ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയും ഭീഷണിയുമായി സൈബര്‍ തട്ടിപ്പുകള്‍ മാറിയിരിക്കുകയാണ്. സുരക്ഷിതരായിരിക്കുവാന്‍ അടിക്കടി ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട്.
ഇന്നത്തെ കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയും ഭീഷണിയുമായി സൈബര്‍ തട്ടിപ്പുകള്‍ മാറിയിരിക്കുകയാണ്. സുരക്ഷിതരായിരിക്കുവാന്‍ അടിക്കടി ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നുണ്ട്.

എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) തങ്ങളുടെ ഉപയോക്താക്കള്‍ക്കിതാ വീണ്ടും സൈബര്‍ തട്ടിപ്പുകളെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഏത് നിമിഷവും നമ്മെത്തേടിയെത്താവുന്ന തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ജാഗ്രത വേണമെന്ന് അക്കൗണ്ട് ഉടമകളെ വീണ്ടും ഓര്‍പ്പെടുത്തുകയാണ് എസ്ബിഐ.
പുതിയ സംരംഭം ആരംഭിക്കുവാനൊരുങ്ങുകയാണോ? നികുതി നടപടികള്‍ എങ്ങനെയാണെന്നറിയേണ്ടേ?
ശ്രദ്ധയോടെ ഇടപാടുകള്‍ നടത്തിയില്ല എങ്കില്‍ സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെല്ലാം കരസ്ഥമാക്കും. അതുവഴി നിങ്ങള്‍ക്ക് പണ നഷ്ടവും സംഭവിച്ചേക്കാം. ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് എസ്ബിഐ പങ്കുവച്ചിരിക്കുന്ന പുതിയ ട്വിറ്റര്‍ സന്ദേശത്തിലും സ്വകാര്യത സംരക്ഷിക്കേണ്ട കാര്യമാണ് ഉപയോക്താക്കളെ വീണ്ടും ഓര്‍മിപ്പിച്ചിരിക്കുന്നത്.
വാതില്‍പ്പടി ബാങ്കിംഗ്സേവനം ഉപയോഗപ്പെടുത്തും മുമ്പ് ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍
നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുവാന്‍ എപ്പോഴും ഓര്‍ക്കുക. സൈബര്‍ തട്ടിപ്പുകളില്‍ നിന്നും രക്ഷനേടുന്നതിനായി ബാങ്ക് നല്കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക. നിങ്ങള്‍ സൈബര്‍ തട്ടിപ്പിന് ഇരയാവുകയാണെങ്കില്‍ cybercrime.gov.in എന്ന വിലാസത്തില്‍ ഉടന്‍ പരാതിപ്പെടുക - എസ്ബിഐയുടെ ട്വീറ്റില്‍ പറയുന്നു.
വിശ്വസിക്കരുത് ലൈഫ് ഇന്‍ഷുറന്‍സിനെ സംബന്ധിച്ച ഈ മൂന്ന് മിത്തുകളെ!
സൈബര്‍ തട്ടിപ്പുകളില്‍ പെടാതെ സുരക്ഷിതരായിരിക്കാന്‍ ചില മുന്‍കരുതല്‍ നിര്‍ദേശങ്ങളും എസ്ബിഐ ഉപയോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. അവ ഇപ്രകാരമാണ്.
1. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യക്തിഗത വിവരങ്ങളൊന്നും തന്നെ പങ്കുവയ്ക്കരുത്.
2. കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റോ അത്തരത്തില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കരുത്. ഓരോ കാര്യവും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുവാനുള്ള തിരക്കില്‍ ഇത്തരം കാര്യങ്ങള്‍ നാം ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം.
തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചുപോയോ? വിഷമിക്കേണ്ട തിരിച്ചു കിട്ടാന്‍ ഇങ്ങനെ ചെയ്താല്‍ മതി
3. പരിചയമില്ലാത്ത വ്യക്തികള്‍ക്ക് അവരുടെ വിശ്വസനീയത ഉറപ്പിക്കാതെ പണം കൈമാറ്റം ചെയ്യരുത്.
4. സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ഇമെയില്‍ സന്ദേശങ്ങള്‍ വന്നാല്‍ അത് ഓപ്പണ്‍ ചെയ്യാതിരിക്കുക. പരിചിതമല്ലത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കാം.
5. ഡെബിറ്റ് കാര്‍ഡ് വിവരങ്ങളോ ഇന്റര്‍നെറ്റ് ബാങ്കിംഗ് ക്രെഡെന്ഷ്യലുകളോ ആരുമായും പങ്കുവയ്ക്കാതിരിക്കുക.
ലോക്ക്ഡൗണ്‍ കാലത്ത് നിങ്ങളുടെ സ്ഥാപനത്തിലെ വില്‍പ്പന ഉയര്‍ത്തുവാന്‍ ഇതാ ചില വഴികള്‍
6. തെറ്റായ സന്ദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തുക
വ്യക്തിഗത വിവരങ്ങള്‍ മാറ്റാരുമായും പങ്കുവയ്ക്കാതിരിക്കുക എന്നത് തന്നെയാണ് സൈബര്‍ തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാര്‍ഗമെന്ന് എസ്ബിഐ ഉപയോക്തളെ ഓര്‍മിപ്പിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
