഷേപത്തിലൂടെ 5.41 ലക്ഷം രൂപയാണ് മൂന്ന് വർഷം കൊണ്ട് നേടാനായത്. 29.8 ശതമാനം എസ്‌ഐപി റിട്ടേണാണ് മൂന്ന് വര്‍ഷം കൊണ്ട് ലഭിച്ചത്. ഒരു വര്‍ഷത്തിനിടെ 34.24 ശതമാനം റിട്ടേണും നിക്ഷേപകര്‍ക്ക് ലഭിച്ചു. 1.20 ലക്ഷത്തിന്റെ നിക്ഷേപം 1.38 ലക്ഷമായി വളര്‍ന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications