സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. 6.95 ശതമാനത്തില്‍ നിന്നും 6.70 ശതമാനമായാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ പലിശ നിരക്ക് കുറച്ചു. 6.95 ശതമാനത്തില്‍ നിന്നും 6.70 ശതമാനമായാണ് എസ്ബിഐ പലിശ നിരക്ക് കുറച്ചിരിക്കുന്നത്. ശനിയാഴ്ച പുറത്തിറക്കിയിരിക്കുന്ന പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം ബാങ്ക് അറിയിച്ചിരിക്കുന്നത്. 30 ലക്ഷം വരെയുള്ള പുതിയ ഭവനവായ്പകള്‍ക്ക് 6.70 ശതമാനം മുതലാണ് പലിശ നിരക്ക് ആരംഭിക്കുകയെന്ന് പത്രക്കുറിപ്പില്‍ എസ്ബിഐ വ്യക്തമാക്കി.

30 ലക്ഷം മുതല്‍ 75 ലക്ഷം വരെയുള്ള ഭവനവായ്പകള്‍ക്ക് 6.95 ശതമാനം മുതലായിരിക്കും പലിശ നിരക്ക്. 75 ലക്ഷത്തിന് മുകളിലുള്ള ഭവന വായ്പകള്‍ക്ക് 7.05 ശതമാനമാണ് എസ്ബിഐയുടെ പലിശ നിരക്ക്. വനിതാ ഉപയോക്താക്കള്‍ക്ക് ഭവന വായ്പകളുടെ പലിശ നിരക്കിന്മേല് 0.05 ശതമാനത്തിന്റെ ഇളവും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
എസ്ബിഐയുടെ ഹോം ലോണ്‍ കാല്‍ക്കുലേറ്റര്‍ പ്രകാരം 30 ലക്ഷത്തിന്റെ 15 വര്‍ഷത്തെ കാലയളവിലേക്കുള്ള 6.95 ശതമാനം പലിശ നിരക്ക് ഈടാക്കുന്ന ഭവന വായ്പയുടെ പ്രതിമാസ ഇഎംഐ നിരക്ക് 26,881 രൂപയാണ്. എന്നാല്‍ ബാങ്കിന്റെ പുതിയ പ്രഖ്യാപനം പ്രകാരം 6.70 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്കുള്ള 30 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്കുള്ള പ്രതിമാസ ഇഎംഐ 26,464 രൂപയാണ്.
അതായത് എസ്ബിഐ ഭവനവായ്പയുടെ പലിശ നിരക്ക് 6.95 ശതമാനത്തില്‍ നിന്നും 6.70 ശതമാനത്തിലേക്ക് കുറയ്ക്കുമ്പോള്‍ 30 ലക്ഷത്തിന്റെ 15 വര്‍ഷത്തേക്കുള്ള പുതിയ ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് പ്രതിമാസ ിഎംഐയില് 417 രൂപയുടെ കുറവാണ് ഉണ്ടാവുക. അങ്ങനെ നോക്കുമ്പോള്‍ 15 വര്‍ഷത്തെ ആകെ വായ്പാ കാലയളവില്‍ പുതിയ എസ്ബിഐ ഭവന വായ്പാ ഉപയോക്താക്കള്‍ ആകെ ലാഭിക്കുന്ന തുക (417x12x15) 75,060 രൂപയാണ്.
വനിതാ ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് 0.05 ശതമാനത്തിന്റെ അധിക ഇളവ് കൂടി ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ 6.65 ശതമാനമാണ് പലിശ നിരക്ക്. അതായത് 30 ലക്ഷം രൂപയുടെ 15 വര്‍ഷക്കാലയളവിലേക്കുള്ള ഭവന വായ്പയുടെ പ്രതിമാസ ഇഎംഐ ഒരു വനിതാ ഉപയോക്താവിന് 26,381 രൂപയായിരിക്കും. അതായത് തിരിച്ചടവ് കാലയളവായ 15 വര്‍ഷം കൊണ്ട് ആകെ 90,000 രൂപ ലാഭിക്കുവാന്‍ എസ്ബിഐയുടെ വനിതാ ഭവന വായ്പാ ഉപയോക്താവിന് സാധിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications