സാധാരണക്കാരെ പോലെ മുതിർന്ന പൗരൻമാർക്കും വിവിധ നിക്ഷേപ ഓപ്ഷനുകളുണ്ട്. മുതിർന്ന പൗരൻമാർ സാധാരണയായി സുരക്ഷിത നിക്ഷേപങ്ങളിലാണ് ഇൻവെസ്റ്റ് ചെയ്യുവാൻ താത്പര്യം പ്രകടിപ്പിക്കുന്നത്. അതിനാൽ തന്നെ സ്ഥിര നിക്ഷേപങ്ങളോടാണ് മുതിർന്ന പൗരൻമാർക്ക് കൂടുതൽ ഇഷ്ടം. രാജ്യത്തെ എല്ലാ ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളെ പ്രേത്സാഹിപ്പിക്കുന്നുണ്ട്. ഓരോ ബാങ്കുകളും വേറിട്ട പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
മറ്റേതൊരു ബാങ്കിനെയും പോലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) മുതിർന്ന പൗരന്മാർക്ക് വേണ്ടി സ്ഥിര നിക്ഷേപങ്ങൾ ഉറപ്പ് നൽകുന്നു. സാധാരണ പൗരൻമാരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് നൽകുന്ന പലിശ നിരക്ക് പൊതുവേ കൂടുതലാണ്. ഏതൊരു വ്യക്തിക്കും ഏഴ് ദിവസം മുതൽ 10 വർഷം വരെ എഫ്.ഡികളിൽ നിക്ഷേപിക്കാം. ഓരോ കാലാവധിക്കും അനുസരിച്ചാണ് പലിശ നിരക്ക് വ്യത്യാസപ്പെടുന്നത്. അതിനാൽ കാലാവധി പരിശോധിച്ച ശേഷം എഫ്.ഡികളിൽ നിക്ഷേപിക്കൂ.
നിങ്ങൾക്ക് പരിമിതമായ സമയത്തേക്ക് നിക്ഷേപിക്കാൻ കഴിയുന്ന പ്രത്യേക എഫ്ഡികളും ബാങ്കുകൾ നൽകുന്നു. എസ്.ബി.ഐ വ്യത്യസ്ത കാലയളവിൽ വ്യത്യസ്ത പലിശ ഉറപ്പാക്കുന്ന സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എസ്.ബി.ഐ സ്ഥിരനിക്ഷേപത്തിൽ വ്യത്യസ്ത കാലയളവിൽ 1 ലക്ഷം, 2 ലക്ഷം, 3 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ മുതിർന്ന പൗരൻമാർക്ക് എത്ര രൂപ ലാഭം നേടാമെന്ന് പരിശോധിക്കാം.
1. എസ്.ബി.ഐ അമൃത് വൃഷ്ടി പദ്ധതി
എസ്.ബി.ഐ നൽകുന്ന 444 ദിവസത്തെ കാലാവധിയുള്ള പ്രത്യേക എഫ്.ഡി സ്കീമാണിത്. എസ്.ബി.ഐ അമൃത് വൃഷ്ടി പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് 7.75% നിരക്കിലാണ് പലിശ ലഭിക്കുന്നത്. ഇവിടെ 1 ലക്ഷം, 2 ലക്ഷം, 3 ലക്ഷം രൂപ നിക്ഷേപിച്ചാൽ മെച്യൂരിറ്റി തുക എത്രയായിരിക്കും?
1 ലക്ഷം രൂപയുടെ നിക്ഷേപം- മുതിർന്ന പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 1,09,930 രൂപ ലഭിക്കും.
2 ലക്ഷം നിക്ഷേപിച്ചാൽ- 2,19,859 രൂപയും
3 ലക്ഷം നിക്ഷേപിച്ചാൽ- 3,29,789 രൂപയും ലഭിക്കും.

2. എസ്.ബി.ഐ 1 വർഷത്തെ എഫ്.ഡി
1 വർഷത്തെ എഫ്.ഡിയിൽ മുതിർന്ന പൗരന്മാർക്ക് എസ്.ബി.ഐ 7.30 ശതമാനം പലിശ നൽകുന്നു. 1 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ മുതിർന്ന പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 1,07,502 രൂപ ലഭിക്കും. 2 ലക്ഷം നിക്ഷേപിച്ചാൽ 2,15,005 രൂപയും, 3 ലക്ഷം നിക്ഷേപിച്ചാൽ 3,22,507 രൂപയും ലഭിക്കും.
3. എസ്.ബി.ഐ 3 വർഷത്തെ എഫ്.ഡി
3 വർഷത്തെ എഫ്.ഡിയിൽ മുതിർന്ന പൗരന്മാർക്ക് വേണ്ടി എസ്.ബി.ഐ 7.25 ശതമാനം പലിശ നൽകുന്നു. മുകളിൽ പറഞ്ഞതു പോലെ ഈ എഫ്.ഡിയിലും 1 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ മുതിർന്ന പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 1,24,055 രൂപ ലഭിക്കും. 2 ലക്ഷത്തിന്റെ നിക്ഷേപത്തിൽ 2,48,109 രൂപയും, 3 ലക്ഷം നിക്ഷേപിച്ചാൽ 3,72,164 രൂപയും ലഭിക്കും.
4. എസ്.ബി.ഐ 5 വർഷത്തെ എഫ്.ഡി
5 വർഷത്തെ എഫ്.ഡി നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് എസ്.ബി.ഐ 7.50% പലിശ വാഗ്ദാനം ചെയ്യുന്നു. ഇവിടെ 5 വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് കാലാവധി പൂർത്തിയാകുമ്പോൾ 1,07,714 രൂപ ലഭിക്കും. 2 ലക്ഷം നിക്ഷേപിച്ചാൽ 2,15,427 രൂപയും, 3 ലക്ഷം നിക്ഷേപിച്ചാൽ 3,23,141 രൂപയും ഉറപ്പാക്കാം.
എസ്.ബി.ഐ ഒരു നോമിനേഷൻ ഫീച്ചർ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ നിക്ഷേപകന് കുടുംബാംഗങ്ങളെയോ പങ്കാളികളെയോ മെച്യൂരിറ്റി പണം സ്വീകരിക്കുന്നതിനായി നോമിനേറ്റ് ചെയ്യാൻ സാധിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
