മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. മാര്‍ച്ച് 31 വരെ ഭവന വായ്പകള്‍ക്ക് 6.70 ശതമാനം പലിശ നിരക്കാണ് ഈടാക്കുകയെന്ന് എസ്ബിഐ തിങ്കളാഴ്ച്ച അറിയിച്ചു. മാര്‍ച്ച് 31 വരെ വായ്പകളുടെ പ്രോസസിങ് ഫീയും ബാങ്ക് പൂര്‍ണമായി ഒഴിവാക്കി.
ഇതേസമയം, വായ്പാ തുകയും സിബില്‍ സ്കോറും ആധാരമാക്കിയാകും എസ്ബിഐ പലിശയിളവ് നല്‍കുക. ഇതിനായി അപേക്ഷകന്റെ തിരിച്ചടവ് ചരിത്രം ബാങ്ക് പരിശോധിക്കും. മുന്‍പ് തിരിച്ചടവുകള്‍ മുടക്കമില്ലാതെ പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്കായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 6.70 ശതമാനം പലിശ നിരക്കില്‍ വായ്പകള്‍ ലഭിക്കുക.
നിലവില്‍ സിബില്‍ സ്കോറുമായി ബന്ധപ്പെട്ടാണ് ഭവന വായ്പകളുടെ പലിശ എസ്ബിഐ നിശ്ചയിക്കുന്നത്. 75 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 6.70 ശതമാനം മുതല്‍ പലിശ നിരക്ക് ആരംഭിക്കും. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്ന് തുടങ്ങും. യോനോ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 5 ബേസിസ് പോയിന്റ് അധിക പലിശയിളവ് എസ്ബിഐ സമര്‍പ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വായ്പയ്ക്കായി അപേക്ഷിക്കുന്ന വനിതകള്‍ക്കും 5 ബേസിസ് പോയിന്റ് അധിക പലിശയിളവ് എസ്ബിഐ വാഗ്ദാനം ചെയ്യും.
അടുത്തിടെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവന വായ്പാ ബിസിനസ് അഞ്ച് ലക്ഷം കോടി രൂപ കവിഞ്ഞത്. 2024 ഓടെ ഇത് ഏഴു ലക്ഷം കോടി രൂപയില്‍ എത്തിക്കാന്‍ ബാങ്ക് ലക്ഷ്യമിടുന്നു. ബാങ്കിന്റെ റിയല്‍ എസ്റ്റേറ്റ്-ഭവന വായ്പ ബിസിനസ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വളര്‍ച്ചയാണ് നേടിയത്. 2011 -ലെ 89,000 കോടി രൂപയില്‍ നിന്നാണ് 2021 -ല്‍ 5 ലക്ഷം കോടി രൂപയിലേക്കെത്തിയത്. പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തിരിച്ചടിയുണ്ടാക്കിയിട്ടും ബാങ്കിന്റെ ഭവന വായ്പ ബിസിനസ് മികച്ച വളര്‍ച്ച നേടി. 2020 ഡിസംബറില്‍ ഭവന വായ്പയില്‍ വന്‍ വളര്‍ച്ചയാണ് കയ്യടക്കിയത്.
മാത്രമല്ല പുതിയതായി വായ്പ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ബാങ്കിന്റെ ഭവന വായ്പയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ മിസ്ഡ് കോള്‍ സംവിധാനവും എസ്ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ച് വൈവിധ്യമാര്‍ന്ന ഭവന വായ്പ പദ്ധതികളാണ് ബാങ്ക് മുന്നോട്ടു വെയ്ക്കുന്നത്. റെഗുലര്‍ ഹോം ലോണ്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എസ്ബിഐ പ്രിവിലേജ് ഹോം ലോണ്‍, പ്രതിരോധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള ശൗര്യ ഹോം ലോണ്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള എന്‍ആര്‍ഐ ഹോം ലോണ്‍, എസ്ബിഐ മാക്സ് ഗെയിന്‍, സ്മാര്‍ട്ട് ഹോം ലോണ്‍, ഉയര്‍ന്ന തുക ലഭിക്കുന്ന എസ്ബിഐ ഫ്ളെക്സിപേ ഹോം ലോണ്‍, സ്ത്രീകള്‍ക്കുള്ള ഹര്‍ഘര്‍ ഹോം ലോണ്‍, നിലവിലുള്ള വായ്പക്കാര്‍ക്കുള്ള ടോപ് അപ് ലോണ്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികളാണ് ബാങ്ക് ഇടപാടുകാര്‍ക്കായി ബാങ്ക് അവതരിപ്പിക്കുന്നത്.
പ്രധാന് മന്ത്രി ആവാസ് യോജന (പിഎംഎവൈ) സബ്സിഡി കൈകാര്യം ചെയ്യാന്‍ ഭവന, നഗരവികസന മന്ത്രാലയം നിയോഗിച്ചിട്ടുള്ള കേന്ദ്ര നോഡല്‍ ഏജന്‍സി കൂടിയാണ് എസ്ബിഐ. പിഎംഎവൈക്ക് കീഴില്‍ 2020 ഡിസംബര്‍ വരെ എസ്ബിഐ 1,94,582 ഭവന വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. ബാങ്ക് നടപ്പാക്കുന്ന എഐ, ക്ലൗഡ്, ബ്ലോക്ക്ചെയിന്‍, മെഷീന് ലേണിംഗ് തുടങ്ങിയവ സങ്കേതിക വിദ്യകള്‍ ഭവനവായ്പ ബിസിനസ് മാത്രമല്ല മറ്റ് ബിസിനസുകളും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. അസംഘടിത മേഖലയിലെ ഭവന വായ്പകള്‍ക്കായി ഒരു കോ-ലെന്‍ഡിംഗ് മോഡല്‍ ആരംഭിക്കുന്നതിന് ബാങ്ക് തയാറെടുക്കുകയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications