നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപകട സാധ്യതയില്ലാതെ മികച്ച വരുമാനം ഉറപ്പാക്കാൻ സ്ഥിര നിക്ഷേപങ്ങളിലൂടെ സാധിക്കും. സാധാരണ നിക്ഷേപകരേക്കാൾ മുതിർന്ന പൗരൻമാർ കൂടുതലായും സ്ഥിര നിക്ഷേപം അഥവാ എഫ്ഡിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിൻ്റെ കാരണവും ഇത് തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ മുതിർന്ന പൗരൻമാർക്കായി നിരവധി എഫ്ഡി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിർന്ന പൗരൻമാർക്ക് മാത്രം നിക്ഷേപിക്കാവുന്ന അമൃത് വൃഷ്ടി സ്കീം മുതൽ 1 വർഷം, 3 വർഷം 5 വർഷം എന്നീ കാലാവധിയിൽ പ്രവർത്തിക്കുന്ന സ്കീമുകളും എസ്ബിഐ വാഗ്ദനം ചെയ്യുന്നു. ഈ കാലാവധികളിൽ 3 ലക്ഷം രൂപ, 6 ലക്ഷം രൂപ, 9 ലക്ഷം രൂപ, 12 ലക്ഷം രൂപ എന്നിങ്ങനെ മുതിർന്ന പൗരൻമാർ നിക്ഷേപിച്ചാൽ എത്ര രൂപ നേട്ടം ഉറപ്പാക്കാം എന്ന് പരിശോധിക്കാം;
എസ്‌ബിഐ അമൃത് വൃഷ്ടി
60 വയസ്സും അതിനു മുകളിലുമുള്ള മുതിർന്ന പൗരൻമാർക്ക് മാത്രം നിക്ഷേപിക്കാവുന്ന പ്രത്യേക എഫ്ഡി സ്കീമാണിത്. 444 ദിവസത്തെ കാലാവധിയിലാണ് ഈ സ്കീം പ്രവർത്തിക്കുന്നത്. നിലവിൽ 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുകളിൽ പറഞ്ഞതു പ്രകാരം ഈ സ്കീമിൽ 3 ലക്ഷം രൂപ, 6 ലക്ഷം രൂപ, 9 ലക്ഷം രൂപ എന്നിങ്ങനെ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ എത്ര രൂപ ലഭിക്കുമെന്നും അറിയാം;
3 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 3,26,814.3 രൂപയും, 6 ലക്ഷം നിക്ഷേപിച്ചാൽ 6,53,628.6 രൂപയും, 9 ലക്ഷം നിക്ഷേപിച്ചാൽ 9,80,442.8 രൂപയും ലഭിക്കും.

1 വർഷത്തെ എഫ്‌ഡി സ്കീം
ഒരു വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന എഫ്‌ഡിയിൽ മുതിർന്ന പൗരന്മാർക്ക് എസ്‌ബിഐ 6.75 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ കാലാവധിയിൽ നിക്ഷേപകൻ 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 3,20,768.4 രൂപയായിരിക്കും. എന്നാൽ 6 ലക്ഷം നിക്ഷേപിച്ചാൽ 6,41,536.7 രൂപയും, 9 ലക്ഷം നിക്ഷേപിച്ചാൽ 9,62,305 രൂപയും ലഭിക്കും.
3 വർഷത്തെ എഫ്‌ഡി സ്കീം
മൂന്ന് വർഷത്തെ എഫ്‌ഡിയിൽ നിക്ഷേപിക്കുമ്പോൾ മുതിർന്ന പൗരന്മാർക്ക് 6.80 ശതമാനം നിരക്കിൽ എസ്ബിഐ പലിശ ഉറപ്പാക്കുന്നു. ഈ കാലയളവിൽ 3 ലക്ഷം, 6 ലക്ഷം, 9 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ വലിയ തുക നേടാം. 3 വർഷത്തേക്ക് 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ 3,67,259 രൂപ ലഭിക്കും. 6 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7,34,518 രൂപയും, 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ 11,01,777.6 രൂപയും ഉറപ്പാക്കാം.
5 വർഷത്തെ എഫ്‌ഡി സ്കീം
എസ്ബിഐ വാഗ്ദാനം ചെയ്യുന്ന 5 വർഷത്തെ എഫ്‌ഡിക്ക് മുതിർന്ന പൗരന്മാർക്ക് 7.05 ശതമാനം പലിശനിരക്ക് നൽകുന്നു. അഞ്ച് വർഷത്തെ കാലാവധിയിൽ നിക്ഷേപകൻ 3 ലക്ഷം നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത് 4,25,477.5 രൂപയായിരിക്കും. അങ്ങനെയെങ്കിൽ ഇതേ കാലാവധിയിൽ 6 ലക്ഷം നിക്ഷേപിച്ചാൽ 8,50,955 രൂപയും, 9 ലക്ഷം നിക്ഷേപിച്ചാൽ 12,76,432.5 രൂപയും ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications