മിക്ക ബാങ്കുകളിലെയും സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകള്‍ കുത്തനെ കുറഞ്ഞു വരികയാണ്. ഈ സമയത്താണ് ഉപയോക്താക്കള്‍ക്ക് സാധാരണ സേവിംഗ്സ് അക്കൗണ്ടുകളെക്കാളും ഉയര്‍ന്ന പലിശ നേടുവാനുള്ള അവസരമാണ് രാജ്യത്തെ ഏറ്റവും വലിയ
മിക്ക ബാങ്കുകളിലെയും സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകള്‍ കുത്തനെ കുറഞ്ഞു വരികയാണ്. ഈ സമയത്താണ് ഉപയോക്താക്കള്‍ക്ക് സാധാരണ സേവിംഗ്സ് അക്കൗണ്ടുകളെക്കാളും ഉയര്‍ന്ന പലിശ നേടുവാനുള്ള അവസരമാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. നിലവില്‍ എസ്ബിഐ ഉപയോക്കാക്കള്‍ക്ക് 2.70 ശതമാനം പലിശ നിരക്കാണ് സേവിംഗ്സ് അക്കൗണ്ട് ബാലന്‍സിന്മേല്‍ ലഭിക്കുന്നത്.

എസ്ബിഐയുടെ പുതിയ സേവിംഗ്സ് പ്ലസ് അക്കൗണ്ടിലൂടെ സാധാരണ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും. അക്കൗണ്ടില്‍ ഉയര്‍ന്ന ബാലന്‍സ് തുകയുള്ളവര്ക്കാണ് ഉയര്‍ന്ന പലിശയ്ക്ക് അര്‍ഹതയുണ്ടാവുക. മള്‍ട്ടി ഓപ്ഷന് ഡെപ്പോസിറ്റ് സ്കീമുമായി ബന്ധിപ്പിച്ചിരിക്കുന്ന അക്കൗണ്ട് ആണ് എസ്ബിഐയുടെ പുതിയ സേവിംഗ്സ് പ്ലസ് അക്കൗണ്ട്. സാധാരണ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന 2.7 ശതമാനം പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഈ സേവിംഗ്സ് പ്ലസ് അക്കൗണ്ടില്‍ ലഭിക്കും.
എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടില്‍ അധികമായി വരുന്ന തുക 1000 രൂപയുടെ ഗുണിതങ്ങള്‍ നിക്ഷേപിച്ച് ആരംഭിച്ചിരിക്കുന്ന ടേം ഡെപ്പോസിറ്റിലേക്ക് മാറ്റുകയാണ് ചെയ്യുക. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയായിരിക്കും ഈ ടേം ഡെപ്പോസിറ്റിന്റെ കാലാവധി. ഉപയോക്താവിന് ഈ നിക്ഷേപത്തിന്മേല് വായ്പയും ലഭിക്കും.
ഫ്ളെക്സി അക്കൗണ്ടുകള്‍ക്ക് സമാനമായാണ് എസ്ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. അതായത് അക്കൗണ്ടിലെ തുക ഒരു നിശ്ചിത പരിധി മറികടന്നാല്‍ അത് സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റപ്പെടും. ഇനി ആവശ്യമായ മിനിമം ബാലന്‍സിനേക്കാള്‍ തുക അക്കൗണ്ടില്‍ കുറയുകയാണെങ്കില്‍ സ്ഥിര നിക്ഷേപത്തില്‍ നിന്നും തുക തിരികെ ഈ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. അങ്ങനെ സേവിംഗ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും.
എടിഎം കാര്‍ഡ്, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എസ്എംഎസ് സേവനം, എംഒഡി നിക്ഷേപത്തിന്മേലുള്ള വായ്പാ സൗകര്യം, വര്‍ഷത്തില്‍ 25 സൗജന്യ ചെക്ക് ലീഫുകള്‍, പാസ്ബുക്ക് തുടങ്ങി മറ്റ് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെല്ലാം തന്നെ പ്രത്യേക സേവിംഗ്സ് പ്ലസ് അക്കൗണ്ടിലും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
