ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാ എസ്ബിഐ പുതിയസേനവുമായി രംഗത്ത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ്, ലൈഫ് സ്റ്റൈൽ ആപ്ലിക്കേഷൻ യോനോ വഴി സൌജന്യമായി ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സംവിധാനമാണ് എസ്ബിഐ ഇതോടെ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
യോനോ ആപ്പിൽ
ഓൺലൈൻ ഐടിആർ ഫയലിംഗ് പോർട്ടൽ ടാക്സ് 2 വിൻ വഴി യോനോ ഉപയോക്താവിന് ഐടിആർ ഫയൽ ചെയ്യാമെന്നും സിഎ അസിസ്റ്റഡ് സേവനങ്ങൾ 199 രൂപ മുതൽ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാമെന്നും എസ്ബിഐ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
തിയ്യതി നീട്ടി
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി കേന്ദ്ര ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ഡിസംബർ 31 ലേക്ക് നീട്ടിയിരുന്നു. സാധാരണ ഗതിയിൽ നികുതിദായകർ ജൂലൈ 31നുള്ളിലാണ് ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടത്.
ഐടിആർ പൂരിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, എസ്‌ബിഐയുടെ യോനോ ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് ഐടിആർ ഫയലിംഗ് എളുപ്പമാക്കുന്നു.
ഐടിആർ എങ്ങനെ ഫയൽ ചെയ്യാം
യോനോ അപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത ശേഷം, എസ്‌ബിഐ ഉപഭോക്താക്കൾ ഷോപ്പ്& ഓർഡർ എന്ന ഓപ്ഷനിൽ പോയി ടാക്സ്& ഇൻവെസ്റ്റ്മെന്റ് എന്നിവയിൽ ക്ലിക്കുചെയ്ത് ടാക്സ് 2 വിന്നിൽ ക്ലിക്ക് ചെയ്ത് ഈ സൌകര്യം ഉപയോഗിക്കാം. ഒരു ചാർട്ടേർഡ് അക്കൌണ്ടന്റിന്റെ സേവനവും ആപ്പിൽ ലഭിക്കും. 199 രൂപയാണ് ഇതിനായി ഈടാക്കുന്ന കുറഞ്ഞ നിരക്ക്. ഐടിആർ ഫയൽ ചെയ്യുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, +91 9660-99-66-55 എന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക് സഹായങ്ങൾ ആവശ്യപ്പെടാനും സാധിക്കും. അല്ലെങ്കിൽ നിങ്ങൾക്ക് supporttax2win.in ലേക്ക് ഇമെയിൽ ചെയ്യുകയുമാവാം.
എങ്ങനെയെല്ലാം അടയ്ക്കാം
ആദായനികുതി വകുപ്പിന്റെ ഏറ്റവും പുതിയ ട്വീറ്റ് അനുസരിച്ച്, ഡിസംബർ 27 ന് രാത്രി 8 മണി വരെയുള്ള സമയത്തിനുള്ളിൽ 60,395 ഐടിആർ ഫയൽ ചെയ്യുകയും ദിവസം മുഴുവൻ 6,90,617 ഐടിആർ ഫയൽ ചെയ്യുകയും ചെയ്തുിട്ടുണ്ട്. ആദായ വകുപ്പിന്റെ വെബ്സൈറ്റിൽ നേരിട്ടും ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സൌകര്യമുണ്ട്. യൂസർ ഐഡിയ്ക്ക് പുറമേ പാൻ കാർഡ് നമ്പർ, പാസ് വേർഡ്, ജനന തിയ്യതി, ക്യാപ്ച എന്നിങ്ങനെയുള്ള അടിസ്ഥാന വിരങ്ങൾ നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
