രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ഈടാക്കുന്ന വിവിധ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലായ് ഒന്ന് മുതലാണ് പുതിയ ചാര്‍ജുകള്‍
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ഈടാക്കുന്ന വിവിധ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചു. ജൂലായ് ഒന്ന് മുതലാണ് പുതിയ ചാര്‍ജുകള്‍ നിലവില്‍ വരിക. പണം പിന്‍വലിക്കല്‍, ചെക്ക് ബുക്ക്, മറ്റ് പണവിനിമയം എന്നിയ്ക്കെല്ലാം പുതുക്കിയ നിരക്ക് വര്‍ധന ബാധകമാണ്.

സമൂഹത്തിലെ സാമ്പത്തീകമായി താഴെത്തട്ടിലുള്ളവര്‍ക്ക് അധിക ബാധ്യതകളില്ലാതെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സഹായിക്കുന്നതാണ് എസ്ബിഐയുടെ സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകള്‍. മറ്റ് അക്കൗണ്ടുകളിലേതിന് സമാനമായ പലിശ നിരക്ക് ഈ അക്കൗണ്ടുകള്‍ക്കും എസ്ബിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബിഎസ്ബിഡി അക്കൗണ്ടുകളിലെ വിവിധ സേവനങ്ങള്‍ക്കാണ് പുതിയ ചാര്‍ജ് ബാധകമാവുക. ബിഎസ്ബിഡി അക്കൗണ്ടുടമകള്‍ക്ക് മാസത്തില്‍ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കുവാന്‍ സാധിക്കും. എടിഎമ്മം പിന്‍വലിക്കലുകളും ബാങ്കുകളില്‍ നിന്നുള്ള നേരിട്ടുള്ള പിന്‍വലിക്കലുകളും ഉള്‍പ്പെടെയാണിത്. പിന്‍വലിക്കലുകളുടെ എണ്ണം പരിധി കടന്നാല്‍ പിന്നീടുള്ള ഒരോ തവണ പിന്‍വലിക്കലുകള്‍ക്കും 15 രൂപയും ചരക്ക് സേവന നികുതിയും ചേര്‍ത്തുള്ള തുക പിഴയായി നല്‍കണം.
ബിഎസ്ബിഡി അക്കൗണ്ടുടമകള്‍ക്ക് സാധാരണയായി 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കാറ്. അതിന് ശേഷം വാങ്ങിയാല്‍ ഫീസ് നല്‍കണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജിഎസ്ടിയും ചേര്‍ന്നുള്ള തുകയാണ് നല്‍കേണ്ടത്. ലീഫിന്റെ എണ്ണം 25 ആണെങ്കില്‍ 75 രൂപയും ജിഎസ്ടിയുമാണ് ഫീസായി ഈടാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
