സ്ഥിര നിക്ഷേപത്തിന് പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കുമ്പോൾ മികച്ച സുരക്ഷ മുൻനിര ബാങ്കുകളിൽ നിന്ന് ലഭിക്കും. അതിനാൽ പലിശ നിരക്കിൽ ചെറിയ പിശുക്ക് പൊതുമേഖലാ ബാങ്കുകളിൽ പൊതുവെ കാണാം. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക് എസ്ബിഐയിൽ പരമാവധി ലഭിക്കുന്നത് 7.60 ശതമാനം പലിശയാണ്. എന്നാൽ മികച്ച നിക്ഷേപത്തിന് മികച്ച പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ പൊതുമേഖലാ ബാങ്കുകളിലുണ്ട്.
ഇതിലൊന്നാണ് എസ്ബിഐ സർവോത്തം സ്ഥിര നിക്ഷേപം. പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ നിന്ന് 7.90 ശതമാനം പലിശയാണ് നിക്ഷേപത്തിന് ലഭിക്കുക. ഈ നിരക്കിനെ വെല്ലുന്ന പലിശ നൽകുന്ന മറ്റു പൊതുമേഖലാ ബാങ്കുകളുണ്ടോ എന്നാണ് ചോദ്യം. കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കുകളും എസ്ബിഐയോട് കിടപിടിക്കുന്നവയാണ്. വിശദമായി നോക്കാം.

എസ്ബിഐ സർവോത്തം സ്ഥിര നിക്ഷേപം
എസ്ബിഐയിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപമാണ് സർവോത്തം സ്ഥിര നിക്ഷേപം. എന്നാൽ സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് നോൺ കോളബിൾ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ഥിര നിക്ഷേപമാണ് എസ്ബിഐ സർവോത്തം സ്ഥിര നിക്ഷേപം. നിക്ഷേപ കാലയളവിൽ അകാല പിൻവലിക്കൽ അനുവദിക്കില്ല. അതോടൊപ്പം 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക മാത്രമാണ് എസ്ബിഐ സർവോത്തം സ്ഥിര നിക്ഷേപമിടാൻ സാധിക്കുക.
വലിയ തുകയുടെ നിക്ഷേപത്തിന് ചെറിയ കാലയളവിൽ മികച്ച പലിശയാണ് ലഭിക്കുന്നത്. സർവോത്തം ടേം ഡെപ്പോസിറ്റുകൾക്ക് കീഴിൽ രണ്ട് വർഷത്തേക്ക് 7.40 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. ഒരു വർഷത്തേക്ക് 7.10 ശതമാനമാണ് നിക്ഷേപ പലിശ. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്ക് ലഭിക്കും.
രണ്ട് വർഷത്തെ നിക്ഷേപത്തിന് 7.90 ശതമാനവും ഒരു വർഷത്തെ നിക്ഷേപത്തിന് 7.60 ശതമാനവുമാണ് സർവോത്തം സ്കീമിൽ ലഭിക്കുന്ന പലിശ നിരക്ക്. 2023 ഫെബ്രുവരി 17 നാണ് നിക്ഷേപ പലിശ നിരക്ക് ബാങ്ക് അവസാനമായി പുതുക്കിയത്.
കാനറ ബാങ്ക്
പൊതുമേഖലയിൽ നിന്നുള്ള കാനറ ബാങ്ക് പലിശ നിരക്കിൽ പിന്നാലെയുണ്ട്. കാനറ ബാങ്കും മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം പലിശ നൽകുന്നു. ഒരു വർഷം മുതൽ 2 വർഷത്തേക്ക് 7.05 ശതമാനം പലിശയും 444 ദിവസത്തേക്ക് 7.40 ശതമാനം പലിശയും റെഗുലർ നിക്ഷേപകർക്ക് ലഭിക്കും. 2 വർഷത്തിന് മുകളിൽ 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനമാണ് പലിശ നിരക്ക്.
മുതിർന്ന പൗരന്മാർക്ക് ബാങ്ക് 1-2 വർഷ കാലയളവിൽ 7.55 ശതമാനവും 444 ദിവസത്തേക്ക് 7.90 ശതമാനം പലിശയും നൽകുന്നു. 2 വർഷത്തിന് മുകളിൽ 3 വർഷത്തിൽ താഴെയുള്ള കാലാവധിയിൽ 7.50 ശതമാനമാണ് പലിശ നിരക്ക്. 15 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ലഭിക്കുക.
ബാങ്ക് ഓഫ് ബറോഡ
15.01 ലക്ഷം രൂപ മുതൽ 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.80 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ നൽകുന്നത്. റെഗുലർ നിക്ഷേപകർക്ക് 1 വർഷം മുതൽ 2 വർഷം വരെയുള്ള കാലാവധിയിൽ 7 ശതമാനം പലിശയും 2 വർഷത്തിന് മുകളിൽ 3 വർഷം വരെ 7.30 ശതമാനം പലിശയും നൽകും.
മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഓഫ് ബറോഡ 0.50 ശതമാനത്തിന്റെ അധിക നിരക്ക് നൽകുന്നതിനാൽ, 1 വർഷം മുതൽ 2 വർഷം വരെയുള്ള കാലയളവിൽ 7.50 ശതമാനം പലിശയും 2 വർഷത്തിന് മുകളിൽ 3 വർഷം വരെ 7.80 ശതമാനം പലിശയും ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
