ലോട്ടറിയിടിച്ചാൽ എളുപ്പത്തിൽ പണക്കാരനാകാം. എന്നാൽ ലോട്ടറിയെടുക്കുന്ന തുക നിക്ഷേപിച്ച് അല്പം കാത്തിരുന്നാൽ പണക്കാരനാകാൻ സാധിക്കും. ഇതിനുള്ള മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ടിലെ എസ്ഐപി നിക്ഷേപം. ലോട്ടറിയെടുത്താൽ അടിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ സമ്പന്നനാകുമെന്ന് ഉറപ്പുള്ള നിക്ഷേപം തിരഞ്ഞെടുക്കാം. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നവരെ എന്നും തുണച്ചിട്ടുള്ളവയാണ് മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപങ്ങൾ.
ഓഹരി വിപണിയിൽ നേരിട്ടല്ലാതെ ഫണ്ട് മാനേജർമാരുടെ സഹായത്തോടെ നിക്ഷേപിക്കാൻ സാധിക്കുമെന്നതിനാൽ നിക്ഷേപത്തിന്റെ സങ്കീർണതകളറിയാത്തവർക്കും നിക്ഷേപിക്കാൻ സാധിക്കും. ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്ക് ചില അവസരങ്ങളിൽ ഫണ്ട് വഴി നഷ്ടം സംഭവിക്കാമെങ്കിലും ദീർഘകാലത്തേക്ക് നേട്ടം ഉറപ്പിക്കാവുന്നവയാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ. ഇത്തരത്തിൽ 10 വർഷം 5,000 രൂപ മാസം നിക്ഷേപിച്ചവർക്ക് (6 ലക്ഷം രൂപ) 21 ലക്ഷം രൂപ നേടി തന്ന എസ്ബിഐ ഫണ്ടിന്റെ വിശദാംശങ്ങളാണ് ചുവടെ.
എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട്
2009 സെപ്റ്റംബര്‍ 9നാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട് ഹൗസിൽ നിന്ന് എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട് ആരംഭിച്ചത്. 2022 ഓഗസ്റ്റ് 31 പ്രകാരുള്ള എഎംയു 14044.46 കോടി രൂപയാണ്. എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട് റെഡുലർ പ്ലാൻ ഗ്രോത്തിന്റെ നെറ്റ് അസറ്റ് വാല്യു 114.82 രൂപയാണ്.
ചെലവ് അനുപാതം 1.92 ശതമാനാണ്. കാറ്റഗറി ആവറേജിനേക്കാൾ കൂടുതലാണിത്. എസ്ബിഐ സ്മോൾ കാപ് ഫണ്ടിൽ 500രൂപ മുതൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കും. 365 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിച്ചാൽ 1 ശതമാനം എക്സിറ്റ് ലോഡുണ്ട്.
ഫണ്ടിന്റെ നിക്ഷേപങ്ങളിൽ 83 ശതമാനവും ആഭ്യന്തര ഇക്വിറ്റികളിലാണ്. 53.37 ശതമാനം സ്മോള്‍ കാപ് ഓഹരികളിലും. 6.7 ശതമാമനം മിഡ് കാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇഎൽജിഐ എക്യുപ്മെന്റ്സ്, വേദാന്ത് ഫാഷന്‍സ്, ഷീല ഫോം, വി-ഗാര്‍ഡ്, ഫൈന്‍ ഓര്‍ഗാനിക്‌സ്, ബ്ലൂ സ്റ്റാര്‍, കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍, ലെമണ്‍ ട്രീ ഹോട്ടല്‍സ് എന്നിവയാണ് മ്യൂച്വല്‍ ഫണ്ടിന് നിക്ഷേപമുള്ള പ്രധാന സ്‌മോള്‍ ക്യാപ് കമ്പനികൾ.
ആദായം
പത്ത് വര്‍ഷത്തിന് മുന്‍പ് എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ടിൽ 5,000 രൂപയുടെ മാസ എസ്‌ഐപി ആരംഭിച്ചൊരാള്‍ക്ക് 26.28 ശതമാനം വാര്‍ഷിക ആദായമാണ് ഫണ്ട് നല്‍കിയത്. ഇതുപ്രകാരം 10 വര്‍ഷം കൊണ്ട് നിക്ഷേപം വളര്‍ന്ന് 29 ലക്ഷം രൂപയായി. 10 വര്‍ഷം മുന്‍പ് 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് ഇന്ന് 10 ലക്ഷം രൂപ ലഭിക്കുമായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട് റെഗുലര്‍ പ്ലാന്‍ നല്‍കിയ വാര്‍ഷിക ആദായം 32.89 ശതമാനമാണ്. ഡയറക്ട് പ്ലാനില്‍ 34.37 ശതമാനമാണ് വാര്‍ഷിക ആദായം. 3 വര്‍ഷം മുന്‍പ് എസ്ബിഐ സ്‌മോള്‍ കാപ് ഫണ്ട് റെഗുലർ പ്ലാനില്‍ ആരംഭിച്ച 5,000 രൂപയുടെ മാസ എസ്‌ഐപി നിക്ഷേപം വളര്‍ന്ന് 3 ലക്ഷം രൂപയായി.
ഫണ്ട് ആരംഭിച്ചത് മുതല്‍ ഡയറക്ട് പ്ലാന്‍ 26.76 ശതമാനം വാര്‍ഷിക ആദായം നല്‍കി. റെഗുലര്‍ പ്ലാനിവല്‍ 20.65 ശതമാനമാണ് ആദായം. ഫണ്ട് ആരംഭിച്ചത് മുതൽ റെഡുലർ പ്ലാനിൽ 5,000 രൂപയുടെ മാസ എസ്‌ഐപി ചെയ്‌തൊരാള്‍ക്ക് 7.8 ലക്ഷം രൂപയുടെടെ നിക്ഷേപത്തിലൂടെ
41,14,134.2 രൂപ ലഭിച്ചു. 1 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചൊരാൾക്ക് 13 വര്‍ഷം കൊണ്ട് 21 ലക്ഷം രൂപയായി.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications