ഓഹരി വിപണിയിൽ നേരിട്ടിറങ്ങാതെ എന്നാൽ വിപണിയുടെ ലാഭം ആഗ്രഹിക്കുന്നവരാണെങ്കിൽ മ്യൂച്വൽ ഫണ്ടാണ് മികച്ച മാർഗം. നാണ്യപ്പെരുപ്പ ഭീഷണിയെ മറികടന്ന് സമ്പാദ്യം സ്വരുക്കൂട്ടുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം. മ്യൂച്വല്‍ ഫണ്ട് വിപണിയിൽ നിക്ഷേപം ഉയരുന്നത് നിക്ഷേപകര്‍ക്കുള്ള താല്പര്യം വര്‍ധിപ്പിക്കുന്നതിന്റെ സൂചനയാണ്. ഈയിടെയായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതും പണപ്പെരുപ്പം ഉയരുന്നതും കമ്പനികളുടെ ലാഭത്തിലുണ്ടാകുന്ന കുറവും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെയും ബാധിച്ചിട്ടുണ്ട്. ഇക്കാരണങ്ങളാലാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ ഹൃസ്വകാലത്തേക്കുള്ള ആദായം താഴ്ന്നു നില്‍ക്കുന്നത്. ദീര്‍ഘകാലയളവില്‍ മികച്ച ആദായം മ്യൂച്വൽ ഫണ്ടുകൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ദീർഘകാലത്തിൽ മികച്ച ആദായം നൽകിയ എസ്ബിഐ സമോള്‍ കാപ് ഫണ്ട്- റെഗുലര്‍ പ്ലാന്‍ നെ പരിശോധിക്കാം.
എസ്ബിഐ സമോള്‍ കാപ് ഫണ്ട്- റെഗുലര്‍ പ്ലാന്‍
എസ്ബിഐ സമോള്‍ കാപ് ഫണ്ടിന്റെ നെറ്റ് അസ്റ്റ് വാല്യു (നാവ്) 99.38 രൂപയാണ്. 11830.38 കോടി രൂപയാണ് കമ്പനി കൈകാര്യം ചെയ്യന്ന ആസ്തി. ഇത് ഫണ്ടിന്റെ ആകെ വിപണി മൂല്യമാണ്. 2.02 ശതമാനമാണ് ഫണ്ടിന്റെ എക്സ്പെന്‍സ് നിരക്ക്. കാറ്റഗറി ശരാശരി 1.38 ശതമാനമാണ്. ഫണ്ട് വാങ്ങുന്നയാളില്‍ നിന്ന് ഫണ്ട് ഹൗസ് ഈടാക്കുന്ന തുകയാണ് എക്സ്പെന്‍സ് നിരക്ക്. എസ്ബിഐ സ്മോള്‍ കാപ് ഫണ്ടിന്റെ കാര്യത്തില്‍ ഇത് കാറ്റഗറി ശരാശരിയെക്കാള്‍ മുകളിലാണ്. ഇത് നിക്ഷേപകന് ലഭിക്കാനുള്ള ലാഭത്തെ ബാധിക്കും. രേറ്റിംഗ് ഏജന്‍സിയായ വാല്യു റിസര്‍ച്ച് 4 സ്റ്റാര്‍ റേറ്റിംഗ് നല്കിയ ഫണ്ടാണിത്. ഫണ്ടില്‍ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് ആവശ്യമായ തുക 5,000 രൂപയാണ്. അധിക നിക്ഷേപത്തിന് ചുരുങ്ങിയത് 1,000 രൂപ വേണം. എസ്ഐപി നടത്താന്‍ വേണ്ടത് 500 രൂപയാണ്.
പോര്‍ട്ട് ഫോളിയോ
എസ്ബിഐ സമോള്‍ കാപ് ഫണ്ടിന്റെ നിക്ഷപേത്തില് 88.61 ശതമാനവും ഇക്വിറ്റി നിക്ഷേപങ്ങളിലും 3.04 ശതമാനം മറ്റ് നിക്ഷേപങ്ങളുമാണ്. ആകെയുള്ള 72 ഓഹരികളില്‍ 57.04 ശതമാനവും സ്മോള്‍ കാപ് ഓഹരികളിലാണ്. നിക്ഷേപിച്ചിരുന്നത്. 6.7 ശതമാനമാണ് മിഡ് കാപ് നിക്ഷേപം. ലാര്‍ജ് കാപ് ഓഹരികളില്‍ ഫണ്ട് നിക്ഷേപം നടത്തിയിട്ടില്ല. എൽജി എക്യുപ്മെന്റ്സ് ലിമിറ്റഡ്, ഷീല ഫോം ലിമിറ്റഡ്, വേദാന്ത് ഫാഷൻസ് ലിമിറ്റഡ്, ബ്ലൂ സ്റ്റാർ ലിമിറ്റഡ്, വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഫൈൻ ഓർഗാനിക് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലാണ് പ്രധാന നിക്ഷേപം.
ആദായ കണക്ക്
ദീര്‍ഘകാല എസ്ഐപി ചെയ്യാനൊരുങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഫണ്ടാണ് എസ്ബിഐ സമോള്‍ കാപ് ഫണ്ട്- റെഡുലര് പ്ലാന്‍. കഴിഞ്ഞ ഒരു വര്‍ഷത്തേക്കുള്ള എസ്ഐപി നിക്ഷേപത്തിന് നഷ്ടമാണ് ഫണ്ട് നല്‍കിയതെങ്കിലും അഞ്ച് വർഷത്തേക്ക് നടത്തിയ എസ്ഐപി നിക്ഷേപത്തിന് 50 ശതമാനത്തിന് മുകളിൽ ആദായം ഫണ്ട് നൽകി. ജൂൺ 17 നുള്ള കണക്ക് പ്രകാരം രണ്ട് വര്‍ഷം മുന്നേ ആരംഭിച്ച നിക്ഷേപത്തിന് 20.02 ശതമാനം ആദായമാണ് ഫണ്ട് നൽകിയത്. 10,000 രൂപയുടെ എസ്ഐപി രണ്ട് വർഷം മുൻപ് ആരംഭിച്ചയാൾക്ക് 2,88,482 രൂപ നേടാനായി. മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച നിക്ഷേപത്തിന് 43.26 ശതമാനം ആദായം ഫണ്ട് നൽകി. മൂന്ന് വർഷം മുൻപ് 10,000 രൂപ എസ്ഐപി ആരംഭിച്ച വ്യക്തിക്ക് 5,15,748 രൂപയാണ് ലഭിക്കുക. അഞ്ച് വര്‍ഷത്തേക്ക് നടത്തിയ നിക്ഷേപത്തിന് 58.5 ശതമാനം ആദായം ഫണ്ട് നല്കി. 10,000 രൂപയുടെ എസ്ഐപി 9.51 ലക്ഷമായി ഉയർന്നു. എസഐപി നിക്ഷേപുത്തിന് വാര്‍ഷിക ആദായം രണ്ട് വര്‍ഷത്തേക്ക് 18.79 ശതമാനവും 3 വർഷത്തേക്ക് 24.79 ശതമാനവും ആണ്. കഴിഞ്ഞ 1 വര്‍ഷമായി വിപണിയില്‍ തുടരുന്ന ഇടിവ് ഫണ്ടിന്റെ 1 വര്‍ഷത്തിനിടെയുള്ള ആദായത്തിലും കുറവ് വരുത്തി. ഒരു വർഷം മുൻപ് നടത്തിയ നിക്ഷേപം 11.43 ശതമാനം ഇടിഞ്ഞിരിക്കുകയാണ്.
ഒറ്റത്തവണയായി 1,00,000 രൂപ നിക്ഷേപിച്ചായള്ക്ക് മൂന്ന് വര്‍ഷം കൊണ്ട് 85.6 ശതമാനം ലാഭം നേടനായി. മൂന്ന് വര്‍ഷം കൊണ്ട് 1,85,563 രൂപയായി നിക്ഷേപം ഉയര്‍ന്നു. അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയിലധികം വള്ന്നു. 114.15 ശതമാനം ലാഭമാണ് നേടിയത്. 1 ലക്ഷം രൂപ 2.14 ലക്ഷമായി ഇക്കാലയളവില്‍ വളര്‍ന്നു. വാര്‍ഷിക ആദായം മൂന്ന് വര്‍ഷത്തില്‍ 22.68 ശതമാനവവും അഞ്ച് വര്‍ഷത്തില്‍ 16.43 ശതമാനവുമാണ്. ഈ കാറ്റഗറിയില്‍ വരുന്ന മറ്റ് പ്രധാന ഫണ്ടുകളാണ് എസ്ബിഐ സമോള്കാപ് ഡയറക്ട് പ്ലാന്‍, നിപ്പോണ്‍ ഇന്ത്യ സ്മോള്‍ കാപ് ഫണ്ട്, ആക്സിസ് സ്മോള്‍ കാപ് ഫണ്ട് റെഗുലര്‍ പ്ലാന്‍, കൊടക് സമോള്‍ കാപ് ഫണ്ട്, കാനറ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട് എന്നിവയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
