സ്ഥിര നിക്ഷേപങ്ങൾ എല്ലാവർക്കും ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഓരോ നിക്ഷേപകർക്കും ഉറപ്പുള്ള റിട്ടേണും സ്ഥിരമായ പലിശയുമാണ് സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നത്. സാധാരണ പൗരൻമാരേക്കാൾ പ്രായമായവരാണ് വ്യാപാകമായി സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡിയിൽ നിക്ഷേപിക്കുന്നത്. 80 വയസ്സും അതിനു മുകളിലുമുള്ള സൂപ്പർ സീനിയർ പൗരൻമാർക്കും എഫ്.ഡി നിക്ഷേപങ്ങളോട് പ്രത്യേക താത്പര്യമുണ്ട്. അതു കൊണ്ടാവും ഇത്തരം നിക്ഷേപകർക്ക് വേണ്ടി ചില ബാങ്കുകൾ പ്രത്യേകം സ്കീമുകളും അവതരിപ്പിച്ചിട്ടുണ്ട്.
അത്തരത്തിൽ എസ്.ബി.ഐ സൂപ്പർ സീനിയർ പൗരൻമാർക്ക് വേണ്ടി അവതരിപ്പിച്ച പുതിയ എഫ്.ഡി സ്കീമാണ് എസ്.ബി.ഐ പാട്രൺ. ഇതൊരു പ്രത്യേക എഫ്.ഡി സ്കീമാണ്. സാധാരണയായി ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാരേക്കാൾ ഉയർന്ന പലിശ നിരക്ക് സൂപ്പർ സീനിയർ പൗരൻമാർക്ക് ലഭിക്കും. അതിനാൽ തന്നെ 80 വയസ്സു കഴിഞ്ഞവർക്കാണ് എഫ്.ഡികളിൽ ഉയർന്ന പലിശ ലഭിക്കുന്നത്.
പ്രായമായവർക്ക് അവരുടെ ദൈനംദിന ആവശ്യതകൾക്കും, ചികിത്സ- മരുന്ന് വാങ്ങൽ തുടങ്ങി ആവശ്യങ്ങൾക്കുമെല്ലാം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ഇത്തരം എഫ്.ഡികൾ സഹായിക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനം സൂപ്പർ സീനിയർ പൗരൻമാർക്ക് കരുത്തേകും. 1961-ലെ ആദായനികുതി നിയമത്തിൻ്റെ 194P വകുപ്പ് പ്രകാരം 80 വയസും അതിൽ കൂടുതലുമുള്ള ഇന്ത്യൻ പൗരൻമാർ സൂപ്പർ സീനിയർ പൗരന്മാരാണ്.
എസ്.ബി.ഐ പാട്രൺ എഫ്.ഡി സ്കീം...
80 വയസോ അതിൽ കൂടുതലോ പ്രായമുള്ള സൂപ്പർ സീനിയർ പൗരന്മാർക്കുള്ള സ്ഥിരനിക്ഷേപ ഓപ്ഷനാണ് എസ്.ബി.ഐ പാട്രൺ എഫ്ഡി സ്കീം. ഈ സ്കീമിന് കീഴിൽ മുതിർന്ന പൗരന്മാരെക്കാൾ ഉയർന്ന പലിശ സൂപ്പർ സീനിയർ പൗരൻമാർക്ക് ലഭിക്കും. അതായത് മുതിർന്ന പൗരന്മാർക്ക് ബാധകമായ കാർഡ് നിരക്കുകളേക്കാൾ അധിക 10 ബിപിഎസ് പലിശ നിരക്ക് സൂപ്പർ സീനിയർ പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നു.

80 വയസും അതിനു മുകളിലും പ്രായമുള്ള എല്ലാ വ്യക്തികൾക്കും ഇവിടെ അക്കൗണ്ട് ആരംഭിക്കാം. എന്നാൽ ഒരു ജോയിൻ്റ് അക്കൗണ്ട് ആരംഭിക്കുമ്പോൾ പ്രാഥമിക അക്കൗണ്ട് ഉടമയ്ക്ക് 80 വയസും അതിനുമുകളിലും പ്രായമുണ്ടായിരിക്കണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഈ സ്കീം പ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. പരമാവധി നിക്ഷേപ തുക 3 കോടിയിൽ താഴെയായിരിക്കണം.
ഏതൊരു എഫ്.ഡിയുടേയും കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. എസ്.ബി.ഐ പാട്രൺ എഫ്.ഡിയിലും ഈ കാലാവധി ബാധകമാണ്.
എസ്.ബി.ഐ പാട്രൺ എഫ്.ഡിയുടെ നിക്ഷേപത്തിന് പ്രധാനമായും രണ്ട് രീതികളുണ്ട്. TDR, STDR എന്നാണ് ഈ രണ്ടെണ്ണം. വിശദമായി അറിയാം;
എന്താണ് ടി.ഡി.ആർ?
TDR എന്നാൽ എസ്.ബി.ഐ നൽകുന്ന ടേം ഡെപ്പോസിറ്റ് രസീത് ആണ്. ഇത് ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപത്തിൽ നിശ്ചിത വരുമാനം ഉറപ്പാക്കുന്ന ഒരു തരം സ്ഥിര നിക്ഷേപമാണ്. പലിശ തുക നിങ്ങൾക്ക് പ്രതിമാസമോ മൂന്ന് മാസത്തിലൊരിക്കലോ കാലാവധി പൂർത്തിയാകുമ്പോഴോ ആയിരിക്കും ലഭിക്കുന്നത്. ഇത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
എന്താണ് എസ്.ടി.ഡി.ആർ?
STDR എന്നാൽ എസ്.ബി.ഐ നൽകുന്ന സ്പെഷ്യൽ ടേം ഡെപ്പോസിറ്റ് രസീത് എന്നാണ്. ഡെപ്പോസിറ്റ് കാലാവധിയുടെ അവസാനത്തിലാണ് ഈ സ്കീം പ്രകാരം നിക്ഷേപകർക്ക് അവരുടെ പലിശ ലഭിക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ മുതലും പലിശയും ലഭിക്കും.
എസ്.ബി.ഐ പാട്രൺ എഫ്.ഡി സ്കീമിൽ നിങ്ങൾ 5 വർഷത്തേ കാലാവധിയിലേക്ക് 10 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപയാണ് നേട്ടം? പലിശയിനത്തിൽ എത്ര ലഭിക്കും? വിശദമായി നോക്കാം;
ഇവിടെ സൂപ്പർ സീനിയർ പൗരൻമാർക്ക് 7.60 ശതമാനമായിരിക്കും പലിശ. അങ്ങനെയെങ്കിൽ 5 വർഷത്തേക്ക് 10 ലക്ഷം നിക്ഷേപിച്ചാൽ പലിശ മാത്രം 4,57,081 രൂപ ഉറപ്പാക്കാം. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിക്ഷേപകന് മൊത്തം 14,57,081 രൂപ ലഭിക്കും. കണക്ക് പ്രകാരം നിങ്ങളുടെ പ്രതിമാസ പലിശ 6,333 രൂപയായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
