ഉപഭോക്താക്കളുടെ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വണ്‍ ടൈം പാസ്വേഡ് സംവിധാനം അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). നിങ്ങളുടെ അക്കൗണ്ടിന് ഒരു അധിക സുരക്ഷ കൂടി ഉറപ്പാക്കുകയാണ് എസ്ബിഐ.
ഉപഭോക്താക്കളുടെ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വണ്‍ ടൈം പാസ്വേഡ് സംവിധാനം അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). നിങ്ങളുടെ അക്കൗണ്ടിന് ഒരു അധിക സുരക്ഷ കൂടി ഉറപ്പാക്കുകയാണ് എസ്ബിഐ ഒടിപി സംവിധാനത്തിലൂടെ.
നിങ്ങളുടെ അക്കൗണ്ടില്‍ നടക്കുന്ന എല്ലാ ഇടപാടുകളുടെയും വിവരങ്ങള്‍ നിങ്ങളുടെ ഫോണില്‍ അതാത് സമയം ലഭിക്കണമെങ്കില്‍ എസ്ബിഐ അക്കൗണ്ടില്‍ ഉയര്‍ന്ന സുരക്ഷയുള്ള ഒടിപി പാസ്വേഡ് തയ്യാറാക്കേണ്ടതുണ്ട്. എങ്ങനെയാണ് ഉയര്‍ന്ന സുരക്ഷയുള്ള ഈ പാസ്വേഡ് എസ്ബിഐ അക്കൗണ്ടില്‍ തയ്യാറാക്കുക എന്ന് നമുക്ക് നോക്കാം.

1. നിങ്ങളുടെ യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് എസ്ബിഐയുടെ ഓണ്‍ലൈന്‍ വെബ്സൈറ്റിലേക്ക് ലോഗ്ഇന്‍ ചെയ്യുക.
2. മൈ അക്കൗണ്ടസ് & പ്രൊഫൈല്‍ തെരഞ്ഞെടുക്കുക
3. ഇതില്‍ നിന്നും ഹെ സെക്യൂരിറ്റി പാസ്വേഡ് ലിങ്ക് തെരഞ്ഞെടുത്ത് പ്രൊഫൈല്‍ പാസ്വേഡ് ഉപയോഗിച്ച് അടുത്ത പേജിലേക്ക് കടക്കുക.
4. അടുത്ത പേജില്‍ നിങ്ങള്‍ക്ക് താഴെ പറയും പ്രകാരം ചില സെക്യൂരിറ്റി ഓപ്ഷന്‍സ് കാണാവുന്നതാണ്.
- ഇന്‍ട്രാ പെയ്മെന്റ്, ഇന്റര്‍ ബാങ്ക് ബെനഫിഷ്യറി പെയ്മെന്റ്, ക്രെഡിറ്റ് കാര്‍ഡ്, ഐഎംപിഎസ്, അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ ഫണ്ട് ട്രാന്‍സ്ഫര്‍
ഇതില്‍ നിങ്ങള്‍ യെസ് തിരഞ്ഞെടുത്താല്‍ മേല്‍പ്പറഞ്ഞ എല്ലാ തരം ഇടപാടുകള്‍ക്കും നിങ്ങള്‍ക്ക് ഒടിപി ലഭിക്കുന്നതാണ്. നോ തിരഞ്ഞെടുത്താല്‍ ഒരു ദിവസം 10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് നിങ്ങള്‍ക്ക് ഒടിപി ലഭിക്കുകയില്ല.
- വ്യാപാര സ്ഥാപനങ്ങളില്‍ നടക്കുന്ന ഇടപാടുകള്‍
ഇതിന് ശേഷം ഏത് രീതിയിലാണ് നിങ്ങള്‍ക്ക് ഒടിപി സ്വീകരിക്കാന്‍ താത്പര്യം എന്നത് തെരഞ്ഞെടുക്കാവുന്നതാണ്. എസ്എംഎസ്, എസ്എംഎസും ഇമെയിലും, സ്റ്റേറ്റ് ബാങ്ക് സെക്യൂര്‍ ഒടിപി (മൊബൈല്‍ ആപ്പ്) എന്നീ രീതികളിലാണ് ഒടിപി ലഭിക്കുക.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നടക്കുന്ന ഇടപാടുകള്‍ നിരീക്ഷിക്കുവാന്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പുനല്‍കുന്ന ഈ ഒടിപി സംവിധാനത്തിന് സാധിക്കും.
എസ്ബിഐയുടെ ഒടിപി അടിസ്ഥാനമാക്കിയുള്ള എടിഎമ്മിലൂടെയുള്ള പണം പിന്‍വലിക്കല്‍ സംവിധാനത്തില്‍ ഉപയോക്താക്കള്‍ക്ക് 10,000 രൂപയോ അതിന് മുകളിലോ ഉള്ള തുക ഉപയോക്താവിന്റെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി നമ്പര്‍ നല്‍കിയും എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കുന്നതിന് സാധിക്കും. ഡെബിറ്റ് കാര്‍ഡ് പിന് നമ്പര്‍ ഉപയോഗിക്കുന്നതിന് ഒപ്പമാണിത്. അക്കൗണ്ട് ഉടമയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഈ സേവനം 2020 ജനുവരി 1നാണ് എസ്ബിഐ അവതരിപ്പിച്ചത്. 2020 മുതല്‍ മുഴുവന്‍ സമയവും ഈ സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങി.
എസ്ബിഐ മൊബൈല്‍ അപ്ലിക്കേഷനായ യോനോ ആപ്പിലൂടെ വീഡിയോ കെവൈസി മുഖേന സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ സാധിക്കുന്ന സംവിധാനവും ബാങ്ക് അവതരിപ്പിച്ചു കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഫേഷ്യല്‍ റിക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടേയും സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
