1 ലക്ഷം രൂപയ്ക്ക് 80,000 രൂപ പലിശ; അറിയണം എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപകര്‍ക്കായി വിവിധയിനം പദ്ധതികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. ആശങ്ക കൂടാതെയുള്ള നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് എസ്ബിഐയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ഒരുങ്ങുന്നത്. ഈ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് സുരക്ഷിതമായി പണം സമ്പാദിക്കാനുള്ള അവസരം എസ്ബിഐ മുന്നോട്ടു വെയ്ക്കുന്നു.

ഇതേസമയം നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം വേണമെന്നുള്ളവര്‍ക്കായി എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് പോലുള്ള ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് പദ്ധതികളും ബാങ്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ 'റിസ്‌ക്' കൂടുതലാണുതാനും. ഈ അവസരത്തില്‍ എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ അറിയാം.

1 ലക്ഷം രൂപയ്ക്ക് 80,000 രൂപ പലിശ; അറിയണം എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെ കുറിച്ച്

എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് ഗ്രോത്ത് പ്ലാനാണ് സ്‌മോള്‍ ക്യാപ് ഫണ്ട് പ്ലാനുകളിലൂടെ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഫണ്ടിന്റെ പ്രകടനം ഏറെ പ്രശംസനീയമാണ്. മ്യൂച്വല്‍ ഫണ്ടുകളുടെ റിട്ടേണില്‍ നിക്ഷേപകര്‍ക്ക് അതൃപ്തിയുണ്ടായിരുന്ന കാലത്തുപോലും എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ടര്‍ ഗ്രോത്ത് പ്ലാന്‍ 22 ശതമാനത്തിലേറെ വരുമാനം കഴിഞ്ഞ അഞ്ച് വര്‍ഷവും നിക്ഷേപകര്‍ക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതില്‍ കഴിഞ്ഞവര്‍ഷത്തെ ചിത്രം മാത്രം പരിശോധിച്ചാല്‍ 37.22 ശതമാനം റിട്ടേണ്‍ ഫണ്ടില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിച്ചു. അതുകൊണ്ട് ഒരു കാര്യം തറപ്പിച്ചു പറയാം; 22 ശതമാനം റിട്ടേണുള്ള എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് ഡയറക്ട് ഗ്രോത്ത് പ്ലാന്‍ നിലവിലുള്ള എഫ്ഡി, ആര്‍ഡി, പിപിഎഫ്, ഇപിഎഫ് പലിശ നിരക്കുകളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഇക്കാരണത്താല്‍ ഒരല്‍പ്പം റിസ്‌കെടുക്കാന്‍ തയ്യാറുള്ളവരെ എസ്ബിഐ സ്‌മോള്‍ ക്യാപ് ഫണ്ട് ഗ്രോത്ത് പ്ലാന്‍ തീര്‍ച്ചയായും ആകര്‍ഷിക്കും.

എസ്ബിഐ മ്യൂച്വല്‍ ഫണ്ട് കാല്‍ക്കുലേറ്റര്‍

അപ്പോള്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ എത്ര രൂപ പലിശ ലഭിക്കും? പൊതുവായി ഉയരുന്ന സംശയമാണ്. ഇവിടെ ഒരു ഉദ്ദാഹരണമെടുക്കാം. എസ്ബിഐ മ്യൂച്വല്‍ ഫണ്ട് പ്ലാനില്‍ നിന്നും 22 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന് കരുതുക. നിക്ഷേപിച്ച തുക 1 ലക്ഷം രൂപ. അങ്ങനെയെങ്കില്‍ 5 വര്‍ഷംകൊണ്ട് നിക്ഷേപിച്ച 1 ലക്ഷം രൂപ 1,81,584.80 രൂപയായി വര്‍ധിക്കും. അതായത് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് പ്ലാനില്‍ 1 ലക്ഷം രൂപയ്ക്ക് 81,584.80 രൂപയായിരിക്കും അഞ്ച് വര്‍ഷം കൊണ്ട് കിട്ടുന്ന പലിശ.

Read more about: sbi mutual fund smart investment
English summary

SBI Mutual Fund Schemes: Earn Rs 80,000 And Above Interest For Rs 1 Lakh Investment

SBI Mutual Fund Schemes: Earn Rs 80,000 And Above Interest For Rs 1 Lakh Investment. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X