സുരക്ഷിതമായി പണം വളര്‍ത്താനുള്ളൊരു വഴിയാണ് സ്ഥിര നിക്ഷേപങ്ങള്‍. മറ്റു നിക്ഷേപങ്ങള്‍ നടത്തുന്നവരുടെ പോര്‍ട്ട്ഫോളിയോയിലും സ്ഥിര നിക്ഷേപത്തിനൊരു സ്ഥാനമുണ്ടാകും. എന്നാല്‍ അധികം നിക്ഷേപങ്ങളില്ലാതെ സ്ഥിര നിക്ഷേപത്തെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ നിരവധിയാണ്. ഇതില്‍ പ്രധാനമാണ് കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കലുകള്‍.
നിശ്ചിതകാലത്തേക്കാണ് ബാങ്കുകള്‍ പണം സ്ഥിര നിക്ഷേപമായി സ്വീകരിക്കുന്നത്. ഈ കാലാവധി ബ്രേക്ക് ചെയ്യുമ്പോള്‍ ബാങ്ക് പിഴ ഈടാക്കും. ഇത് ആദായ ബാധിക്കുന്നതിനാല്‍ സ്ഥിര നിക്ഷേപമിട്ടവര്‍ പണം പിന്‍വലിക്കാറില്ല. എന്നാല്‍ പിഴയില്ലാതെ സ്ഥിര നിക്ഷേപം ആവശ്യ സമയത്ത് പിന്‍വലിക്കാവുന്ന തരം നിക്ഷേപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലുണ്ട്. എസ്ബിഐയുടെ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീം (എസ്ബിഐ എംഒഡിഎസ്) പ്രകാരം ഏത് സമയത്തും നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും.
എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീം
എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമില്‍ സ്ഥിര നിക്ഷേപം സേവിംഗ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇതിനാല്‍ തന്നെ സാധാരണ സ്ഥിര നിക്ഷേപങ്ങളെ പോലെ പിന്‍വലിക്കാന്‍ കാലാവധി വരെ കാത്തിരിക്കേണ്ടതില്ല. രാജ്യത്ത് താമസക്കാരായ ഇന്ത്യക്കാര്‍ക്ക് വ്യക്തിഗത, ജോയിന്റ് അക്കൗണ്ടായി എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് ആരംഭിക്കാം.
പ്രായപൂര്‍ത്തിയാവാത്തവര്‍ക്കും, ഹിന്ദു അഭിവക്ത കുടുംബത്തിനും കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയാണ് നിക്ഷേപത്തിന്റെ കാലയളവ്.
പലിശ നിരക്ക്
സാധാരണ സ്ഥിര നിക്ഷേപത്തിന് നല്കുന്ന അതേ പലിശ നിരക്കാണ് എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമിനും നല്‍കുന്നത്. വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള നിക്ഷേപത്തിന് 5.45 ശതമാനമാണ്എസ്ബിഐ നല്കുന്ന പലിശ നിരക്ക്. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ കുറവ് കാലാവധിയുള്ള നിക്ഷേപത്തിന് 5.5 ശതമാനമാണ് പലിശ നിരക്ക്.
3 വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് എസ്ബിഐ നല്കുന്ന പലിശ നിരക്ക് 5.6 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് 0.50 ശതമാനം വരെ ഉയര്‍ന്ന പലിശ നല്‍കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്ക് വീകെയര്‍ എഫ്ഡിയുടെ ഭാഗമായി 6.40 ശതമാനം പലിശ ലഭിക്കും.
പിന്‍വലിക്കല്‍ എങ്ങനെ
അക്കൗണ്ടില്‍ നിന്ന് 100 ന്റ് ഗുണിതങ്ങളായാണ് ഉപഭോക്താവിന് നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കുക. നിക്ഷേപം പിന്‍വലിക്കുന്നതിന് പരിധിയില്ല. എടിഎഎം ഉപയോഗിച്ചോ ചെക്ക് വഴിയോ ബാങ്ക് ശാഖയില്‍ നേരിട്ടെത്തിയോ നിക്ഷേപം പിന്‍വലിക്കാം. എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീം അക്കൗണ്ടിലെ പണം പൂര്‍ണമായും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ അക്കൗണ്ടില്‍ ബാക്കി വരുന്ന തുകയ്ക്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് തുടര്‍ന്നും ലഭിക്കും.
അതേസമയം എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമുമായി ലിങ്ക് ചെയ്ത സേവിംഗ്സ് അക്കൗണ്ടില്‍ എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ ഉപഭോക്താവ് ശ്രദ്ധിക്കണം.
എസ്ബിഐ മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമില്‍ നോമിനേഷന് സൗകര്യം ഉണ്ട്. കൂടാതെ സാധാരണ സ്ഥിര നിക്ഷേപത്തിന് ഈടാക്കുന്നത് പോലെ സ്രോതസില്‍ നിന്നുള്ള നികുതിയും ഈടാക്കും. സാമ്പത്തിക വര്‍ഷത്തില്‍ പലിശ വരുമാനം 40,000 രൂപ കടന്നാല്‍ സാധാരണ നിക്ഷേപകരില്‍ നിന്ന് ടിഡിഎസ് ഈടാക്കും. 50,000 രൂപ കടന്നാലാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ടിഡിഎസ് ബാധകമാകുക. ടിഡിഎസ് ഈടാക്കാതിരിക്കാന്‍ 15ജി/ 15എച്ച് ഫോം സമര്‍പ്പിച്ചാല്‍ മതിയാകും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications