മുതിർന്ന പൗരൻമാർക്ക് സമ്പാദ്യ ശീലം വളർത്തുന്നതിനായി നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. ഉയർന്ന പലിശയുള്ള അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളോടാണ് മുതിർന്ന പൗരൻമാർക്ക് താത്പര്യം. കൂടുതലും സ്ഥിര നിക്ഷേപങ്ങളിലാണ് ഇവർ നിക്ഷേേപിക്കുന്നത്. എന്നാൽ സൂപ്പർ സീനിയർ പൗരൻമാർക്കും സ്ഥിര നിക്ഷേപങ്ങളോടാണ് താത്പര്യം. സൂപ്പർ സീനിയർ പൗരൻമാർക്കായി എസ്.ബി.ഐ പുതിയ എഫ്.ഡി സ്കീം പുറത്തിറക്കിയിരിക്കുന്നു.
എസ്.ബി.ഐ പാട്രൺ എന്നാണ് പുതിയ സ്കീമിന്റെ പേര്. 80 വയസ്സിനു മുകളിലുള്ള പ്രായമായവരാണ് സൂപ്പർ സീനിയർ പൗരൻമാർ. ഇത്തരത്തിൽ പ്രായമായവരുടെ സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിനായാണ് പുതിയ സ്കീം ആരംഭിച്ചത്. ഇതൊരു സ്ഥിര നിക്ഷേപമാണ്. അതിനാൽ ഉറപ്പുള്ള വരുമാനം നിക്ഷേപകർക്ക് ലഭിക്കുന്നു. സ്ഥിര നിക്ഷേപങ്ങളിലൂടെ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശയേക്കാൾ ഉയർന്ന പലിശയാണ് എസ്.ബി.ഐ പാട്രൺ സ്കീമിലൂടെ സൂപ്പർ സീനിയർ പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്നത്.
എസ്.ബി.ഐ പാട്രൺ സ്കീമിൻ്റെ പ്രധാന സവിശേഷതകൾ
യോഗ്യത: 1961-ലെ ആദായനികുതി നിയമത്തിൻ്റെ 194P പ്രകാരം 80 വയസും അതിനുമുകളിലും പ്രായമുള്ള സൂപ്പർ സീനിയർ പൗരന്മാർക്ക് ഈ എഫ്.ഡി സ്കീമിൽ നിക്ഷേപിക്കാം. ഇവർ ഇന്ത്യൻ പൗരൻമാരായിരിക്കണം.
ഉയർന്ന പലിശ നിരക്ക്: മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്കിനേക്കാൾ 10 അടിസ്ഥാന പോയിൻ്റുകൾ (ബി.പി.എസ്) അധികമായി സൂപ്പർ സീനിയർ പൗരൻമാർക്ക് ലഭിക്കും. 100 ബി.പി.എസ് എന്നാൽ 1% എന്നാണ് അർത്ഥമാക്കുന്നത്.
എത്ര രൂപ വരെ നിക്ഷേപിക്കാം: 3 കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്ക് മാത്രമേ ഈ സ്കീം ബാധകമാകൂ.

മറ്റ് എസ്.ബി.ഐ സ്കീമുകൾ
എസ്.ബി.ഐ നിരവധി നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്ന പലിശ നിരക്കുകളെ കുറിച്ച് പരിശോധിച്ച് എസ്.ബി.ഐ പാട്രൺ സ്കീമുമായി താരതമ്യം ചെയ്യാം.
1. എസ്.ബി.ഐ വീ-കെയർ ഡെപ്പോസിറ്റ് സ്കീം മുതിർന്ന പൗരന്മാർക്ക് 5 വർഷം മുതൽ 10 വർഷത്തിൽ താഴെ വരെയുള്ള കാലയളവുകൾക്ക് 7.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ സ്കീമിന് കീഴിൽ സാധാരണ പൗരൻമാർക്ക് കാർഡ് നിരക്കിനേക്കാൾ 50 ബി.പി.എസ് (നിലവിലുള്ള 50 ബിപിഎസ് പ്രീമിയത്തിന് മുകളിൽ) അധിക പ്രീമിയം ലഭിക്കും. അതായത് സാധാരണ പൗരൻമാർക്ക് കാർഡ് നിരക്കിനേക്കാൾ 100 ബി.പി.എസ് ലഭിക്കും.
2. എസ്.ബി.ഐ അമൃത് വൃഷ്‌ടി 444 ദിവസത്തെ പ്രത്യേക എഫ്.ഡി സ്കീമാണ്. ഈ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.75% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ഉയർന്ന വരുമാനം ഉറപ്പാക്കുന്നു.
3. എസ്.ബി.ഐ അമൃത് കലാഷ് 400 ദിവസത്തെ പ്രത്യേക നിക്ഷേപ സ്കീമാണ്. ഈ കാലയളവിൽ മുതിർന്ന പൗരന്മാർക്ക് 7.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
മുകളിൽ പറഞ്ഞ നിക്ഷേപങ്ങളെ അപേക്ഷിച്ച് ആകർഷകമായ പലിശ നിരക്കാണ് എസ്.ബി.ഐ പാട്രൺ എഫ്.ഡി സൂപ്പർ സീനിയർ പൗരൻമാർക്കായി നൽകുന്നത്.
എസ്.ബി.ഐ പാട്രൺ എഫ്.ഡി സ്കീമിൻ്റെ മറ്റ് വിവരങ്ങൾ...
ഈ സ്കീമിന് കീഴിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. പരമാവധി 3 കോടിയിൽ താഴെ വരെ നിക്ഷേപിക്കാം.
ഈ എഫ്.ഡിയിൽ സിംഗിൾ അക്കൗണ്ടോ ജോയിന്റ് അക്കൗണ്ടോ ആരംഭിക്കാം. ജോയിൻ്റ് അക്കൗണ്ട് തുറക്കുമ്പോൾ പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് 80 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം. കാലാവധിക്കു മുന്നേ പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ അതിന് പിഴ ഈടാക്കും.
ആനുകൂല്യങ്ങൾ..
സൂപ്പർ സീനിയർ പൗരൻമാർക്ക് എസ്.ബി.ഐ പാട്രൺ ടേം ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ ഉയർന്ന പലിശ നിരക്കുകൾ ലഭിക്കാൻ നിങ്ങൾ ബാങ്കിനെ നേരിട്ട് അറിയിക്കേണ്ടതില്ല. ബാങ്കിംഗ് സിസ്റ്റത്തിലൂടെ അവരുടെ ജനനത്തീയതിയെ അടിസ്ഥാനമാക്കി പലിശ നിരക്ക് ഉയർത്തുന്നതാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications