സുരക്ഷിത നിക്ഷേപങ്ങൾ തേടുന്ന സാധാരണക്കാർ പൊതുവെ സ്ഥിര നിക്ഷേപങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിൽ തന്നെ കൂടുതൽ സുരക്ഷിതത്വം തേടി പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. എന്നാൽ ബാങ്കുകളേക്കാൾ, കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകളും സ്ഥിര നിക്ഷേപം തേടുന്നവർക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എസ്ബിഐ പോലുള്ള ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്.
മുതിർന്ന പൗരന്മാർക്കും സാധാരണ നിക്ഷേപകർക്കും തുല്യനിരക്കാണ് പോസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നത്. ജൂലായ്- സെപ്റ്റംബർ പാദത്തിൽ പലിശ നിരക്ക് പുതുക്കിയതോടെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ കൂടുതൽ ആകർഷകമായിട്ടുണ്ട്. എസ്ബിഐയിൽ ഫെബ്രുവരി 15 നാണ് അവസാനമായി പലിശ നിരക്ക് പുതുക്കിയത്. രാജ്യത്തെ മുൻനിര ബാങ്കായ എസ്ബിഐയിലും പോസ്റ്റ് ഓഫീസിലും സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്ക് പരിശോധിക്കാം.
എസ്ബിഐ സ്ഥിര നിക്ഷേപം പലിശ നിരക്ക്
7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം പലിശയാണ് എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 0.50 ശതമാനം അധിക പലിശ ലഭിക്കും. 1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ കാലാവധിയയില് 6.80 ശതമാനം പലിശ എസ്ബിഐ നല്കുന്നു. 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയില്‍ 7 ശതമാനം പലിശയാണ് എസ്ബിഐയില്‍ നിന്ന് ലഭിക്കുക.

3 വ ര്‍ഷം മുതല്‍ 10 വർഷത്തേക്ക് 6.50 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷം മുതൽ 10 വര്‍ഷത്തേക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും. ഉയര്‍ന്ന പലിശ ലഭിക്കുന്നത് 400 ദിവസത്തെ അമൃത് കലാശ് സ്ഥിര നിക്ഷേപത്തിനാണ്. 7.10 ശശതമാനം പലിശ റെഗുലർ നിക്ഷേപകർക്ക് ലഭിക്കും.
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമുകൾ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമാണ്. പോസ്റ്റ് ഓഫീസുകളിൽ നിന്ന് 1 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾ ലഭിക്കും. ജൂലായ്-സെപ്റ്റംബർ പാദത്തിൽ പോസ്റ്റ് ഓഫീസ് പദ്ധതികളുടെ പലിശ നിരക്ക് 0.3 ശതമാനം വരെ സർക്കാർ ഉയർത്തിയിരുന്നു.
പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളിൽ ഒരു വർഷത്തെ ടേം ഡെപ്പോസിറ്റ് 6.9 ശതമാനവും രണ്ട് വർഷത്തേക്ക് 7 ശതമാനവും പലിശ ലഭിക്കും. മൂന്ന് വർഷത്തേക്കുള്ള ടേം ഡെപ്പോസിറ്റുകളുടെയും അഞ്ച് വർഷത്തേയും പലിശ നിരക്ക് യഥാക്രമം 7 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ്.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്- 1 വർഷം- 6.9 ശതമാനം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്- 2 വർഷം- 7 ശതമാനം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്- 3 വർഷം- 7 ശതമാനം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്- 5 വർഷം- 7.5 ശതമാനം
നികുതി ഇളവ്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ 5 വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആദായ നികുതി ഇളവുകളും അവകാശപ്പെടാം. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. നിക്ഷേപത്തിന് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരിയഡ് ഉണ്ടാകും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
