ബാങ്കുകൾ എത്രത്തോളം കാലത്തിനൊത്ത് മാറിയാലും ബാങ്കുകളിലെ പരമ്പരാഗത നിക്ഷേപമായ സ്ഥിര നിക്ഷേപങ്ങളോട് താൽപര്യമുള്ള വിഭാഗം ഇന്നുമുണ്ട്. ഉറപ്പുള്ളതും അപകടസാധ്യതയില്ലാത്തതുമായ റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനാലാണ് സ്ഥിര നിക്ഷേപങ്ങളോടുള്ള ഈ താൽപര്യം. റിസ്കെടുക്കാതെ നിക്ഷേപങ്ങൾ ക്രമീകരിക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിര നിക്ഷേപമിടുന്നത് തുടരുകയാണ്. പലിശ നിരക്ക് ഉയരുന്ന കാലത്ത് കൂടുതൽ പേർ സ്ഥിര നിക്ഷേപത്തിലേക്ക് എത്തുന്നുണ്ട്.
പൊതുമേഖലാ ബാങ്കുകളിലെ പുതിയ നിരക്കുകൾ പ്രകാരം റെഗുലർ നിക്ഷേപകർക്ക് 2-3 വർഷത്തേക്ക് 7 ശതമാനത്തിന് മുകളിലുള്ള പലിശനിരക്ക് നൽകുന്നുണ്ട്. പ്രത്യേക സ്ഥിര നിക്ഷേപങ്ങളാണങ്കിൽ നിക്ഷേപകർക്ക് 7.6 ശതമാനം വരുമാനം ലഭിക്കും. ഹ്രസ്വകാലത്തേക്കുള്ള മിക്ക പ്രത്യേക സ്ഥിര നിക്ഷേപങ്ങളും ഇത്തരത്തിൽ ആകർഷകമായ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നവരാണ്. പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് ഓഫ് ബറോഡ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകളിലെ പ്രത്യേക സ്ഥിര നിക്ഷേപവും പലിശ നിരക്കും നോക്കാം.

ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ മൂന്നോളം പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ നടക്കുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയായ ബറോഡ അഡ്വാന്‍ഡേജ് സ്ഥിര നിക്ഷേപം 2 മുതല്‍ 3 വര്‍ഷത്തേക്ക് 7.40 ശതമാനം പലിശ നല്‍കുന്നുണ്ട്.
മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീം. 399 ദിവസത്തേക്ക് 7.30 ശതമാനം പലിശ ലഭിക്കും. ബിഒബി 360ഡി അഥവാ 360 ദിവസത്തേക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപം 7.10 ശതമാനം പലിശ നല്‍കും.
എസ്ബിഐ
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ സ്ഥിര നി്ഷേപ വിപണിയില്‍ മികച്ച നിരക്കോടെ മുന്‍നിരയിലാണ്. എസ്ബിഐയുടെ വികെയര്‍ സ്ഥിര നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് ന്ല്കുന്നു. ഇതോടൊപ്പം മറ്റൊരു പ്രത്യേക സ്ഥിര നിക്ഷേപവും ബാങ്ക് നടത്തുന്നു.
എസ്ബിഐ വീകെയര്‍ സ്ഥിര നിക്ഷേപം പ്രകാരം 0.50 ശതമാനം പ്രീമിയം നിരക്കാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുക. സാധാരണയുള്ള 0.50 ശതമാനം അധിക നിരക്കിനൊപ്പമാണിത്. അതായത് റെഗുലര്‍ നിക്ഷേപകരേക്കാള്‍ 1 ശതമാനം അധിക പലിശ നേടാം. 5 വര്‍ഷത്തേക്കാണ് വീകെയര്‍ സ്ഥിര നിക്ഷേപത്തിന്റെ നേട്ടം ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ ലഭിക്കും.
മറ്റൊരു സ്ഥിര നിക്ഷേപമാണ് എസ്ബിഐ അമൃത് കലാശ് സ്കീം. 400 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിക്ക് 7.10 ശതമാനാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും.
ഐഡിബിഐ ബാങ്ക്
മികച്ച പലിശ നിരക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ ഐഡിബിഐ ബാങ്ക് നൽകുന്നുണ്ട്. 2 മുതൽ 3 വർഷ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഐഡിബിഐ ബാങ്കിൽ പ്രതിവർഷം 7 ശതമാനം ആണ് പലിശ നിരക്ക്.
അതേസമയം ഐഡിബിഐ ബാങ്കിൻ്റെ സാധാരണ സ്ഥിര നിക്ഷേപങ്ങളേക്കാൾ ആകർഷകമായ പലിശ നിരക്കാണ് പ്രത്യേക സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. പുതുക്കിയ നിരക്കുകൾ പ്രാരം ശേഷം 375 ദിവസത്തെ പ്രത്യേക ഉത്സവ് കോളബിൾ സ്ഥിര നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനമാണ് പലിശ നിരക്ക്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
