നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ പദ്ധതികളിൽ ഒന്ന് സ്ഥിര നിക്ഷേപമാണ്. കുറഞ്ഞ കാലയളവ് മുതൽ 10 വർഷം വരെ നീണ്ട് നിൽക്കുന്ന നിക്ഷേപ പദ്ധതികൾ ഉണ്ട്. നിക്ഷേപ കാലാവധി മാറുന്നതിനനുസരിച്ച് ലഭിക്കുന്ന പലിശ നിരക്കിലും മാറ്റങ്ങളുണ്ടാകും. അതു കൊണ്ടു തന്നെ സാമ്പത്തിക ലക്ഷ്യം കൃത്യമായി മനസിലാക്കി അതിന് അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണം.

കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ കഴിയാത്ത സ്ഥിര നിക്ഷേപങ്ങളുടെ പരിധി റിസർവ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ 15 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തി. പണം ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ഇൻ ചെയ്‌തിരിക്കുന്നതിനാൽ, പിൻവലിക്കാൻ കഴിയാത്ത എഫ്‌ഡികൾക്ക് ബാങ്കുകൾ സാധാരണയായി ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 2 വർഷകാലയളവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന, കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ കഴിയാത്ത എസ്ബിഐയുടെ നിക്ഷേപ പദ്ധതിയാണ്
സർവ്വോത്തം നിക്ഷേപ പദ്ധതി.
സർവ്വോത്തം നിക്ഷേപ പദ്ധതി
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ വിവിധങ്ങളായ ആനുകൂല്യങ്ങളും നേട്ടങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിക്ഷേപ കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ കഴിയാത്ത ഒരു നോൺ കോളബിൾ സ്ഥിര നിക്ഷേപ പദ്ധതിയാണ് സർവ്വോത്തം നിക്ഷേപ പദ്ധതി. ഉയർന്ന പലിശനിരക്കാണ് ഈ സ്ഥിരനിക്ഷേപപദ്ധതിയെ ആകർഷകമാക്കുന്നത്. എസ്ബിഐയിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒന്നാണ് സർവ്വോത്തം സ്ഥിര നിക്ഷേപമെന്ന് സാരം. പദ്ധതിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക ഒരു കോടി രൂപയാണ്. നേരത്തെ 15 ലക്ഷം രൂപയായിരുന്നു ഏറ്റവും കുറഞ്ഞ നിക്ഷേപ തുക.
പലിശ നിരക്ക്
എസ്ബിഐ സർവ്വോത്തം നിക്ഷേപത്തിന്റെ പലിശ നിരക്കുകൾ വിശദമായി നോക്കാം.
2 വർഷം കാലവധിയുള്ള നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. ഒരു വർഷം കാലാവധിയുള്ള നിക്ഷേപത്തിന് 7.10 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം ഉയർന്ന പലിശനിരക്ക് ലഭിക്കും. രണ്ട് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനം പലിശ ലഭിക്കും. ഒരു വർഷത്തേക്ക് അവർക്ക് 7.6 ശതമാനം പലിശ ലഭിക്കും.
കാലാവധി പൂർത്തിയാക്കിയാൽ പദ്ധതി പ്രകാരം ലഭിക്കുന്ന തുക അക്കൗണ്ട് ഉടമയുടെ സേവിംഗ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകും.
പദ്ധതിയിൽ ചേരാം
ഇന്ത്യൻ പൗരന്മാരായ ഇന്ത്യയിൽ താമസിക്കുന്ന ആർക്കും എസ്ബിഐ സർവോത്തം പദ്ധതിയിൽ പങ്കാളിയാകാം. പ്രായപൂർത്തിയാകാത്തവർക്കും എൻആർആകൾക്കും പദ്ധതിയിൽ നിക്ഷേപിക്കാൻ സാധിക്കില്ല. എസ്ബിഐ ശാഖകൾ വഴി പദ്ധതിയിൽ നിക്ഷേപം നടത്താൻ സാധിക്കും.
എസ്ബിഐ സാധാരണ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കുകൾ കൂടി പരിശോധിക്കാം.
1. 6 മാസം മുതൽ 1 വർഷം വരെ - 5.25 മുതൽ 5.75 ശതമാനം വരെ
2. 1 വർഷം മുതൽ 2 വർഷം വരെ - 6.8 മുതൽ 7.1 ശതമാനം വരെ
3. 2 വർഷം മുതൽ 3വർഷം വരെ - 7 ശതമാനം വരെ
4. 3 വർഷം മുതൽ 5 വർഷം വരെ - 6.5 ശതമാനം വരെ
5. 5 വർഷത്തിൽ കൂടുതൽ - 6.5 ശതമാനം വരെ
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
